സ്വർണം വാങ്ങാൻ സമയമായി, വീണ്ടും വില കുറഞ്ഞു, ലാഭം ആയിരം രൂപയ്ക്ക് മുകളിൽ, ഇന്നത്തെ നിരക്കറിയാം

പ്രണയ ദിനം കഴിഞ്ഞിട്ടും വില കുറയലിനോടുള്ള സ്വർണത്തിന്റെ പ്രണയം കുറഞ്ഞിട്ടില്ലെന്നാണ് വിപണിയിൽ നിന്നും പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ചയും സ്വർണ വില കുറഞ്ഞ് ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ആഗോള സ്വർണ്ണ വ്യാപാരം നിർണായക നിലവാരമായ 2000 ഡോളറിന് താഴേക്ക് പതിച്ചതാണ് ആഭ്യന്തര തലത്തിൽ വില കുറയാൻ കാരണമാകുന്നത്.

ഇന്നത്തെ സ്വർണ വില

ബുധനാഴ്ച സ്വർണം പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 45,600 രൂപയും, ഗ്രാമിന് 5700 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

സ്വർണം വാങ്ങാൻ സമയമായി, വീണ്ടും വില കുറഞ്ഞു, ലാഭം ആയിരം രൂപയ്ക്ക് മുകളിൽ, ഇന്നത്തെ നിരക്കറിയാം

ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. അതോടെ പവന് 45,520 രൂപയും ഗ്രാമിന് 5,690 രൂപയിലുമാണ് വ്യാഴാഴ്ച സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നത്തെ വില ഫെബ്രുവരി മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ്.

ആഗോള സ്വർണ വില

അന്താരാഷ്ട്ര സ്വർണം ട്രോയ് ഔൺസിന് 1999.19 ഡോളർ എന്നതാണ് നിലവാരം. ഇന്നലെ ഏകദേശം ട്രോയ് ഔൺസിന് 26.48 ഡോളറുകൾ താഴ്ന്ന് 1992.51 ഡോളർ എന്ന നിലയിലാണ് ആഗോള സ്വർണ വ്യാപാരം നടന്നത്.

ഫെബ്രുവരിയിലെ വില

സംസ്ഥാനത്തെ സ്വർണ്ണവില ഫെബ്രുവരി 2ാം തിയ്യതി, ഈ മാസത്തെ ഉയർന്ന നിരക്കിലേക്കെത്തിയിരുന്നു. അന്ന് ഒരു പവന് 46640 രൂപയും, ഗ്രാമിന് 5830 രൂപയുമായിരുന്നു അന്നത്തെ വില.

46,520 രൂപയായിയുന്നു ഫെബ്രുവരി ഒന്നിലെ സ്വർണ വില. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്. 10 ആം തീയ്യതി ഫ്രെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 46,160 രൂപയായിരുന്നു അന്നത്തെ വില. 12 ആം തീയ്യതി വരെ ഇതേ വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.

ഫെബ്രുവരി മാസം ഏകദേശം 1120 രൂപയോളം ഒരു പവൻ സ്വർണത്തിന് കുറഞ്ഞു. ഈ പ്രവണത വരും ദിവസങ്ങളിലും തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

വില കുറയാൻ കാരണം

യുഎസ് വിപണിയിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് സ്വർണ്ണവില ഇടിയാൻ കാരണമായത്. ചില്ലറവിലക്കയറ്റം പ്രതീക്ഷിച്ച തോതിലേക്ക് കുറഞ്ഞിട്ടില്ല. പ്രതിമാസ അടിസ്ഥാനത്തിൽ പണപ്പെരുപ്പം വർധിച്ചു. ഇതോടെ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകൾ കുറഞ്ഞെന്നു മാത്രമല്ല, പണപ്പെരുപ്പം ഉയർന്നു നിന്നാൽ പലിശ വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇത്തരത്തിൽ പലിശ വർധിപ്പിക്കുന്നത് ട്രഷറി നിക്ഷേപങ്ങളിൽ നിന്ന് അടക്കമുള്ള വരുമാനം വർധിപ്പിക്കും. ഇക്കാരണങ്ങളാൽ വൻകിട നിക്ഷേപകർ സ്വർണ്ണത്തിൽ നിന്ന് നിക്ഷേപം പിൻവലിക്കും. ഇത് സ്വർണ്ണത്തിന്റെ ഡിമാൻഡും, വിലയും കുറയ്ക്കുകയാണ് ചെയ്യുക.

വിപണിയിൽ സ്വർണത്തിന്റെ ആവശ്യവും വിതരണവും അനുസരിച്ചാണ് സ്വർണ വില പ്രധാനമായും നിർണ്ണയിക്കപ്പെടുന്നത്. സ്വർണത്തിന് ഡിമാൻഡ് കൂടിയാൽ നിരക്കും കൂടും. നേരെമറിച്ച്, സ്വർണ്ണത്തിന്റെ ലഭ്യത കൂടിയാൽ, നിരക്ക് കുറയും. അതോടൊപ്പം ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, പണപ്പെരുപ്പ നിരക്കുകൾ, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സപ്ലൈ ഏറ്റക്കുറച്ചിലുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണ്ണ വിലയെ പൊതുവെ സ്വാധീനിക്കുന്നു

ഇന്ത്യക്കാർക്ക് എന്നും പ്രിയം

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X