ഓരോ 4 വര്‍ഷത്തിലും ലാഭം ഇരട്ടിയാക്കുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?

ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ, വാണിജ്യ വ്യവസായ ഉത്പന്ന- സേവനങ്ങളിലൂടെ രാജ്യത്തെ ഏവര്‍ക്കും സുപരിചിതരാണ് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍. ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ മികവും സേവനത്തിലെ വിശ്വസ്തതയും കൊണ്ട് ഉപഭോക്താക്കളുടെ മനസിലിടം പിടിച്ചവതാണ് ഭൂരിഭാഗം ടാറ്റ കമ്പനികളും. അതുകൊണ്ട് തന്നെ ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്ക് ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡും ഏറെയാണ്. അതുപോലെ നിക്ഷേപകര്‍ക്കും കൈനിറയെ നേട്ടം സമ്മാനിച്ചിട്ടുള്ളതാണ് മിക്ക ടാറ്റ ഗ്രൂപ്പ് ഓഹരികളും. ഇത്തരത്തില്‍ 2009 മുതല്‍ ഓരോ നാല് വര്‍ഷക്കാലയളവിലും നിക്ഷേപമൂല്യം ഇരട്ടിയാക്കിയ മൂന്ന് ടാറ്റ ഓഹരികളെ കുറിച്ചാണ് ഈ ലേഖനം.

1) ടെറ്റന്‍ കമ്പനി

1) ടെറ്റന്‍ കമ്പനി

സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമി്റ്റഡ്. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെ വ്യവസായ വികസന സമിതിയായ ടിഡ്കോയുടേയും സംയുക്ത സംരംഭമായി 1984-ലാണ് ആരംഭിച്ചത്. ടൈറ്റന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ വാച്ച് നിര്‍മിച്ചാണ് തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു കഴിഞ്ഞു.

1994-ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി തനിഷ്‌ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും പിന്നീട് ഐപ്ലസ് എന്ന ബ്രാന്‍ഡില്‍ കണ്ണടകളും 2005-ല്‍ ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ യുവാക്കള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിച്ചു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയാണ് തനിഷ്‌കും കമ്പനിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ടൈറ്റന്‍ 2

ദീര്‍ഘകാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഓഹരിയാണ് ടൈറ്റന്‍ കമ്പനി (BSE: 500114, NSE: TITAN). 2009 ഏപ്രിലില്‍ ഓഹരി വില 40 രൂപയായിരുന്നു. പിന്നീട് 2013 ഏപ്രില്‍ ആയപ്പോഴേക്കും ഓഹരി വില 300 നിലവാരത്തിലേക്ക് ഉയര്‍ന്നു. 2017 ഏപ്രിലില്‍ ടെറ്റന്‍ കമ്പനികളുടെ ഓഹരി വില 600-ലേക്കും 2021 ഏപ്രില്‍ എത്തിയപ്പോള്‍ ഓഹരികള്‍ 1,450 നിലവാരത്തിലേക്കും മുന്നേറിയിരുന്നു. ഏറ്റവുമൊടുവില്‍ ഈ തിങ്കളാഴ്ച രാവിലെ 2,550 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

2) ടാറ്റ എല്‍ക്സി

2) ടാറ്റ എല്‍ക്സി

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്‍പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്‌കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതാണ് പ്രധാന സേവനം.

മള്‍ട്ടിബാഗര്‍

നിക്ഷേപകരുടെ കീശനിറച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് ടാറ്റ എലക്‌സി (BSE: 500408, NSE: TATAELXSI). 2009-ല്‍ ഓഹരിക്ക് 45 രൂപയായിരുന്നു വില. 2013 ഏപ്രില്‍ എത്തിയപ്പോഴേക്കും ഓഹരി 95 രൂപയിലേക്ക് ഉയര്‍ന്നു. 2017 ഏപ്രില്‍ ആയപ്പോഴേക്കും ഓഹരി വില നാലക്കത്തിലേക്ക് കടന്ന് 1,050 രൂപയിലേക്ക് മുന്നേറി. കോവിഡിന് ശേഷമുള്ള മുന്നേറ്റത്തില്‍ 2021 ഏപ്രിലില്‍ ഓഹരി 2,775 നിലവാരത്തിലേക്ക് ഉയര്‍ന്നു. ഏറ്റവുമൊടുവില്‍ ഇന്ന് രാവിലെ ടാറ്റ എലക്‌സിയുടെ ഓഹരികള്‍ 9,050 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

3) ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

3) ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഭക്ഷ്യ, പാനീയ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന പ്രമുഖ ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. ആഗോള തലത്തില്‍ തന്നെ തേയില ഉത്പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനത്തുണ്ട്. വടക്കേ അമേരിക്കയും ഗള്‍ഫിലും ഉള്‍പ്പെടെ മിക്ക വിപണികളിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടാറ്റ ടീ, കണ്ണന്‍ ദേവന്‍, തെത്‌ലി, ചക്ര ഗോള്‍ഡ്, ടീപിഗ്‌സ്, ടാറ്റ ഗ്ലൂക്കോ, ഗുഡ്എര്‍ത്ത്, ടാറ്റ കോഫി, ടാറ്റ ഫ്രസ്‌കി, സമ്പന്ന്, ടാറ്റ സോള്‍ട്ട് തുടങ്ങിയവ കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡുകളില്‍ ചിലതു മാത്രമാണ്. ടാറ്റ ഗ്ലോബല്‍ ബിവറേജസ് എന്നായിരുന്നു ഓഹരി ആദ്യം അറിയപ്പെട്ടിരുന്നത്.

ഓഹരികളാണ്

കഴിഞ്ഞ കാലങ്ങളില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചിട്ടുള്ള ഓഹരികളാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. 2009 ഏപ്രിലില്‍ ഓഹരിയുടെ വില 60 രൂപ മാത്രമായിരുന്നു. 2013 ഏപ്രില്‍ ആയപ്പോഴേക്കും 130 രൂപയിലേക്ക് ഉയര്‍ന്നു. നവംബര്‍ 2017-ന് ടാറ്റ കണ്‍സ്യൂമര്‍ (BSE: 500800, NSE: TATACONSUM) ഓഹരികളുടെ വില 275 രൂപയിലേക്കും മുന്നേറി. തുടര്‍ന്ന് 2021 ഏപ്രില്‍ ആയപ്പോഴേക്കും ഓഹരി വില 675 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഏറ്റവുമൊടുവില്‍ ഈ തിങ്കളാഴ്ച രാവിലെ 790 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X