സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസം ഏതാണെന്ന് ചോദിച്ചാൽ എല്ലാവരുടേയും ഉത്തരം അക്ഷയ അക്ഷയതൃതീയ ദിവസം എന്നതായിരിക്കും. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് ആ ദിവസം പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായി കണക്കാക്കുന്നു. മെയ് 10 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ അക്ഷയതൃതീയ. അരലക്ഷം രൂപയ്ക്ക് മുകളിൽ നൽകണം ഇത്തവണ അക്ഷയതൃതീയ ദിവസം ഒരു പവൻ സ്വർണം വാങ്ങാൻ.
ഇന്നത്തെ സ്വർണവില
പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവ്യാപാരം നടന്നത്. 24 മണിക്കൂർ പിന്നിടുമ്പോൾ പവന്‍റെ വിലയിൽ 80 രൂപയുടെ കുറവുണ്ട്. 52,920 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,615 രൂപ.

ഒരു പവൻ വാങ്ങാൻ എത്ര രൂപ നൽകണം..?
സ്വർണവിലയിലെ കുറവ് നേരിയതായത് കൊണ്ടു തന്നെ സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് വലിയ ലാഭം നേടാൻ സാധിക്കില്ല. ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, വ്യാഴാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 4.79 ഡോളർ (0.21%) ഉയർന്ന് 2313.77 ഡോളർ എന്നതാണ് നിലവാരം.
അക്ഷയതൃതീയ നാളെ
തുടക്കത്തിൽ പറഞ്ഞത് പോലെ അക്ഷയതൃതീയ നാളെയാണ്. വില അരലക്ഷത്തിന് മുകളിലാണെങ്കിലും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. അതുകൊണ്ടു തന്നെ നാളെ കൂടുതൽ പേർ സ്വർണം വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷ.
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.

റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം ഏപ്രിലാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 - വില 52440 രൂപ
മെയ് 2 - വില 53000 രൂപ
മെയ് 3 - വില 52600 രൂപ
മെയ് 4 - വില 52680 രൂപ
മെയ് 5 - വില 52680 രൂപ
മെയ് 6 - വില 52840 രൂപ
മെയ് 7 - വില 53080 രൂപ
മെയ് 8 - വില 53000 രൂപ
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications