ശമ്പളക്കാരാണെങ്കിൽ മാസത്തിൽ ചെലവുകൾ കഴിച്ച് ചെറിയ തുക മിച്ചം പിടിച്ച് ജീവിക്കുന്നതാകും രീതി. മറ്റു ചിലർക്ക് മാസ ചെലവുകൾക്കിടയിൽ നിക്ഷേപത്തിനായി മാറ്റിവെയ്ക്കാനൊന്നും സാധിക്കാത്ത സ്ഥിതിയാകും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നൊരാൾക്ക് പെട്ടന്ന് വലിയൊരു തുകയുടെ ആവശ്യം വരുമ്പോഴാണ് വലിയ പ്രതിസന്ധിയുണ്ടാകുന്നത്. വലിയ സംഖ്യയാണെങ്കിൽ വായ്പകളിലേക്ക് പോകുന്നതാണ് പൊതുവെയുള്ള രീതി.
വായ്പ യോഗ്യതയെന്ന കടമ്പ കടന്നാലും ഉയർന്ന പലിശ നൽകി വേണം വായ്പകളെടുക്കാൻ. ഈ സാഹചര്യത്തിൽ ആശ്രയിക്കാവുന്നൊരു വായ്പ മാർഗമാണ് ചിട്ടികൾ. 7 ലക്ഷം രൂപ ഉടനെ ആവശ്യമുള്ളൊരാൾക്ക് ചേരാൻ പറ്റിയൊരു കെഎസ്എഫ്ഇ ചിട്ടിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
10 ലക്ഷത്തിന്റെ ചിട്ടി
10,000 രൂപ മാസ അടവുള്ള 100 മാസം കാലയളവുള്ള 10 ലക്ഷത്തിന്റെ ചിട്ടിയാണിത്. മാസത്തില്‍ ഒരാള്‍ക്ക് എന്ന ക്രമത്തില്‍ 100 പേര്‍ക്ക് 100 മാസം കൊണ്ട് ചിട്ടി ലഭിക്കും. പരമാധി 30 ശതമാനം താഴ്ത്തിയാണ് ചിട്ടി വിളിക്കാൻ സാധിക്കുക. 30 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ 7 ലക്ഷം രൂപയാണ് ലഭിക്കുക.
അത്യാവശ്യക്കാർക്ക് ആദ്യ മാസത്തിൽ ലേലത്തിൽ പങ്കെടുത്ത് ചിട്ടി പണം സ്വന്തമാക്കാം. ജാമ്യങ്ങൾ നൽകി ചിട്ടി തുക പിൻവലിക്കുകയും ചെയ്യാം. ലേല കിഴിവിൽ നിന്ന് ചിട്ടി തുകയുടെ 5 ശതമാനം ഫോര്‍മാന്‍ കമ്മീഷന്‍ കിഴിച്ച് 2.50 ലക്ഷം രൂപ ചിട്ടി അംഗങ്ങൾക്കിടയിൽ വീതിച്ച് നൽകും.
ലേല കിഴിവ്
ചിട്ടിയിൽ ലാഭ വിഹിതം അല്ലെങ്കിൽ ലേല കിഴിവാണ് ചിട്ടിയെ ആകർഷകമാക്കുന്നത്. പ്രസതുത ചിട്ടി 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ ഒരാള്‍ക്ക് 2,500 രൂപ വീതം ലാഭ വിഹിതം ലഭിക്കും. അടുത്ത മാസം ഇത് കുറച്ച് 7,500 അടച്ചാല്‍ മതി. 30 ശതമാനം കുറഞ്ഞു പോകുന്ന മാസങ്ങളില്‍ ഈ സൗകര്യം ലഭിക്കുക.
ലേല കിഴിവ് കുറയുന്ന ഘട്ടത്തിൽ മാസ അടവ് ഉയരും. 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും മാസ അടവ്. അവസാന മാസങ്ങളില്‍ ചിട്ടി വിളിക്കാനില്ലാത്ത സാഹചര്യത്തില്‍ 10,000 രൂപ തന്നെ അടയ്‌ക്കേണ്ടിയും വരും.
ആകെ എത്ര ഡിവിഡന്റ് ലഭിക്കും
ചിട്ടിയിൽ ഒരു മാസത്തിൽ ലഭിക്കുന്ന പരമാവധി ഡിവിഡന്റാണ് 2,500 രൂപ. ചിട്ടി കാലാവധിയോളം എത്ര രൂപ ഡിവിഡന്റ് ലഭിക്കുമെന്ന് നോക്കാം. അടയ്ക്കുന്ന തുകയേക്കാല്‍ കുറഞ്ഞ തുക ലഭിച്ചാല്‍ നഷ്ടമെന്നും അധിക തുക ലഭിച്ചാല്‍ ലാഭത്തിലെന്നും മനസിലാക്കാം. മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് ലാഭവും നഷ്ടവും മനസിലാക്കുന്നത്. ഡിവിഡന്റ്, ഡിവിഡന്റ് കിഴിച്ച് എത്ര രൂപ അടയ്ക്കണം, കാലാവധി കഴിഞ്ഞാല്‍ എത്ര രൂപ തിരികെ ലഭിക്കും എന്നീ കാര്യങ്ങള്‍ പരിശോധിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ സമാന ചിട്ടിയുടെ ലേല വിഹിതം അടിസ്ഥാനമാക്കി ആകെ എത്ര ലാഭ വിഹിതം ലഭിച്ചെന്ന് നോക്കാം. 53 മാസം വരെ പരമാവധി ലേല കിഴിവില്‍ ചിട്ടി പോകാൻ സാധ്യതയുണ്ട്. ഈ വകയിൽ 1.30 ലക്ഷം രൂപ ഡിവിന്റായി ലഭിക്കും. ബാക്കി പകുതി മാസത്തിൽ 27,857 രൂപയും ലാഭ വിഹിതം ലഭിക്കും. ആകെ 1,57,587 രൂപയുടെ ഡിവിഡന്റ് കിട്ടും.
എത്ര രുപ അടയ്ക്കണം
രണ്ടമാത്തെ മാസം മുതല്‍ ഡിവിഡന്റ് കുറച്ചാണ് അടയ്ക്കുന്നത്. 1,57,587 രൂപ ലാഭ വിഹിതം ലഭിക്കുന്ന ചിട്ടിയിൽ 8,42,413 രൂപ മാത്രമാണ് അടവ് വരുന്നത്. ചിട്ടിയിൽ ചേരുന്നവരുടെ ആവശ്യം അനുസരിച്ച് ഈ തുകകളിൽ ഏറ്റ കുറച്ചിലുകൾ വരാം. 10 ലക്ഷത്തിന്റെ ചിട്ടിയില്‍ 5 ശതമാനം കറച്ച് 9.50 ലക്ഷം രുപയാണ് ലഭിക്കുക.
ഇതില്‍ നിന്ന് 18 ശതമാനം ജിഎസ്ടിയും ഡോക്യുമെന്റേഷന്‍ ചാര്‍ജും കുറച്ചാല്‍ 9.40 ലക്ഷം രൂപയോളം ലഭിക്കും. 1,01,363 രൂപയാണ് ചിട്ടി കാലാവധി വരെ തുടരുന്നൊരാൾക്ക് ലാഭമായി കിട്ടുന്നത്. 7 ലക്ഷത്തിന് ചിട്ടി വിളിച്ചയാൾ അധികമായി അടയ്ക്കേണ്ടത് 1,42,413 രൂപയാണ്. ഏത് ഏകദേശം 4 ശതമാനത്തോളം മാത്രമാണ് പലിശ വരുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
