പണമിടപാടുകളെ ഏറ്റവും ലളിതവത്കരിച്ചൊരു രീതിയാണ് യുപിഐ. യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിനെ യുപിഐ എന്ന് ചുരുക്കി വിളിക്കുമെങ്കിലും ജി പേ, പേടിഎം, ഫോൺ പേ എന്നി പെയ്മെന്റ് ആപ്പുകളുടെ പേരാണ് ഇവ കൂടുതലും അറിയപ്പെടുന്നത്. സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവുമാണ് യുപിഐയുടെ ജനകീയതയ്ക്ക് കാരണം.
മൊബൈല്‍ വഴിയുള്ള പേയ്മെന്റ് രീതിയുടെ വരവോടെ പോക്കറ്റില്‍ പണമിട്ടുള്ള നടപ്പ് പലരും അവസാനിപ്പിച്ചു. ഇത്തരത്തില്‍ പണമിടപാടുകളെ ഡിജിറ്റലായി ഉപയോഗിക്കുന്നവരാണെങ്കില്‍ യുപിഐ ഇടപാടുകള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുന്ന ചില വഴികള്‍ ശ്രദ്ധിക്കാം. 5 കാര്യങ്ങൾ നോക്കാം.
യുപിഐ ഐഡി വെരിഫൈ ചെയ്യുക
യുപിഐ വഴി വ്യക്തികള്‍ക്ക് പണമയക്കുമ്പോള്‍ ആപ്പില്‍ പണം സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, തുക, യുപിഐ ഐഡി എന്നിവ കാണിക്കും. യുപിഐ ഐഡി വെരിഫൈ ചെയ്ത് മാത്രം പണം അയക്കുക. സംശയം തോന്നുന്ന ഘട്ടത്തില്‍ 1 രൂപ പോലെ ചെറിയ തുക അയച്ച് അക്കൗണ്ട് വെരിഫൈ ചെയ്യുന്നതാണ് ഉചിതം. തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചാൽ തിരികെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കടകളില്‍ ക്യുആര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കൃത്യമായ അക്കൗണ്ടിലേക്കാണ് പണമെത്തുന്നതെന്ന് ഉറപ്പാക്കണം.

പേയ്മെന്റ് റിക്വസ്റ്റ്
യുപിഐ പേയ്മെന്റ് റിക്വസ്റ്റ് വഴി ഒരാളില്‍ നിന്ന് പണം സ്വീകരിക്കുകയോ പണം സ്വീകരിക്കുകയോ ചെയ്യാം. ഏറ്റവും സൗകര്യമുള്ള രീതിയാണെങ്കിലും തട്ടിപ്പിനുള്ള സാധ്യ കൂടുതലാണിവിടെ. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി അത് അപ്രൂവ് ചെയ്താല്‍ മാത്രമെ പണം അയക്കാന്‍ സാധിക്കുകയുള്ളൂ. പരിചയമില്ലാത്ത സോഴ്സില്‍ നിന്ന് വരുന്ന പേയ്മെന്റ് റിക്വസ്റ്റുകള്‍ ഒഴിവാക്കുന്നത് അപകട സാധ്യത കുറയ്ക്കും. തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ യുപിഐ ഐഡി വെരിഫൈ ചെയ്യുക എന്നത് ഇടപാട് സുരക്ഷിതമാക്കാൻ സഹായിക്കും.
യുപിഐ ഇടപാട് പരിധി
വ്യക്തികള്‍ തമ്മിലുള്ള ഇടപാടാണെങ്കില്‍ ദിവസം പരമാവധി 1 ലക്ഷം രൂപയാണ് യുപിഐ വഴി ഇടപാട് നടത്താന്‍ സാധിക്കുക. ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ്, ഷെയര്‍ മാര്‍ക്കറ്റ് പെയ്മെന്റ് പോലുള്ള മര്‍ച്ചെന്റ് ഇടപാടകള്‍ക്ക് 2 ലക്ഷം രൂപ വരെയും പരിധിയുണ്ട്. തുകയുടെ പരിധിയോടൊപ്പം ദിവസം പരമാവധി 20 ഇടപാടുകള്‍ എന്ന നിയന്ത്രണവുമുണ്ട്. ഇടപാടി പരിധി എത്തിയാല്‍ പിന്നീട് 24 മണിക്കൂറിന് ശേഷമാണ് അടുത്ത ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ. ബാങ്കുകള്‍ അനുസരിച്ച് പരിധി വ്യത്യാസപ്പെടാം.
ക്രെഡിറ്റ് കാർഡ് യുപിഐ
മര്‍ച്ചെന്റ് ഇടപാടുകള്‍ക്ക് യുപിഐ വഴി റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. നിലവിലുള്ള റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ ആപ്പില്‍ ലിങ്ക് ചെയ്ത് ഇടപാടുകള്‍ നടത്താം. മര്‍ച്ചെന്റ് ഇടപാട് നടത്തുന്ന സമയത്ത് ബാങ്ക് അക്കൗണ്ടോ ക്രെഡിറ്റ് കാര്‍ഡോ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിനോ ചെറുകിട വ്യാപാരികള്‍ക്കുള്ള ഇടപാടിനോ യുപിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല.
ഇടപാട് റദ്ദായാല്‍
ഏതൊരു സോഫ്റ്റ്വെയര് ഉപയോഗിക്കുമ്പോഴുണ്ടാകുന്നത് പോലുള്ള ടെക്നിക്കലായ പ്രശ്നങ്ങള്‍ യുപിഐയിലും പ്രതീക്ഷിക്കാം. ഇടപാട് നടത്തി പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റാവുകയും സ്വീകരിക്കേണ്ടയാളുടെ അക്കൗണ്ടില്‍ പണം എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ തുക വേഗത്തില്‍ തന്നെ അക്കൗണ്ടിലേക്ക് തിരികെ എത്തും.
അക്കൗണ്ടില്‍ പണം എത്താന്‍ വൈകുകയാണെങ്കില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സംവിധാനവുമായി ബന്ധപ്പെടാം. ഇടപാടിന് മുന്‍പ് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കണം. വൈഫൈ ആണെങ്കിൽ സുരക്ഷിതമായ നെറ്റ്വർക്കുകൾ മാത്രം ഉപയോഗിക്കുക. വലിയ തുകയുടെ ഇടപാടുകളില്‍ പരാജയ സാധ്യത കുറയ്ക്കാന്‍ ആദ്യം ഒരു തുകയുടെ ഇടപാട് നടത്താം.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications