വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത് ! ഇതാ അതിനുള്ള എളുപ്പവഴികള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രോഗ വ്യാപനം രാജ്യത്തെ പല കുടുംബങ്ങളെയും സാമ്പത്തീക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചിരിക്കുകയാണ്. തൊഴില്‍ ദാതാക്കള്‍ ശമ്പളം കുറച്ചു. ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ബിസിനസുകളെയും പ്രതികൂലമായി ബാധിച്ചു. ഇതുകാരണം ഉണ്ടായ സാമ്പത്തിക സമ്മര്‍ദത്താല്‍ പലര്‍ക്കും വായ്പാ തിരിച്ചടവ് ബുദ്ധിമുട്ടിലായിരിക്കുകയാണ്. മിക്കവര്‍ക്കും യഥാ സമയം വായ്പാ ഇഎംഐകള്‍ തിരിച്ചടയ്ക്കുവാന്‍ സാധിക്കുന്നുമില്ല. സാമ്പത്തീകമായി നിങ്ങള്‍ പ്രതിസന്ധിയിലാണെങ്കില്‍ നിങ്ങളുടെ വായ്പകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന വ്യക്തമായ ആസൂത്രണം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരിക്കണം എന്നത് സുപ്രധാനമായ കാര്യമാണ്. അല്ലാതെ അത്തരമൊരു സാഹചര്യത്തില്‍ പൂര്‍ണമായും കീഴടങ്ങുകയല്ല വേണ്ടത്.

 

വായ്പാ ക്രമീകരണം

വായ്പാ ക്രമീകരണം

ആദ്യമായി നിങ്ങളുടെ മുഴുവന്‍ വായ്പകളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ പട്ടികപ്പെടുത്തുകയാണ് വേണ്ടത്. ശേഷം അവയെ പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക. ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആദ്യം വരുന്ന വായ്പ എന്ന ക്രമത്തിലായിരിക്കണം പട്ടികപ്പെടുത്തേണ്ടത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ അതായിരിക്കും ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്നത്. അപ്പോള്‍ പട്ടികയില്‍ ആദ്യത്തെത് തീര്‍ച്ചയായും ക്രെഡിറ്റ് കാര്‍ഡ് തന്നെ. വ്യക്തിഗത വായ്പകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അതായിരിക്കും രണ്ടാമത് വരിക. പിന്നീട് വരുന്നത് വാഹന വായ്പകള്‍ ആയിരിക്കും.

തിരിച്ചടവില്‍ മുന്‍ഗണന

തിരിച്ചടവില്‍ മുന്‍ഗണന

ഇത്തരത്തില്‍ എല്ലാ വായ്പകളും കൃത്യമായി ക്രമീകരിക്കുക. തിരിച്ചടവിലും ഏറ്റവും പ്രധാന്യം നല്‍കേണ്ടത് ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പയ്ക്കാണ്. ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പ ആദ്യം അടച്ചു തീര്‍ക്കുന്നതിലെ യുക്തിയും ലളിതമാണ്. അത്രയും തുക പലിശ ഇനത്തില്‍ നമുക്ക് ലാഭിക്കാം എന്നത് തന്നെ അതിന്റെ കാരണം. ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പ അടച്ചു തീര്‍ത്താല്‍ ആ വ്യക്തിയുടെ കൈയ്യില്‍ പിന്നീട് ധാരാളം പണമുണ്ടാകുമെന്നര്‍ഥം.

റിവേഴ്‌സ് സ്ട്രാറ്റജി

റിവേഴ്‌സ് സ്ട്രാറ്റജി

എന്നാല്‍ ചില ഗവേഷകര്‍ റിവേഴ്‌സ് സ്ട്രാറ്റജിയും ചില വ്യക്തികളില്‍ ഗുണകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. അതായത് ഈ തന്ത്രം പ്രകാരം, ഏറ്റവും കുറവ് പലിശയുള്ള വായ്പ ആദ്യം വേഗത്തില്‍ അടച്ചു തീര്‍ക്കുക. നിങ്ങള്‍ക്ക് തിരിച്ചടവ് ഏറ്റവും എളുപ്പമുള്ള വായ്പ വേഗം തിരിച്ചടയ്ക്കുക എന്നത് തന്നെ.

റിവേഴ്‌സ് സ്ട്രാറ്റജി എങ്ങനെ?

റിവേഴ്‌സ് സ്ട്രാറ്റജി എങ്ങനെ?

ഉദാഹരണത്തിന് ഒരു വ്യക്തിയ്ക്ക് ഉപഭോക്തൃ വായ്പയായി 35,000 രൂപയും ക്രെഡിറ്റ് കാര്‍ഡ് വായ്പയായി 1 ലക്ഷം രൂപയുമുണ്ടെന്ന് കരുതുക. ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടക്കുന്നതിന് പ്രാധാന്യം നല്‍കുന്നതിന് പകരം ചെറിയ തുകയുള്ള ഉപഭോക്തൃ വായ്പ അയാള്‍ക്ക് ആദ്യം അടച്ചു തീര്‍ക്കാം. ചില വ്യക്തികള്‍ക്ക് ഈ തന്ത്രം ഗുണകരമായാണ് കാണുന്നത്. എന്തെന്നാല്‍ ചെറിയ വായ്പ വേഗത്തില്‍ അടച്ചു തീര്‍ക്കുന്നതോടെ അയാളില്‍ ആത്മവിശ്വാസം ഉയരുകയും മറ്റ് ഉയര്‍ന്ന വായ്പകള്‍ കൂടി അതേ ഈര്‍ജത്തോടെ തിരിച്ചടയ്ക്കുവാനുള്ള ആവേശം ആ വ്യക്തിയില്‍ ഇതുകാരണമുണ്ടാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

വായ്പയെടുത്ത് വായ്പ തിരിച്ചടക്കുക

വായ്പയെടുത്ത് വായ്പ തിരിച്ചടക്കുക

ഇനി ചെറിയ പലിശ നിരക്കുള്ള ഒരു വായ്പയെടുത്ത് മറ്റ് ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടച്ചു തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അക്കാര്യവും പരിഗണിക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു കാര്‍ വായ്പയും വ്യക്തിഗത വായ്പയും തിരിച്ചടവ് ബാക്കിയുള്ള ഒരു ക്രെഡിറ്റ് കാര്‍ഡും ഒരു ഭവന വായ്പയുമുണ്ടെന്ന് കരുതുക. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭവന വായ്പാ ദാതാവിനെ സമീപിച്ച് ഒരു വായ്പാ ടോപ്പ് അപ്പിന് അപേക്ഷിക്കാവുന്നതാണ്.

പലിശ നിരക്ക് കുറവുള്ള വായ്പയാല്‍

പലിശ നിരക്ക് കുറവുള്ള വായ്പയാല്‍

അതല്ലെങ്കില്‍ സ്ഥിര നിക്ഷേപത്തിന്മേലോ മറ്റ് സെക്യൂരിറ്റികളിലന്മേലോ വായ്പ എടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. അത്തരം വായ്പകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളേക്കാളും വ്യക്തിഗത വായ്പകളേക്കാളും കുറഞ്ഞ പലിശ നിരക്കേ ഉണ്ടാവുകയുള്ളൂ. നിങ്ങള്‍ക്ക് അനുയോജ്യമായ രീതി ഏതെന്ന് ആലോചിച്ചു കണ്ടെത്തേണ്ടത് നിങ്ങള്‍ തന്നെയാണ്. എന്നിരുന്നാലും നിങ്ങളുടെ വായ്പ കുന്നുകൂടുകയാണെങ്കില്‍ അത് തിരിച്ചടയ്ക്കുവാനുള്ള ആസൂത്രണം നടത്തേണ്ടതുണ്ട്.

Read more about: loan
English summary

tips for easy repayment of your loans -explained - വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത് ! ഇതാ അതിനുള്ള എളുപ്പവഴികള്‍ അറിയാം

tips for easy repayment of your loans -explained
Story first published: Wednesday, May 12, 2021, 20:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X