സ്ഥിര നിക്ഷേപം നടത്താനാഗ്രഹിക്കുന്നർ ഉയർന്ന പലിശ തേടിയുള്ള അന്വേഷണങ്ങളിലാകും. സ്ഥിര നിക്ഷേപത്തിന് അനുകൂല സാഹചര്യമാണെങ്കിലും ബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ മടിക്കുകയാണ്. ഈ സമയത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഉയർന്ന പലിശയുമായി കളം പിടിക്കുകയാണ്. ഇത്തരം കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതമാണോ എന്നാകാം നിക്ഷേപകരുടെ ചോദ്യം. സർക്കാർ ഗ്യാരണ്ടിയുണ്ടാകുമ്പോൾ പിന്നെ പേടിക്കാനെന്ത് എന്നതാണ് ഇതിനുത്തരം.
ബാങ്കുകളിലേത് പോലെ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് അനുവദിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ കോർപ്പറേറ്റ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ലഭിക്കുകയില്ല. ക്രെഡിറ്റ് ഏജന്‍സികളായ ക്രിസില്‍, ഐസിആര്‍എ തുടങ്ങിയവ നല്കുന്ന ക്രെഡിറ്റ് റേറ്റിംഗ് പരിശോധിച്ചാണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ഐസിആർഒ A-(SO റേറ്റിംഗുള്ള തമിഴ്നാട് സർക്കാർ സ്ഥാപനമായ തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് നിക്ഷേപങ്ങൾക്ക് 8.50 ശതമാനം പലിശയാണ് നൽകുന്നത്. സഞ്ചിത സ്ഥിര നിക്ഷേപം, അസഞ്ചിത സ്ഥിര നിക്ഷേപം എന്നിങ്ങനെ രണ്ട് തരത്തിലുള്ള നിക്ഷേപം കമ്പനി ലഭ്യമാക്കുന്നുണ്ട്. അവയുടെ പലിശ നിരക്ക് പരിശോധിക്കാം.
തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്
തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്. തമിഴ്നാട്ടിലെ അടിസ്ഥാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും വൈദ്യുത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് കണ്ടെത്തുന്നതിനാണ് കോര്പ്പറേഷന് പ്രവര്‍ത്തിക്കുന്നത്. 1991 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപമാണിത്. നിലവില്‍ 11.56 ലക്ഷം നിക്ഷേപങ്ങളില്‍ നിന്നായി 38,866 കോടി രൂപയുടെ കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചിട്ടുണ്ട്.
അസഞ്ചിത സ്ഥിര നിക്ഷേപം
അസഞ്ചിത സ്ഥിര നിക്ഷേപം ((Non Cumulative FD) പ്രകാരം സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അനുവദിക്കും. 2,3,4,5 വര്‍ഷ കാലയളവുകളില്‍ അസഞ്ചിത സ്ഥിര നിക്ഷേപം നടത്താം. 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. എല്ലാ കാലയളവിലും 0.50 ശതമാനം അധിക പലിശ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കും. 50,000 രൂപയാണ് കുറഞ്ഞ നിക്ഷേപം വേണ്ടത്. 1,000 ത്തിന്റെ ഗുണിതങ്ങളായി എ്ത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ത്രൈമാസത്തില്‍ പലിശ വാങ്ങുന്ന സ്കീം തിരഞ്ഞെടുത്താല്‍ 24 മാസത്തേക്ക് കുറഞ്ഞ നിരക്കായ 7.25 ശതമാനം പലിശ ലഭിക്കും. 36 മാസത്തേക്കും 48 മാസത്തേക്ക്ും 7.75 ശതമാനം പലിശ ലഭിക്കും. 60 മാസത്തേക്ക് ഉയര്‍ന്ന പലിശയായ 8 ശതമാനം അനുവദിക്കും.
സഞ്ചിത സ്ഥിര നിക്ഷേപം
സഞ്ചിത സ്ഥിര നിക്ഷേപത്തില്‍ (Cumulative FD) കാലാവധിയില്‍ മാത്രമാണ് പലിശ അനുവദിക്കുക. 1 വര്‍ഷം, 2,3,4,5 വര്‍ഷങ്ങളിലായാണ് നിക്ഷേപത്തിന്റെ കാലയളവ്. 7 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം പലിശ അധികം ലഭിക്കും. 50,000 രൂപയാണ് കുറഞ്ഞ നിക്ഷേപം വേണ്ടത്. 1,000 ത്തിന്റെ ഗുണിതങ്ങളായി എ്ത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും 2 വര്‍ഷം കാലവധിയുള്ള നിക്ഷേപത്തിന് 7.25 ശതമാനവും 3,4 വര്‍ഷത്തെ നിക്ഷേപത്തിന് 7.75 ശതമാനവുമാണ് പലിശ നിരക്ക്. 5 വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ 8 ശതമാനം പലിശ ലഭിക്കും, മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 8.50 ശതമാനവും ലഭിക്കും.
സഞ്ചിത നിക്ഷേപം- കാൽക്കുലേറ്റർ
50000 രൂപ 1 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് 3592 രൂപയാണ് പലിശയായി ലഭിക്കുക. 2 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് 7726 രൂപ പലിശയായി ലഭിക്കും. 3 വര്‍ഷത്തേക്ക് 12,947 രൂപയും 4 വര്‍ഷത്തേക്ക് 17,969 രൂപയും ലഭിക്കും. 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചയാള്‍ക്ക് 50,000 രൂപ 74297 രൂപയായി ഉയരും. ഫോട്ടോ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്യാന്‍സല്‍ഡ് ചെക്ക് എന്നിവ നല്കി വ്യക്തികള്‍ക്ക് നിക്ഷേം ആരംഭിക്കാം. ഓണ്‍ലൈനായും നിക്ഷേപം ആരംഭിക്കാന്‍ സൗകര്യമുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications