എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് നേടാം 342 രൂപയില്‍ 4 ലക്ഷം രൂപയുടെ നേട്ടം

കോവിഡ് രോഗ വ്യാപനത്തിന് ശേഷം ഇന്‍ഷുറന്‍സ് വേണ്ടതിന്റെ ആവശ്യകത സാധാരാണക്കാരുള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ബോധ്യപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ്. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രോഗ വ്യാപനത്തിന് ശേഷം ഇന്‍ഷുറന്‍സ് വേണ്ടതിന്റെ ആവശ്യകത സാധാരാണക്കാരുള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ബോധ്യപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ്. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരും പല ഇന്‍ഷുറന്‍സ് പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.

വളരെ ചെറിയ തുകകള്‍ മാത്രം നല്‍കിക്കൊണ്ട് ജനങ്ങള്‍ക്ക് ഈ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന എന്നിവ അത്തരത്തിലുള്ള സര്‍ക്കാര്‍ പദ്ധതികളാണ്. ഇവയില്‍ 4 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രീമിയം തുക ആകെ 342 രൂപ മാത്രമേ വരുന്നുള്ളൂ എന്നതാണ്.

Also Read : മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?Also Read : മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഉപയോക്താക്കള്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഓട്ടോ ഡെബിറ്റ് രീതിയില്‍ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പ്രീമിയം തുക ഈടാക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. സമൂഹത്തിലെ ദരിദ്രര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ). ഈ പദ്ധതി അനുസരിച്ച് ഒരോ വര്‍ഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങള്‍ക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം വെറും 12 രൂപ രൂപ മാത്രമാണ് ഈ പദ്ധതിയ്ക്കായി പ്രീമിയം നല്‍കേണ്ടത്.

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷ

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കും ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് സമ്മതം നല്‍കിയവര്‍ക്കും മാത്രമേ ഈ പോളിസി വാങ്ങാന്‍ കഴിയൂ. എല്ലാ വര്‍ഷവും മെയ് 31 നകം നിങ്ങള്‍ പോളിസി വാങ്ങണം. ഒരു അംഗത്തിന് പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടച്ചാല്‍ മതി. ഓട്ടോ ഡെബിറ്റ് സൌകര്യമുള്ള സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പണം ഇന്‍ഷുറന്‍സ് പ്രീമത്തിലേയ്ക്ക് പിടിക്കും. ഇന്‍ഷുറന്‍സുള്ളയാള്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും. അപകടത്തില്‍ രണ്ട് കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടാലും 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിനും കൈകാലുകള്‍ക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും.

Also Read : പിപിഎഫ് നിക്ഷേപത്തിന്റെ ഈ ഒളിഞ്ഞിരിക്കുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കറിയാംAlso Read : പിപിഎഫ് നിക്ഷേപത്തിന്റെ ഈ ഒളിഞ്ഞിരിക്കുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കറിയാം

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന സബ്സ്‌ക്രൈബ് ചെയ്യാന്‍ വരിക്കാര്‍ക്ക് ബാങ്കിനെയോ ഇന്‍ഷുറന്‍സ് കമ്പനിയെയോ സമീപിക്കാം. പ്രധാന ബാങ്കുകളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പോളിസി എടുക്കാന്‍ വരിക്കാരെ അനുവദിക്കും. വരിക്കാരന് ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൌണ്ടില്‍ പ്രവേശിച്ച് സ്‌കീമിനായി എന്റോള്‍ ചെയ്യാം. വരിക്കാര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ടോള്‍ ഫ്രീ നമ്പറുകളിലേക്ക് സന്ദേശം അയയ്ക്കാനും കഴിയും.

330 രൂപയാണ് വാര്‍ഷിക പ്രീമിയം തുക

330 രൂപയാണ് വാര്‍ഷിക പ്രീമിയം തുക

ഓരോ വര്‍ഷവും പോളിസി പുതുക്കേണ്ടതുണ്ട്. 2015ലാണ് ഈ പ്ലാന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 330 രൂപയാണ് വാര്‍ഷിക പ്രീമിയം തുക. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പിഎം ജീവന്‍ ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള മെച്യൂരിറ്റി പ്രായം 55 വയസ്സാണ്. നമ്മുടെ രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം ഇപ്പോഴും താരതമ്യേന കുറവാണ്. ഉയര്‍ന്ന പ്രീമിയം തുകയെന്ന കാരണത്താല്‍ പലപ്പോഴും കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കാതിരിക്കുകയാണ് ചെയ്യാറ്. അക്കാരണം കൊണ്ടുതന്നെ അത്തരം വ്യക്തികള്‍ക്ക് ജീവിതത്തില്‍ പലവട്ടം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിയും വന്നേക്കാം. ഇക്കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ് 2015 മെയ് 9ന് കേന്ദ്ര സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്.

ആരോഗ്യ പരിശോധന വേണ്ട

ആരോഗ്യ പരിശോധന വേണ്ട

സ്വകാര്യ ടേം ഇന്‍ഷുറന്‍സുകളില്‍ നിങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തേണ്ടതായുണ്ട്. എന്നാല്‍ ജീവന്‍ ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് കീഴില്‍ അത്തരമൊരു നിബന്ധനയില്ല. ആരോഗ്യ പരിശോധനകള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്കീ ഇന്‍ഷുറന്‍സ് പോളിസിയുടെ ഗുണഭോക്താവാകാം. ഈ പോളിസി വാങ്ങിക്കുവാന്‍ എവിടേയും പോകേണ്ട ആവശ്യവും ഉപയോക്താവിന് വരുന്നില്ല. നിങ്ങള്‍ നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ പോളിസി വാങ്ങിക്കാവുന്നതാണ്. ഇനി നെറ്റ് ബാങ്കിംഗ് സേവനം ഇല്ല എങ്കില്‍ നിങ്ങളുടെ ബാങ്ക് ശാഖയെ സമീപിച്ചാല്‍ ഈ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കാം.

Read more about: sbi
English summary

this scheme will give you a cover of up to Rs 4 lakh with only Rs 342 as premium amount

this scheme will give you a cover of up to Rs 4 lakh with only Rs 342 as premium amount
Story first published: Wednesday, October 27, 2021, 13:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X