സമീപ കാലങ്ങളിലാണ് യു.പി.ഐ പേയ്‌മെന്റുകൾ ജനകീയമായത്. പെട്ടെന്ന് തന്നെ പണം അക്കൗണ്ടിലെത്തും എന്നതാണ് യു.പി.ഐ ഇടപാടുകളുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ നിരവധി യു.പി.ഐ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തതായതിനാൽ നിമിഷ നേരം കൊണ്ട് ഇടപാടുകൾ പൂർത്തിയാവും. ദിവസേനയുള്ള യു.പി.ഐ ഇടപാടുകളിലൂടെ നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ വേണോ? അത്തരത്തിൽ നിരവധി നേട്ടങ്ങൾ ഉറപ്പാക്കുന്ന മികച്ച 10 ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം;
1. ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്- പ്രധാന സവിശേഷതകൾ:
- 100 രൂപയുടെ യു.പി.ഐ ഇടപാടുകൾക്ക് 2 റിവാർഡ് പോയിന്റുകൾ ലഭിക്കും.
- 100 രൂപയുടെ യു.പി.ഐ അല്ലാത്ത ഇടപാടുകൾക്ക് 1 റിവാർഡ് പോയിന്റ് ലഭിക്കും.
- എയർ മൈലുകൾ (ഇന്റർമൈൽസ്/ക്രിസ്ഫ്ലയർ), ക്യാഷ് ക്രെഡിറ്റ്, റിവാർഡുകളുപയോഗിച്ച് പണമടയ്ക്കൽ, അല്ലെങ്കിൽ ഇൻഡസ് മൊമെന്റ്സ് എന്നിവയ്ക്കായി പോയിന്റുകൾ റിഡീം ചെയ്യുക.
2. HDFC ബാങ്ക് യു.പി.ഐ റൂപേ ക്രെഡിറ്റ് കാർഡ്- പ്രധാന സവിശേഷതകൾ:
- ഡൈനിംഗ്, പലചരക്ക് സാധനങ്ങൾ, സൂപ്പർമാർക്കറ്റുകൾ & PayZapp ഇടപാടുകൾക്ക് 3% ക്യാഷ് പോയിന്റുകൾ ( ഒരു മാസത്തിൽ പരമാവധി 500 രൂപ വരെ)
- യൂട്ടിലിറ്റി ബില്ലുകളിൽ 2% ക്യാഷ് പോയിന്റുകൾ (ഒരു മാസത്തിൽ പരമാവധി 500 രൂപ വരെ)
- മറ്റെല്ലാ ചെലവുകളിലും 1% ക്യാഷ് പോയിന്റുകൾ ലഭിക്കും
- ചെലവ് വിഭാഗത്തെ അടിസ്ഥാനമാക്കി യു.പി.ഐ ഇടപാടുകൾക്ക് ക്യാഷ് പോയിന്റുകളും ലഭിക്കും.
3. ഐ.ആർ.സി.ടി.സി എസ്.ബി.ഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- കാർഡ് ആദ്യമായി ആക്ടിവേറ്റ് ചെയ്യുമ്പോൾ 350 റിവാർഡ് പോയിന്റുക കാർഡ് പുതുക്കുമ്പോൾ 500 പോയിന്റുകളും ലഭിക്കും
- ഐ.ആർ.സി.ടി.സി വഴിയുള്ള AC1, AC2, AC3, എക്സിക്യൂട്ടീവ് ചെയർ കാർ, ചെയർ കാർ ബുക്കിംഗുകൾക്ക് 10% വാല്യു-ബാക്ക് (റിവാർഡ് പോയിന്റുകളായി) ഉണ്ട്.
- 125 രൂപ ചിലവഴിക്കുന്ന ഇന്ധനേതര റീട്ടെയിൽ & യു.പി.ഐ ചെലവുകൾക്ക് 1 റിവാർഡ് പോയിൻ്റ് ലഭിക്കും.
- ഐ.ആർ.സി.ടി.സി വഴിയുള്ള റെയിൽവേ ടിക്കറ്റ് ബുക്കിംഗുകൾക്ക് 1% ഇടപാട് ചാർജ് ഇളവ്.
- പ്രതിവർഷം 4 സൗജന്യ റെയിൽവേ ലോഞ്ച് ആക്സസ്
4. എച്ച്.പി.സി.എൽ ഐ.ഡി.എഫ്.സി ഫസ്റ്റ് പവർ പ്ലസ് ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- എച്ച്.പി.സി.എൽ ഇന്ധനം, പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റികൾ, ഫാസ്ടാഗ് റീചാർജ് എന്നിവയിൽ 5% ലാഭം.
- 150 രൂപയുടെ യു.പി.ഐ ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾക്ക് 3 റിവാർഡ് പോയിൻ്റുകളുണ്ട്.
- ആദ്യ എച്ച്.പി.സി.എൽ ഇന്ധന ഇടപാടിൽ കുറഞ്ഞത് 500 രൂപ ക്യാഷ്ബാക്ക്
- സിനിമാ ടിക്കറ്റുകൾക്ക് മാസത്തിലൊരിക്കൽ 25% കിഴിവ്
- ഒരു പാദത്തിൽ ഒരു സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ്

5. യെസ് ബാങ്ക് പൈസബസാർ പൈസ സേവ് ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- എല്ലാ ഓഫ്‌ലൈൻ, യു.പി.ഐ ചെലവുകൾക്കും 5% പരിധിയില്ലാത്ത ക്യാഷ്ബാക്ക്
- ഓൺലൈൻ ചെലവുകൾക്ക് 3% ക്യാഷ്ബാക്ക്
- 1% ഇന്ധന സർചാർജ് ഇളവ് ( പ്രതിമാസം 250 രൂപ വരെ )
- 1.2 ലക്ഷം രൂപ വർഷത്തിൽ ചിലവഴിച്ചാൽ കാർഡ് പുതുക്കൽ ഫീസ് ഒഴിവാക്കും.
6. മിന്ത്ര കൊട്ടക് ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- മിന്ത്രയിൽ 7.5% ഇൻസ്റ്റൻ്റ് കിഴിവ് (ഒരു ഇടപാടിന് പരമാവധി 750 രൂപ)
- പി.വി.ആർ, ക്ലിയർടിപ്പ്, സ്വിഗി, സ്വിഗി ഇൻസ്റ്റാമാർട്ട്, അർബൻ കമ്പനി തുടങ്ങിയ പങ്കാളി ബ്രാൻഡുകളിൽ 5% ക്യാഷ്ബാക്ക്.
- മറ്റ് എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ, യു.പി.ഐ ചെലവുകൾക്കും 1.25% പരിധിയില്ലാത്ത ക്യാഷ്ബാക്ക്
- കാർഡ് ആക്ടിവേറ്റ് ചെയ്താൽ നിങ്ങൾക്ക് 500 രൂപ മിന്ത്ര വൗച്ചർ ലഭിക്കും.
- മൈൽസ്റ്റോൺ ആനുകൂല്യമായി ഒരു പാദത്തിൽ 2 സൗജന്യ PVR സിനിമാ ടിക്കറ്റുകൾ.
- ഒരു പാദത്തിൽ ഒരു സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ്
- 1% ഇന്ധന സർചാർജ് ഇളവ് ( പ്രതിവർഷം 3,500 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു)
7. എച്ച്.ഡി.എഫ്.സി മണിബാക്ക്+ ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- ആമസോൺ, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി, ബിഗ്ബാസ്കറ്റ് & റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോറിൽ 10X ക്യാഷ് പോയിന്റുകൾ
- യു.പി.ഐ ഇടപാടുകൾക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപക്കും 2 ക്യാഷ് പോയിന്റുകൾ ലഭിക്കും.
- ഒരു പാദത്തിൽ 50,000 രൂപ ചെലവഴിക്കുമ്പോൾ 500 രൂപ സമ്മാന വൗച്ചർ ലഭിക്കും.
- സ്വിഗ്ഗി ഡൈൻഔട്ട് വഴി ഭക്ഷണം കഴിക്കുമ്പോൾ 20% വരെ ലാഭം കിട്ടും.
- 1% ഇന്ധന സർചാർജ് ഇളവ് ( പ്രതിമാസം 250 രൂപ വരെ )
8. ഐ.സി.ഐ.സി.ഐ എച്ച്.പി.സി.എൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- എച്ച്.പി.സി.എൽ ഇന്ധന ചെലവുകൾക്ക് 4% ക്യാഷ്ബാക്ക് നൽകുന്നു.
- എച്ച്.പി.സി.എൽ പെട്രോൾ പമ്പുകളിൽ 1% ഇന്ധന സർചാർജ് ഇളവ്.
- പലചരക്ക്, യൂട്ടിലിറ്റി, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ ചെലവുകൾക്ക് റിവാർഡ് പോയിന്റുകളായി 5% തിരികെ ലഭിക്കും.
- എച്ച്.പി പേ ആപ്പ് വഴി എച്ച്.പി.സി.എൽ ഇന്ധന ചെലവിൽ 5% ലാഭം.
- യു.പി.ഐ ഇടപാടുകൾ ഉൾപ്പെടെ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ.
- ബുക്ക് മൈ ഷോ, ഇനോക്സ് എന്നിവയിൽ 25% കിഴിവ് ഉറപ്പാക്കാം.
- ഒരു പാദത്തിൽ ഒരു സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ഉറപ്പാണ്.
കെ.എസ്.എഫ്.ഇ മുടക്ക ചിട്ടി ഉപയോഗിച്ച് വൻ പലിശ ബാധ്യതയുള്ള വായ്പകൾ ക്ലോസ് ചെയ്യാം... ഇതാണ് മാർഗം
9. ഇക്സിഗോ എ.യു ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- ഇക്സിഗോ ബുക്കിംഗുകളിൽ 10% കിഴിവ്: വിമാനങ്ങളും ഹോട്ടലുകളും (പ്രതിമാസം 1,000 രൂപ വരെ), ബസുകൾ (പ്രതിമാസം 300 രൂപ വരെ)
- ഇക്സിഗോ വഴി ഓൺലൈനായും ട്രെയിൻ വഴിയും ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും 10 റിവാർഡ് പോയിൻ്റ് ലഭിക്കും. ഓഫ്‌ലൈനായും യു.പി.ഐ വഴി ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും 5 റിവാർഡ് പോയിന്റും ലഭിക്കും.
- വെൽകം ആനുകൂല്യമായി 1,000 ബോണസ് റിവാർഡ് പോയിൻ്റും 1,000 രൂപ വിലമതിക്കുന്ന ഇക്സിഗോ മണി വൗച്ചറുകളും ലഭിക്കും.
- പ്രതിവർഷം 16 ആഭ്യന്തര ലോഞ്ച്, 1 അന്താരാഷ്ട്ര ലോഞ്ച്, 16 റെയിൽവേ ലോഞ്ച് ആക്സസ് എന്നിവ ലഭിക്കും.
10. ടാറ്റ ന്യൂ ഇൻഫിനിറ്റി എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് - പ്രധാന സവിശേഷതകൾ:
- വെൽകം ആനുകൂല്യമായി 1,499 ന്യൂകോയിനുകൾ ലഭിക്കും.
- ടാറ്റ ബ്രാൻഡുകൾ (എയർ ഇന്ത്യ, വെസ്റ്റ്സൈഡ്, മുതലായവ), ടാറ്റ ഇതര ബ്രാൻഡുകൾ, യുപിഐ ചെലവുകൾ (റുപേ വേരിയന്റ്) എന്നിവയിൽ 5% ന്യൂകോയിനുകൾ നേടൂ.
- ടാറ്റ ന്യൂ ആപ്പ്/വെബ്‌സൈറ്റ് പർച്ചേസുകളിൽ അധികമായി 5% ന്യൂകോയിനുകൾ നേടാം.
- പ്രതിവർഷം 8 ആഭ്യന്തര ലോഞ്ച്, 4 അന്താരാഷ്ട്ര ലോഞ്ച് ആക്സസും ലഭിക്കും.
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഇത്രയും ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ ചിലവുകളും വർദ്ധിക്കും. അതിനാൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് മാത്രം ചിലവഴിക്കുക. ഈ കാർഡുകളിൽ ഏറ്റവും മികച്ചത് ഏതാണ്?
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications