ഓഹരി വിപണികളിൽ നിക്ഷേപിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ദീർഘകാലത്തെ നിക്ഷേപത്തിലൂടെ പണപ്പെരുപ്പത്തെ മറികടന്നൊരു വരുമാനം നേടാന്‍ നിക്ഷേപകരെ സഹായിക്കുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകർ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങൾ പരിഗണിക്കാറുണ്ട്. ചിലർ നെറ്റ് അസറ്റ് വാല്യുവിനെയാണ് പരിഗണിക്കുക.
കുറഞ്ഞ നെറ്റ് അസറ്റ് വാല്യുവുള്ള ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് കാണാം. മറ്റൊരു ഘടകമാണ് മുൻകാല പ്രകടനം. ഇവിടെ നിക്ഷേപകർ മറക്കുന്നൊരു കാര്യമാണ് നിക്ഷേപിക്കാനുള്ള ചെലവ്. ചെലവ് അനുപാതം ശ്രദ്ധിക്കാതെയാണ് പല നിക്ഷേപകരും ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത്. എങ്ങനെ മ്യൂച്വൽ ഫണ്ടിൽ ചെലവ് ചുരുക്കി നിക്ഷേപിക്കാമെന്ന് നോക്കാം.
ചെലവ് അനുപാതം
ഫണ്ടുകളിലെ ചെലവ് ഒരു പ്രധാന ഘടകമാണ്. ഫണ്ട് മാനേജ് ചെയ്യാനുള്ള ചാർജ്, പരസ്യങ്ങൾ, മറ്റു ചാർജുകൾ എന്നിവയെല്ലാം നിക്ഷേപകനിൽ നിന്നാണ് ഈടാക്കുക. ഇക്വിറ്റി ഫണ്ടുകളിൽ ചെലവ് അനുപാതം കൂടുതലണ്. ഫണ്ടിന്റെ വലുപ്പം അനുസരിച്ച് ഈടാക്കാവുന്ന ചെലവ് അനുപാതത്തിന് വ്യത്യാസം വരും. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 500 കോടി വരെയുള്ള ഫണ്ടുകളില്‍ ചെലവ് അനുപാതം 2.25 ശതമാനം ഈടാക്കാം.
500-700 കോടിക്ക് ഇടയില്‍ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടുകളിൽ 2 ശതമാനവും 2000 കോടി രൂപ വരെ എയുഎം ഉള്ള ഫണ്ടുകൾക്ക് 1.75 ശതമാനം എന്നിങ്ങനെയാണ് ചെലവ് അനുപാതം. ഡയറക്ട് പ്ലാനുകളുമായി തട്ടിച്ച് നോക്കുമ്പോൾ റെഗുലര്‍ പ്ലാനിനാണ് ചെലവ് കൂടുതൽ. ചെലവ് കുറഞ്ഞ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഡയറക്ട് പ്ലാനുകൾ നിക്ഷേപിക്കാം.
2 തരം നിക്ഷേപം
രണ്ട് തരത്തിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുള്ളത്. ഡയറക്ട് പ്ലാനും റെഗുലര്‍ പ്ലാനും. മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ഡയറക്ട് പ്ലാന്‍ തിരഞ്ഞെുക്കാം. ബ്രോക്കര്‍മാര്‍ വഴി നിക്ഷേപിക്കുന്നവർക്കുള്ളതാണ് റെഗുലര്‍ പ്ലാൻ. ഡയറക്ട് പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ റെഗുലര്‍ പ്ലാനില്‍ ഉയര്‍ന്ന ചെലവ് അനുപാതമാണ് ഈടാക്കുന്നത്.
റെഗുലര്‍ പ്ലാനില്‍ ഇടനിലക്കാർ വഴി വാങ്ങുമ്പോഴുണ്ടാകുന്ന കമ്മീഷന്‍ കൂടി ചെലവ് അനുപാത്തിൽ കണക്കാക്കും. റെഗുലർ പ്ലാനിലും ഡയറക്ട് പ്ലാനിലും മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ പോര്‍ട്ട്‌ഫോളിയോ തുല്യമായിരിക്കും.
എങ്ങനെ റെഗുലർ പ്ലാനിൽ നിക്ഷേപിക്കാം
ഒന്നിലധികം വഴികളിലൂടെ മ്യൂച്വൽ ഫണ്ട് ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കാം. റെഗുലര്‍ പ്ലാനില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ (എഎംസി) വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ നിക്ഷേപിക്കാം. സ്‌കീമിന് നേരെ കാണുന്ന ഡയറക്ട് പ്ലാനില്‍ ക്ലിക്ക് ചെയ്ത് നടപടിള്‍ പൂര്‍ത്തിയാക്കാം. മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുമാരായ CAMS, Karvy എന്നിവയും മ്യൂച്വല്‍ ഫണ്ടുകളുടെ നേരിട്ടുള്ള പ്ലാനുകളില്‍ നിക്ഷേപിക്കുന്നതിന് അവസരമൊരുക്കുന്നു.
മറ്റൊരു വഴി മ്യൂച്വൽ ഫണ്ട് ഓഫീസിലെത്തി നേരിട്ട് അപേക്ഷ സമർപ്പിക്കുക എന്നതാണ്. ബ്രോക്കര്‍/ഡിസ്ട്രിബ്യൂട്ടര്‍ കോഡ് പൂരിപ്പിച്ചിരിക്കുന്നിടത്ത് 'ഡയറക്ട്' എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത് ഇതുവഴി തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ നിക്ഷേപം നടത്താം. നിലിവിലുള്ള മ്യച്വൽ ഫണ്ട് സ്കീമിന്റെ ഡയറക്ട് പ്ലാനിലേക്ക് മാറാൻ സാധിക്കും.
റെഗുലർ പ്ലാൻ തിരഞ്ഞെടുത്ത് നിക്ഷേപം ആരംഭിച്ചൊരാൾക്ക് അതേ സ്‌കീമിന്റെ ഡയറക്ട് പ്ലാനിലേക്ക് മാറാം. ഒരു പ്ലാനിൽ നിന്ന് നിക്ഷേപം റഡീം ചെയ്ത് മറ്റൊന്നിൽ നിക്ഷേപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന് നികുതി ബാധ്യത വരാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ഡയറക്ട് പ്ലാൻ, റെഗുലർ പ്ലാൻ വ്യത്യാസമില്ലാതെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കെവൈസി നിർബന്ധമാണ്.
* എല്ലാ മ്യൂച്വൽ ഫണ്ട് സ്കീമുകളും ഡയറക്ട് പ്ലാനും റെഗുലർ പ്ലാനും അനുവദിക്കുന്നുണ്ട്.
* കമ്മീഷൻ ഇല്ലാത്തതിനാൽ ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു റെഗുലർ പ്ലാനിനെക്കാൾ കൂടുതലായിരിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications