സമ്പാദ്യമുണ്ടാക്കാൻ ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്ഥിര നിക്ഷേപങ്ങളും ലഘു സമ്പാദ്യ പദ്ധതികളിൽ നിന്നും ലഭിക്കുന്ന ചെറിയ പലിശ വരുമാനത്തേക്കാൾ, പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേൺ നൽകുന്ന മ്യൂച്വൽ ഫണ്ടുകളുണ്ട്.കയ്യിലുള്ള പണം മാസതവണകളായി നിക്ഷേപിക്കാനും മ്യൂച്വൽ ഫണ്ടുകൾ അവസരമൊരുക്കുന്നു. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ചുള്ള ഫണ്ടുകളിൽ നിക്ഷേപിക്കാനും മ്യൂച്വൽ ഫണ്ടുകൾ സഹായിക്കും.
കുറഞ്ഞത് 3-4 വര്‍ഷത്തേക്ക് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ വളരെ ഉയര്‍ന്ന വരുമാനം നൽകുന്നവയാണ് സ്മോൾ കാപ് ഫണ്ടുകൾ. അതേസമയം, നിക്ഷേപത്തിൽ അപകട സാധ്യതയുമുണ്ട്. സ്മോൾ കാപ് ഫണ്ടുകളായാൽ വിപണി സാഹചര്യങ്ങളിൽ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയ ഫണ്ടാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട്
സ്‌മോള്‍ കാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ക്വാൻഡ് ഫണ്ട് ഹൗസിൽ നിന്നുള്ളൊരു മ്യൂച്വല്‍ ഫണ്ടാണ് ക്ലാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട്. 1996 ഒക്ടോബര്‍ 29-നാണ് സ്‌കീം ആരംഭിച്ചത്. റെഗുലര്‍ പ്ലാന്‍ ഇതുവരെ 11.55 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. 3,579 കോടി രൂപയാണ് ഫണ്ടിന്റെ ആസ്തി. 365 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.

5,000 രൂപ മുതല്‍ ഒറ്റത്തവണ നിക്ഷേപം ആരംഭിക്കാം. 1,000 രൂപ മുതല്‍ പ്രതിമാസ എസ്‌ഐപി തുടങ്ങാം. ഡയറക്ട് പ്ലാനില്‍ ഏപ്രില്‍ 13 പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 152.22 രൂപയാണ്. 0.62ശതമാനമാണ് ചെലവ് അനുപാതം. റെഗുലര്‍ പ്ലാനില്‍ 143.27 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 2.67 രൂപയാണ് ചെലവ് അനുപാതം.
പ്രകടനം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട് റെഗുലര്‍ പ്ലാനില്‍ 64.5 ശതമാനം റിട്ടേണാണ് നല്‍കിയയത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തിയ 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 10.9 ലക്ഷം രൂപയായി ഉയര്‍ന്നു. റെഗുലര്‍ പ്ലാനില്‍ 62.19 ശതമാനമാണ് മൂന്ന് വര്‍ഷത്തെ റിട്ടേണ്‍. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 10.4 ലക്ഷം രൂപയാകുമായിരുന്നു.
മൂന്ന് വർഷം മുൻപ് ഒറ്റത്തവണ നിക്ഷേപം നടത്തിയ വ്യക്തിക്ക് 64.73 ശതമാനം റിട്ടേൺ ലഭിച്ചു. 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 4,47,006 രൂപയായകുമായിരകുന്നു. 1 വർഷത്തിനിടെ 16.47 ശതമാനം റിട്ടേണാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട് നിക്ഷേപകർക്ക് നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 1,30,412 രൂപയായി മാറി.
പോർട്ടഫോളിയോ
ക്വാൻഡ് സ്മോൾ കാപ് ഫണ്ടിന്റെ പോർട്ട്ഫോളിയോയിൽ 16.06 ശതമാനം ലാർജ് കാപ് ഫണ്ടുകളും 7.71 ശതമാനം മിഡ്കാപ് ഫണ്ടുകളും 49.72 ശതമാനം സ്മോൾ കാപ് ഫണ്ടുകളുമാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, ആര്‍ബിഎല്‍ ബാങ്ക്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണല്‍, ഉഷ മാര്‍ട്ടിന്‍, ജസ്റ്റ് ഡയല്‍ എന്നിവയാണ് ക്വാൻഡ് സ്മോള്‍ കാപ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന 10 ഓഹരികൾ.
ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ടിന്റെ നിക്ഷേപത്തിന്റെ 15.3 ശതമാനം ബാങ്കിംഗ് ഓഹരികളിലാണ്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ (6.52%), ഫാര്‍മസ്യൂട്ടിക്കല്‍സ് (5.86%), കണ്‍സ്ട്രക്ഷന്‍ (5.78%) എന്നിവയാണ് മറ്റ് നിക്ഷേപം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications