അത്യാവശ്യ ഘട്ടങ്ങളില്‍ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ പരിഭ്രമിക്കാതെ കൈകാര്യം ചെയ്യുവാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തരുന്ന ധൈര്യം ചെറുതല്ല.
അത്യാവശ്യ ഘട്ടങ്ങളില്‍ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ പരിഭ്രമിക്കാതെ കൈകാര്യം ചെയ്യുവാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തരുന്ന ധൈര്യം ചെറുതല്ല. നമ്മുടെ കീശ കാലിയാണെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായകമാകും. എന്നാല്‍ ശരിയായി ഉപയോഗിക്കാനറിയാത്തവര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് വരുത്തി വയ്ക്കുന്ന പൊല്ലാപ്പുകളും നമുക്ക് മുന്നില്‍ തന്നെയുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് നമുക്ക് ആശ്വാസമാണ് എന്നാല്‍ വഴി വിട്ട ഉപയോഗം നമുക്ക് തന്നെ പണിയാവുകയും ചെയ്യും. ബാധ്യതയാകാതെ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.

മിക്കവരും ക്രെഡിറ്റ് പേയ്മെന്റ് അടക്കേണ്ട ദിവസം മിനിമം ഡ്യൂ മാത്രം അടച്ചുപോകുകയാണ് ചെയ്യാറ്. പിന്നീട് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടരുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് നിങ്ങളുടെ ബാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. മിനിമം ഡ്യൂ തുക മാത്രം അടച്ചു പോകുമ്പോള്‍ മുതല്‍ ഇനത്തിലുള്ള തുക അവിടെ മാറ്റമില്ലാതെ ഇരിക്കുകയാണ്. അപ്പോള്‍ പലിശയും മറ്റു ചാര്‍ജുകളും അടക്കേണ്ടിവരും. കുറേ നാള് കഴിയുമ്പോള്‍ അത് വലിയ തുകയായി മാറുകയും ഒന്നിച്ചടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. അത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോര്‍ താഴാന്‍ ഇടയാക്കും. മാത്രമല്ല വലിയ തുക കടാബാധ്യതയാവുകയും ചെയ്യും.
ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്കോര്‍ കുത്തനെ താഴെക്ക് പോകും. ഒരു തവണ മുടങ്ങിയാല്‍ ഒരു മാസം പുറകില്‍ പോകുമെന്ന് മാത്രമല്ല, ഇതിന്റെ ഫലം 7 വര്‍ഷത്തെ ക്രെഡിറ്റ് സ്കോറില്‍ പ്രതിഫലിക്കുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ പൂര്‍ണമായി പൂര്‍ണമായും അടയ്ക്കാമല്ലോ എന്നതാണ് പലരും പിന്തുടരുന്ന പോളിസി. ക്രെഡിറ്റ് ലിമിറ്റിലുള്ള തുക മുഴുവന്‍ ചെലവഴിച്ചാല്‍ വന്‍ പ്രതിസന്ധി നേരിടേണ്ടി വരും. ആശുപത്രി ചികില്‍സ പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യം വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെ വരും. കെഡ്രിറ്റ് പരിധിയ്ക്കപ്പുറം ചെലവഴിക്കുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അധികമായി ക്രെഡിറ്റ് ചോദിക്കാനുള്ള അവസരം നഷ്ടമാക്കും. കൂടാതെ കെഡിറ്റ് കാര്‍ഡ് ഉപയോഗം പരിധി കടന്നാല്‍ അധികം ഉപയോഗിച്ച തുകയുടേതടക്കം നല്ലൊരു തുക ബാധ്യതയായി വരും. പുറമേ പലിശയും നല്‍കണം. ഓവര്‍ ലിമിറ്റ് ഫീസും ഈടാക്കും.
പഴയ ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് പുതിയ കാര്‍ഡിലേക്കു മാറ്റുന്നവരുണ്ട്. പുതിയ കാര്‍ഡില്‍ ഒരു വര്‍ഷത്തേക്ക് പലിശ ഈടാക്കാറില്ല. എന്നാല്‍ ഇതൊരു എളുപ്പ മാര്‍ഗമായി സ്വീകരിക്കരുത്. ബാധ്യത കൂടുകയേ ഉള്ളൂ. ഒട്ടേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കുന്നത് ഇഎംഐ ഓപ്ഷനാണ്. ഏതു പണക്കൈമാറ്റവും ഇഎംഐ രീതിയിലാക്കുവാന്‍ സാധിക്കും. എ്ന്നാല്‍ ഇഎംഐകളുടെ എണ്ണം വര്‍ധിക്കുന്നത് നല്ല പ്രവണതയല്ല. അത് ഒഴിവാക്കേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
