സാമ്പത്തിക ഭാവി ഭദ്രമാക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പണം ഒരു പ്രധാനപ്പെട്ട ഘടമാണ്. കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെയും വ്യക്തമായ സാമ്പത്തിക ആസൂത്രണത്തോടെയും ഏത് വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്കും എത്തിച്ചേരാനും ജീവിതാവസാനം വരെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കും. എന്നാൽ ഇതിന്റെ അടിസ്ഥാന പാഠങ്ങൾ നമ്മൾ കോളെജിലും സ്കൂളിലുമൊന്നും പഠിക്കുന്നില്ലെന്നതാണ് വസ്തുത. വിഷമിക്കേണ്ട സാമ്പത്തിക വർഷം തുടങ്ങുമ്പോൾ എങ്ങനെ സാമ്പത്തിക ഭദ്രത ഉറപ്പാക്കമെന്ന് നോക്കാം.
ബജ്ജറ്റ് തയ്യാറാക്കുക - സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യ പടിയാണ് ബജ്ജറ്റ്. ഒരു മാസത്തെ നിങ്ങളുടെ വരവ് - ചെലവ് കണക്കുകൾ കൃത്യമായി നിരീക്ഷിക്കാനും ആസൂത്രണം ചെയ്യാനും ബജ്ജറ്റ് സഹായിക്കുന്നു. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വരുന്ന തുക വകയിരുത്തുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നത് സാമ്പത്തിക അച്ചടക്കം വളർത്തുന്നതോടൊപ്പം സമ്പാദ്യം വളരുന്നതിനും ഉപയോഗപ്രദമാണ്. തുടക്കാർക്കും പരിചയ സമ്പന്നർക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് 50:30:20 റൂൾ. ഈ സാമ്പത്തിക നിയമം അനുസരിച്ച് നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം ദൈനംദിന ചെലവുകൾക്കും 30 ശതമാനം വിനോദം പോലെയുള്ള കാര്യങ്ങൾക്കും 20 ശതമാനം നിക്ഷേപത്തിനും സമ്പാദ്യത്തിനും വകയിരുത്തുന്നു. ഇതിലധിഷ്ഠിതമായ ബജ്ജറ്റ് വലിയ ലാഭമുണ്ടാക്കും.

എമർജൻസി ഫണ്ട് - അനിശ്ചിതത്വങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞതാണ് ഇന്നത്തെ ജീവിതം. എല്ലാകാലത്തും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു സാമ്പത്തിക ഉപകരണമാണ് എമർജൻസി ഫണ്ട്. ആറ് മുതൽ 12 മാസം വരെയുള്ള ദൈനംദിന ചെലവുകൾക്ക് ആവശ്യമായ തുക നിങ്ങൾ എമർജൻസി ഫണ്ടിൽ നിക്ഷേപിക്കുന്നു. ഇതിന് എഫ്ഡി പോലെയുള്ള നിക്ഷേപ രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ജോലി നഷ്ടപ്പെടുക, വീടിന്റെയും വാഹനങ്ങളുടെയും അടിയന്തര അറ്റകുറ്റപ്പണികൾ പോലെയുള്ള സാഹചര്യങ്ങൾ കടബാധ്യതയില്ലാതെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
ദിവസേന പർച്ചേസ് നടത്താം: മികച്ച ഓഫറുകളോടെ ദിവസവും ഉപയോഗിക്കാവുന്ന 5 ക്രെഡിറ്റ് കാർഡുകൾ ഇതാ....
നിക്ഷേപം - സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാന പാഠങ്ങളിലൊന്നാണ് നിക്ഷേപം. നിങ്ങൾ എത്ര രൂപ സമ്പാദിക്കുന്നുവെന്നതിനേക്കാൾ പ്രധാനമാണ് എത്ര രൂപ നിക്ഷേപിക്കുന്നുവെന്നത്. അത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രതിഫലനം കൂടിയാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളനുസരിച്ച് തിരഞെടുക്കാൻ സാധിക്കുന്ന പല തരത്തിലുള്ള നിക്ഷേപ ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം എത്രത്തോളം നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രത്തോളം നേട്ടമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
