ചിട്ടിയിൽ ചേരുന്നൊരാൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം മാസ അടവാണ്. ചിട്ടിയുടെ ലേല കിഴിവ് കുറയുന്ന കാലത്തും ചിട്ടിയിലേക്ക് മാസ അടവ് മുടങ്ങാതെ അടയ്ക്കാൻ സാധിക്കുമോ എന്നറിഞ്ഞ് വേണം ചിട്ടി ചേരാൻ. വേഗത്തിൽ പണം ആവശ്യമുള്ളവരാണെങ്കിൽ ഹ്രസ്വകാല ചിട്ടിയാണ് ചേരേണ്ടത്.
ചിട്ടി ചേർന്ന് വിളിച്ചെടുത്താൽ അടുത്തതായി എന്ത് ജാമ്യം സമർപ്പിക്കും എന്നതും പ്രശ്നമാണ്. ഇതിന് പരിഹാരമാണ് കെഎസ്എഫ്ഇയുടെ കുഞ്ഞൻ ചിട്ടികൾ. ചെറിയ മാസ അടവായതിനാൽ ബജറ്റിനൊതുങ്ങുന്ന രീതിയിൽ ചിട്ടി അടയ്ക്കാനും കുറഞ്ഞ തുകയുടെ ജാമ്യങ്ങളും ആവശ്യമായി വരുന്ന ചിട്ടിയാണിവ. വിശദമായി നോക്കാം.
2 ലക്ഷത്തിന്റെ ചിട്ടി
പരമാവധി മാസ അടവ് 2,000 രൂപ വരുന്ന 100 മാസ കാലവധിയുമുള്ള 2 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നാൽ ബജറ്റിന് ഒതുങ്ങുന്ന മാസ അടവ് നേടാൻ സാധിക്കും. ചിട്ടിയുടെ പരമാവധി ലേല കിഴിവ് 30 ശതമാനം ആണ്. ചിട്ടി പരാവധി ലേലത്തിൽ പോകുന്ന ഘട്ടത്തിൽ 1.40 ലക്ഷം രൂപ വരെ വിളിച്ചെടുക്കാൻ സാധിക്കും.
ഈ മാസങ്ങളിൽ ചിട്ടിയിൽ അടയ്ക്കേണ്ട തുക 1,500 രൂപയാണ്. ഇത്തരം ചിട്ടികളിൽ നിത്യ പിരിവ് സൗകര്യം ഉപയോഗിച്ചാൽ ചെറിയ തുക മാത്രമാണ് ദിവസത്തിൽ അടയ്ക്കേണ്ടി വരുന്നത്. ദിവസം 60 രൂപ മുതൽ 80 രൂപ കരുതിയാൽ ചിട്ടി അടവ് നടക്കും.
50,000 രൂപയുടെ ചിട്ടി
കുറഞ്ഞ മാസ അടവും കുറഞ്ഞ ജാമ്യവും ഒത്ത് വരുന്ന മറ്റൊരു ചിട്ടിയാണ് 1,000 രൂപ മാസ അടവുള്ള 50 മാസ കാലയളവുള്ള 50,000 രൂപയുടെ ചിട്ടി. പരമാവധി 30 ശതമാനം വരെ കിഴിവില്‍ ചിട്ടി ലേലത്തിൽ പോകും. പരമാവധി കിഴിവില്‍ പോകുമ്പോല്‍ 37,500 രൂപ ലഭിക്കും.
ചിട്ടി പരമാവധി ലേലത്തിൽ പോകുന്ന മാസങ്ങളിൽ 750 രൂപയാണ് അടക്കേണ്ടി വരുന്നത്. 15 മാസം വരെ പരമാവധിയിൽ ചിട്ടി ലേലത്തിൽ പോകാനുള്ള സാധ്യതയുണ്ട്. 2 വർഷവും 4 മാസവുമാണ് കാലാവധി.
കുറഞ്ഞ മേൽ ബാധ്യത
മുകളിൽ സൂചിപ്പിച്ച 2 ചിട്ടികളും കുറഞ്ഞ സലയുള്ള ചിട്ടികളായതിനാൽ ഇവ പകുതിയിൽ വെച്ച് ലേലം വിളിച്ചെടുക്കുമ്പോൾ ചെറിയ തുകയ്ക്ക് മാത്രമാണ് ജാമ്യം നൽകേണ്ടി വരുന്നത്. ചിട്ടി വിളിച്ചെടുത്താല്‍ മേല്‍ ബാധ്യതയ്ക്കാണ് ജാമ്യം നൽകേണ്ടത്. ചെറിയ തുകയുടെ ചിട്ടികളിൽ ജാമ്യമായി നൽകേണ്ട തുകയും വളരെ കുറവായിരിക്കും. ചിട്ടി ലഭിച്ചവർക്ക് എല്‍ഐസി സറണ്ടര്‍ വാല്യു, സ്വര്‍ണം, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ച് ചിട്ടി പണം വാങ്ങാൻ സാധിക്കും.
എവിടെ ചിട്ടി ലഭിക്കും
കേരളത്തിലെ ഏത് കെഎസ്എഫ്ഇ ശാഖയിലും ചിട്ടി ചേരാൻ സാധിക്കും. ksfeonline.com എന്ന വെബ്സൈറ്റ് വഴി കേരളത്തിലെ ഓരോ ശാഖയിലുമുള്ള ചിട്ടികളിൽ പുതുതായി ആരംഭിക്കുന്ന ചിട്ടികളെ പറ്റി അറിയാൻ പറ്റും. ന്യൂ ചിട്സ് എന്ന സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്ത് പുതിയി ചിട്ടികളെ അറിയാം. ശാഖയുടെ വിവരങ്ങൾ ശേഖരിച്ച് ചിട്ടിയിൽ ചേരാൻ സാധിക്കും.
1000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 50,000 രൂപയുടെ ചിട്ടി ഉടൻ ആരംഭിക്കുന്നത് രണ്ടിടത്താണ്. കെഎസ്എഫ്ഇ പത്തനംതിട്ട മടത്തറ ബ്രാഞ്ചില്‍ മാര്‍ച്ച് 25 ഓടെ ചിട്ടി ആംരഭിക്കുന്നുണ്ട്. തൃശ്ശൂര്‍ ഒല്ലൂര്‍ ശാഖയിലും ഇതേ ചിട്ടി ആരംഭിക്കുന്നുണ്ട്. മാര്‍ച്ച് 10നുള്ളില്‍ ചിട്ടി ആരംഭിക്കാനാണ് സാധ്യത.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
