വിവിധ വിഭാഗങ്ങളിലായി സർക്കാറിന്റെ ക്ഷേമ പെൻഷൻ ഉപകാരപ്പെടുന്ന നിരവധി ജന വിഭാഗങ്ങളുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം തുടങ്ങിയ ക്ഷേമ പെൻഷൻ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.
ഈ പെൻഷൻ പദ്ധതികൾ വഴി മാസത്തിൽ ലഭിക്കുന്ന 1,600 രൂപ മരുന്നുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഇത്തരക്കാർക്ക് വലിയ സഹായമാണ് ഈ പെൻഷൻ തുക. എന്നാൽ വരുന്ന മാസങ്ങളിൽ പെൻഷൻ തുക ലഭിക്കാൻ ചില പെൻഷൻ വാങ്ങുന്നവർ ചില രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ പെൻഷൻകാർ ഏതൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടതെന്ന് പരിശോധിക്കാം.
ഏതൊക്കെ പെൻഷൻ
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നീ പെൻഷൻ വാങ്ങുന്നവർ വരുമാന രേഖ സമർപ്പിക്കേണ്ടതുണ്ട്.
സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവയുടെ ഗുണഭോക്താളാണെങ്കിൽ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം.
നിബന്ധനകൾ
മുകളിൽ പറഞ്ഞ പെൻഷൻ പദ്ധതികളിൽ 2019 ഡിസംബര്‍ 31 മുൻപ് പെൻഷൻ പദ്ധതിയിൽ ചേർന്നവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. 2020തിന് ശേഷം പെൻഷൻ ലഭിക്കുന്നവർ രേഖകൾ സമർപ്പിക്കേണ്ടതില്ല. വിധവ പെൻഷൻ, അവിവാഹിത പെൻഷൻ വാങ്ങുന്നവർ ഉൾപ്പെട്ട പെൻഷൻകാർ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രമാണ് തദ്ദേശ സ്ഥാപനങ്ങളിൽ നൽകേണ്ടത്.
എല്ലാ വർഷവും ഡിസംബർ മാസത്തിൽ സാക്ഷ്യപത്രം സമർപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്. ∙2023 ജനുവരി 1 ന് 60 വയസ് കഴിയുന്നവരാണെങ്കിൽ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമില്ല.
എങ്ങനെ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാം
അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എവിടെ നിന്നാണെന്ന് നോക്കാം. ∙വില്ലേജ് ഓഫീസറിൽ നിന്നോ ഏതെങ്കിലും ഗസറ്റഡ് ഓഫീസറിൽ നിന്നോ പുനർ വിവാഹതരല്ലെന്ന സാക്ഷ്യപത്രം വാങ്ങി തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കുകയാണ് വേണ്ടത്. വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് വില്ലേജ് ഓഫീസിൽ നിന്നാണ്.
ഇതിനായി അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വരുമാനം തെളിയിക്കുന്നതിന് ആവശ്യമായ കരമടച്ച രസീത്, റേഷന്‍ കാര്‍ഡ്, അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ആധാര്‍, ആക്ടീവ് ആയ മൊബൈൽ നമ്പർ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷിക്കാം.
സമയ പരിധി
2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിലാണ് പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യും. അവിവാഹിതരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സമർപ്പിക്കാനുളള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. എത്രയും വേഗത്തിൽ സാക്ഷപത്രം തയ്യാറാക്കി സ്വന്തം തദ്ദേശ സ്ഥാപനത്തിൽ ഏൽപ്പിക്കുന്നതാണ് ഉചിതം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications