കഴിഞ്ഞ വാരത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം ചേർന്നത്. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് യോഗത്തിൽ തീരുമാനമായത്. ഇതോടെ ഭവന വായ്പകളിൽ ചെറിയ കുറവുകൾ ബാങ്കുകൾ നൽകി തുടങ്ങിയിട്ടുണ്ട്. അതേസമയം റിപ്പോ നിരക്ക് ഉയർത്താതിരുന്നിട്ടും മൂന്ന് ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് ഉയർത്തുകയാണ് കഴിഞ്ഞ വാരം ചെയ്തത്. കൊട്ടക് മഹീന്ദ്രാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവരാണ് പലിശ നിരക്കുയർത്തിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് പുതുക്കിയത്. ഒരു വർഷത്തെ പലിശ നിരക്ക് 7 ശതമാനമായി പുതുക്കി. 390 ദിവസം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ കാലവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.20 ശതമാനമാണ്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും.

3 വർഷം മുതൽ 4 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനമാണ് പലിശ. 4 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും. 5 വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 6.20 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് പലിശ നിരക്കിൽ 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്കിൽ പുതുക്കിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കിയതോടെ ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.5 ശതമാനമായി ഉയർന്നു. 444 ദിവസത്തെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 7.25 ശതമാനമായി ഉയർന്നു. നേരത്തെ 7 ശതമാനമായിരുന്നു. 2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.8 ശതമാനം പലിശ ലഭിക്കും. 3 വർഷത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിസ നിരക്കിൽ മാറ്റമില്ല. പലിശ 6.5 ശതമാനമായി തുടരും.
ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് 4 മുതൽ 5.35 ശതമാനം വരെ പലിശ ലഭിക്കും. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പലിശ 4 ശതമാനമാണ്. 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.25 ശതമാനവും 91 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും പലിശലഭിക്കും.
180- 269 ദിവസത്തേക്ക് 4.95 ശതമാനവും 270 ദിവസം- 1 വർഷത്തിൽ താഴെ 5.35 ശതമാനം പലിശയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും 80 വയസ് പൂർത്തിയായവർക്ക് 0.75 ശതമാനം അധിര നിരക്കും ബാങ്ക് നൽകുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്കിൽ പുതുക്കിയ പലിശ നിരക്കുകൾ ഏപ്രിൽ 10 മുതൽ നിലവിൽ വന്നു. സാധാരണ നിക്ഷേപകന് 4 ശതമാനം മുതൽ 6.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 6.75 ശതമാനം വരെയും പലിശ ലഭിക്കും. ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണ നിക്ഷേപകർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശും ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
