ഫെബ്രുവരി മാസത്തിൽ സ്വർണം വാങ്ങാതിരുന്നവരെല്ലാം മൂക്കത്ത് കൈ വെക്കേണ്ട അവസ്ഥയിലാണ്. കാരണം കഴിഞ്ഞ മാസം സ്വർണ വില 45,520 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും കുറയുമെന്നായിരുന്നു പ്രതീക്ഷ. പ്രതീക്ഷിച്ച രീതിയിൽ കുറഞ്ഞില്ലെങ്കിലും വലിയ രീതിയിൽ കൂടാതിരുന്നത് ആശ്വാസമായിരുന്നു.
എന്നാൽ, മാർച്ച് മാസം നേരെ വിപരീതമാണ്. സ്വർണ വില ആദ്യ ദിവസം തന്നെ ഉയർന്നു. ഫെബ്രുവരി മാസത്തെ ആദ്യ നാല് ദിവസം വർധിക്കാതിരുന്ന സ്വർണ വില മാർച്ച് ഒന്നിന് പവന് 240 രൂപ വർധിച്ച് 46,320 രൂപയിലെത്തിയിരുന്നു.

ഇന്നത്തെ സ്വർണ വില
ശനിയാഴ്ചയും സ്വർണ വിലയിൽ വർധവവുണ്ട്. 680 രൂപയാണ് ഇന്ന് പവന് കൂടിയത്. അതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില വീണ്ടും 47,000ൽ എത്തി. ഗ്രാമിന് 8,875 രൂപയിലാണ് ഇന്നത്തെ സ്വർണ വ്യാപാരം.
വീണ്ടും 2024ലെ ഉയർന്ന വില
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47,000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്‍റെ വില. മാർച്ച് രണ്ടാം തീയ്യതി വീണ്ടും സ്വർണ വില 47,000 രൂപയിലേക്കെത്തുകയാണ്. ആഭരണ പ്രേമികൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്.

2023 ഡിസംബർ 27 നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 47,120 രൂപയിലേക്കാണ് വില ഉയർന്നത്. ഗ്രാമിന് 5890 രൂപയായിരുന്നു. ഡിസംബർ 4ലെ വില 47080 രൂപയാണ് ഇതുവരെയുള്ള രണ്ടാമത്തെ ഉയർന്ന വിലനിലവാരം.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര സ്വർണ്ണം നിലവിൽ വലിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 38.28 ഡോളർ (1.87%) ഉയർന്ന് 2082.55 ഡോളർ എന്ന നിലവാരത്തിലാണ്.
ഫെബ്രുവരിയിലെ വില
46,520 രൂപയായിരുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. രണ്ടാം തീയതി 46,640 രൂപ (മാസത്തെ ഉയർന്ന നിലവാരം) രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. അഞ്ചാം തീയ്യതി 46,360 ലേക്കും ആറാം തീയ്യതി 46,200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46,400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്.
15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 45,520 രൂപ. 21 ആം തിയ്യതിയാണ് സ്വർണ വില വീണ്ടും 46,000 കടന്നത്. പിന്നീട് പവന്റെ വില 46,000 ൽ താഴ്ന്നിട്ടില്ല. 26 മുതൽ മാസാവസാനം വരെ 46,080 രൂപയിലായിരുന്നു സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം നടന്നത്.
രണ്ടു ദിവസങ്ങൾ കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് 920 രൂപയും, ഗ്രാമിന് 115 രൂപയുമാണ് വില വർധിച്ചത്.
ജ്വല്ലറികളിൽ ആഭരണങ്ങൾക്ക് വില കണക്കാക്കുന്നത് എങ്ങനെ ..?
സാധാരണഗതിയിൽ ജ്വല്ലറിയിൽ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വർണ വില, പരിശുദ്ധി, പണിക്കൂലി, സ്വർണത്തിന്റെ തൂക്കം, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈൻ, കൊത്തുപണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.
ഒരു പവൻ വാങ്ങാൻ എത്രയാകും ..?
ഇന്നത്തെ ഒരു ഗ്രാമിന്‍റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക് ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 51,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
