രാജ്യത്ത് ജനപ്രീയ നിക്ഷേപങ്ങളിൽ മുന്നിലാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ഉയർന്ന പലിശ, പൂർണമായും നികുതിയിളവ്, സർക്കാർ ഗ്യാരണ്ടി ഇങ്ങനെ നിക്ഷേപരെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും പിപിഎഫ് നൽകുന്നുണ്ട്. ചിലർ നികുതി ഇളവ് നേടാൻ വേണ്ടി മാത്രം പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ട്. ഇതല്ലാതെ ഉയർന്ന പലിശ തേടി പിപിഎഫിനെ സമീപിക്കുന്നവരുമുണ്ട്. ആർക്കായാലും നിക്ഷേപത്തിന് ഉയർന്ന ആദായം തിരിച്ചു കിട്ടിയാൽ സന്തോഷമുള്ള കാര്യമാണ്. 7.1 ശതമാനം വാർഷിക പലിശ പിപിഎഫ് അക്കൗണ്ട് നൽകുന്നുണ്ടെങ്കിലും ഇതിന്റെ പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ സമയങ്ങളിലെ കളി മനസിലാക്കണം. അല്ലെങ്കിൽ നിക്ഷേപത്തിന് പിപിഎഫ് നൽകുന്ന മുഴുവൻ പലിശയും വാങ്ങിച്ചെടുക്കാൻ സാധിക്കില്ല. ആ സമയത്തിലെ കളി പരിശോധിക്കാം.
ഏപ്പോൾ നിക്ഷേപിക്കണം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. മാസ തവണകളായോ വര്‍ഷത്തില്‍ ഒറ്റത്തവണയായോ പണം നിക്ഷേപിക്കാം. ശമ്പളക്കാര്‍ നികുതി ഇളവിന് വേണ്ടി അവസാന നിമിഷം പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് കാണാറുണ്ട്. എന്നാല്‍ നിക്ഷേപത്തിന് പരമാവധി ആദായം ലഭിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കണം. വർഷത്തിൽ ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിനും നാലിനും ഇടയില്‍ നിക്ഷേപിക്കണം.
മാസത്തവണകളായി നിക്ഷേപിക്കുന്നവര്‍ക്ക് മാസത്തിന്റെ അഞ്ചാം തീയതിക്ക് മുമ്പായി നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആദായം ലഭിക്കും. ഓരോ മാസവും അഞ്ചാം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലുള്ള കുറഞ്ഞ തുകയ്ക്ക് മുകളിലാണ് പലിശ ഈടാക്കുന്നത്. ഇത് പ്രകാരം പലിശ മാസാവസാനം കണക്കാക്കി വര്‍ഷത്തിലാണ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. മാസത്തിൽ അഞ്ചാം തീയതിക്ക് മുന്നേ പണം നിക്ഷേപിച്ചാൽ ആ മാസത്തെ പലിശ കൂടി ലഭിക്കും. അഞ്ചിന് ശേഷമാണ് നിക്ഷേപം നടത്തിയെതങ്കില്‍ തൊട്ടടുത്ത മാസത്തിലാണ് ഈ തുകയുടെ പലിശ കണക്കാക്കുക.
അക്കൗണ്ട് ആർക്കൊക്കെ തുടങ്ങാം
വർഷത്തിൽ കുറഞ്ഞത് 500 രൂപയും കൂടിയത് 1.5 ലക്ഷവുമാണ് പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുക. പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് പൂർണമായും നികുതിയിളവ് ഉണ്ട്. വർഷത്തിലെ നിക്ഷേപത്തിനും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷത്തിന്റെ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ മുഖേനയോ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായവർക്ക് സ്വന്തം പേരിലും കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്കും അക്കൗണ്ട് തുറക്കാം. ഇതോടൊപ്പം നിക്ഷേപം സൂക്ഷ്മമായി ക്രമീകരിച്ചാൽ 1 കോടിയാക്കി ഉയർത്താൻ പറ്റും.
കാലാവധിയായ പതിനഞ്ച് വർഷം പൂര്‍ത്തിയായതിനു ശേഷം മാത്രമേ നിക്ഷേപം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിന് ശേഷം അക്കൗണ്ടിലെ അക്കൗണ്ടിലെ പകുതി തുകയാണ് പിൻവലിക്കാനാവുക. വർഷത്തിൽ ഒരു പിൻവലിക്കൽ മാത്രമെ അനുവദിക്കുകയുള്ളൂ. പിൻവലിക്കുന്ന തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വര്‍ഷം പൂര്‍ത്തിയായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അവസാനിപ്പിക്കാനും അനുവദിക്കുന്നുണ്ട്. അക്കൗണ്ട് ഉടമയ്‌ക്കോ ഭാര്യ/ ഭര്‍ത്താവിനോ, മക്കള്‍ക്കോ ഗുരുതര രോഗം ബാധിച്ചാല്‍ അക്കൗണ്ട് പിന്‍വലിക്കാം. അക്കൗണ്ട് ഉടമയുടെയോ മക്കളുടെയോ ഉന്നത പഠനത്തിന് വേണ്ടിയും അക്കൗണ്ട് ഉടമ വിദേശത്തേക്ക് പോകുന്ന സമയത്തും അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
