പണത്തിന്റെ ആവശ്യകത മുൻകൂട്ടി കാണുന്നവർക്ക് വായ്പയിലേക്ക് പോകാതെ പണം സമാഹരിക്കാൻ സാധിക്കും. വിരമിക്കൽ, മക്കളുടെ വിവാഹം തുടങ്ങിയ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിവിധ നിക്ഷേപങ്ങൾ ഇന്നുണ്ട്. എന്നാൽ 1-2 വർഷത്തിനിടെ വലിയൊരു തുക ആവശ്യമായി വരുമ്പോൾ പലരും വായ്പയെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാർക്ക് സഹായകമാകുന്ന സമ്പാദ്യ രീതിയാണ് ചിട്ടികൾ. ഇതിൽ ഹ്രസ്വകാല ചിട്ടികൾ വേഗത്തിൽ പണം നേടി തരുന്നു.
ഹ്രസ്വകാല ചിട്ടികൾ
വേഗത്തിലുള്ള പണ സമാഹരണത്തിന് ഹ്രസ്വകാല ചിട്ടികളാണ് അനുയോജ്യം. ചിട്ടി തുക പെട്ടന്ന് ആവശ്യമുള്ളവർക്ക് 25-60 മാസം കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികൾ ചേരാം. പരമാവധി കിഴിവിൽ ലേലം വിളിച്ചെടുക്കാൻ കൂടുതൽ ഉപഭോക്താക്കളില്ലാത്തതിനാൽ വേഗത്തിൽ ലേലം ആരംഭിക്കുകയും ആവശ്യമായ തുകയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും. ഇതിനാൽ വായ്പയേക്കാൾ ഗുണകരമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഹ്രസ്വകാല ചിട്ടികളുടെ ഗുണം. ഈ ഗണത്തിൽപ്പെടുന്ന 5 ലക്ഷം രൂപയുടെ ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്.
5 ലക്ഷത്തിന്റെ ചിട്ടി
12,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത്. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. പെട്ടന്ന ലേലം വിളിക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും.
1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക. ഹ്രസ്വകാല ചിട്ടിയായതിനാൽ അധികം മാസം പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ ആളുണ്ടാകില്ല.
ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് 3 മാസം വരെ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിച്ചെടുക്കാം. ഇതിന് ശേഷം ചിട്ടിയിൽ ലേലം ആരംഭിക്കും. ചിട്ടിയിൽ ചേർന്നവരുടെ ആവശ്യകത അനുസരിച്ച് 8 മുതൽ -12 മാസത്തിനുള്ളില്‍ 4. ലക്ഷത്തിനും 4.30 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ പോകാന്‍ തുടങ്ങും. ഇപ്രകാരം 1 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമായവർക്ക് 12,500 രൂപ വരെ മാസത്തിൽ അടയക്കാന്‍ സാധിക്കുമെങ്കിൽ ചേരാൻ പറ്റിയ ചിട്ടിയാണിത്.
സേവിംഗ്സായും പരിഗണിക്കാം
സേവിംഗ്സായും പരിഗണിക്കാവുന്ന ചിട്ടിയാണ് ഇത്. 10-15 മാസത്തിനുള്ളിൽ 4 ലക്ഷം-4.50 ലക്ഷം രൂപ ലേലത്തിൽ ലഭിക്കുമ്പോൾ സ്ഥിര നിക്ഷേപമിട്ടാൽ കാലാവധിയിൽ ലാഭമുണ്ടാക്കാം. നിലവിൽ ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിന് 7.5 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്.
ചിട്ടി കൃത്യമായി പിന്തുടർന്ന് നല്ല ലാഭത്തിൽ ലേലം നടക്കുന്ന മാസങ്ങളിൽ വിളിച്ചെടുത്ത് നിക്ഷേപിച്ചാൽ പലിശ വരുമാനത്തിനൊപ്പം കാലാവധിയിൽ ചിട്ടി തുക കൂടി ലഭിക്കും. ചിട്ടി തുക പിൻവലിക്കാൻ ജാമ്യം നൽകാൻ സാധിക്കാത്തവർക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്.
5 ലക്ഷത്തിന്റെ മറ്റൊരു ചിട്ടി
10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയാണ് കെഎസ്എഫ്ഇ പൊതുവെ ആരംഭിക്കാറുള്ളത്. 40 മാസ ചിട്ടിയെ അപേക്ഷിച്ച് കൂടുതൽ ലാഭ വിഹിതം ലഭിക്കുന്ന ചിട്ടിയാണ് 50 മാസത്തെ ചിട്ടി. 10,000 രൂപ ആദ്യ മാസവും പരമാവധി കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,500 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്.
പരമാവധി ലേല കിഴിവും താഴത്തി വിളിക്കാവുന്ന തുകയും രണ്ട് ചിട്ടികളിലും തുല്യമാണ്. എന്നാൽ വേഗത്തിൽ ലേലം ആരംഭിക്കുന്നത് 40 മാസ ചിട്ടികളിലാണ്.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇയുടെ തൃശൂർ വടക്കാഞ്ചേരി ശാഖയിൽ ഉടൻ 12,500*40 മാസ ചിട്ടി ആരംഭിക്കുന്നുണ്ട്. ഇതുപോലെ പുതിയ ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്ന ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഇതിൽ ന്യു ചിട്സ് എന്ന ഭാഗത്ത് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാനാകും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications