ആഭ്യന്തര വിപണിയിലെ പ്രധാന നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകള്‍ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളിലും ഗണ്യമായ പങ്കാളിത്തം നേടിയിട്ടുണ്ട്. ഓഹരി അധിഷ്ഠിത സ്‌കീമുകളില്‍ മിക്കപ്പോഴും മികച്ച നേട്ടം സമ്മാനിച്ചിട്ടുള്ളത് മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളില്‍ പ്രാതിനിധ്യമുള്ള സ്‌കീമുകള്‍ക്കാണെന്നും കാണാനാവും. വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും മിഡ് കാപ് ഓഹരികളിലെ വിശ്വാസം ഫണ്ട് മാനേജര്‍മാര്‍ ഉപേക്ഷിച്ചിട്ടില്ല. മ്യൂച്ചല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള 10 മിഡ് കാപ് ഓഹരികളുടെ പട്ടിക താഴെ കൊടുക്കുന്നു. മാര്‍ച്ച് 31-നെ അടിസ്ഥാനപ്പെടുത്തി ലഭ്യമായ രേഖകളില്‍ നിന്നുള്ള പട്ടികയാണിത്.
അശോക് ലെയ്‌ലാന്‍ഡ്
പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡിന്റെ ഓഹരികള്‍, 184 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് കൈവശം വച്ചിരിക്കുന്നത്. ഇതിലൂടെ ആകെ 5,301 കോടിയുടെ നിക്ഷേപമാണ് ഹിന്ദുജ ഗ്രൂപ്പ് കമ്പനിയില്‍ ഈ ഫണ്ടുകളിലൂടെ എത്തിയത്. മിറെ അസറ്റ് ഫോക്കസ്ഡ്- 259 കോടി, പിജിഐഎം ഇന്ത്യ മിഡ് കാപ്- 147 കോടി, യുടിഐ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ & ലോജിസ്റ്റിക്‌സ്- 82 കോടിയുടേയും ഓഹരി വാങ്ങിക്കൂട്ടിയിട്ടുണ്ട്.
അതേസമയം ബറോഡ ബിഎന്‍പി പരിബാസ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ്, എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ്, എച്ച്എസ്ബിസി ഫ്‌ലെക്‌സി കാപ്, കൊട്ടക് മാനുഫാക്ചര്‍ ഇന്‍ ഇന്ത്യ, പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്നിവ മാര്‍ച്ച് പാദത്തില്‍ പുതിയതായി ഈ ഓഹരി വാങ്ങിയിട്ടുണ്ട്.
ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ്
ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ് & ഫിനാന്‍സ് കമ്പനിയുടെ ഓഹരികള്‍ 169 മ്യൂച്ചല്‍ ഫണ്ടുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിലൂടെ 11,460 കോടിയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. എച്ച്ഡിഎഫ്‌സി മിഡ് കാപ് ഓപ്പര്‍ച്യൂണിറ്റി- 1,864 കോടി, ആക്‌സിസ് മിഡ് കാപ്- 851 കോടി, ഡിഎസ്പി മിഡ് കാപ്- 545 കോടി, ആക്‌സിസ് ഗ്രോത്ത് ഓപ്പര്‍ച്യൂണിറ്റി- 290 കോടി, യുടിഐ മിഡ് കാപ്- 256 കോടി എന്നിവയാണ് ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റില്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകള്‍.
പിഐ ഇന്‍ഡസ്ട്രീസ്
അഗ്രോ കെമിക്കല്‍ മേഖലയിലെ മുന്‍നിര കമ്പനിയായ പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 154 മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിലൂടെ 6,273 കോടിയുടെ നിക്ഷേപമാണ് ഒഴുകിയെത്തിയത്. ആക്‌സിസ് ഗ്രോത്ത് ഓപ്പര്‍ച്യൂണിറ്റി- 381 കോടി, യുടിഐ മിഡ് കാപ്- 193 കോടി, മോത്തിലാല്‍ ഒസ്വാള്‍ ഫോക്കസ്ഡ് 25- 60 കോടിയുമാണ് പിഐ ഇന്‍ഡസ്ട്രീസില്‍ ഏറ്റവും കൂടുതല്‍ മുടക്കിയിട്ടുള്ളത്.
അതേസമയം എഡല്‍വീസ് ലാര്‍ജ് കാപ്, ഐടിഐ ലാര്‍ജ് കാപ്, ഐടിഐ മള്‍ട്ടി കാപ്, കൊട്ടക് മാനുഫാക്ചര്‍ ഇന്‍ ഇന്ത്യ, എല്‍ & ടി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്നിവ മാര്‍ച്ച് പാദത്തില്‍ പുതിയതായി ഓഹരിയില്‍ നിക്ഷേപം നടത്തി.
ഭാരത് ഫോര്‍ജ്
പ്രമുഖ ഫോര്‍ജിങ് കമ്പനിയായ ഭാരത് ഫോര്‍ജിന്റെ ഓഹരികള്‍ 151 മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് കരസ്ഥമാക്കിയിരിക്കുന്നത്. ആകെ 5,726 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ഓഹരിയിലേക്ക് എത്തിയിട്ടുള്ളത്. ഡിഎസ്പി മിഡ് കാപ്- 376 കോടി, മിറെ അസറ്റ് മിഡ് കാപ്- 253 കോടി, എഡല്‍വീസ് മിഡ് കാപ്- 55 കോടി എന്നീ സ്‌കീമുകളാണ് ഏറ്റവും കൂടുതല്‍ ഭാരത് ഫോര്‍ജ് ഓഹരി വാങ്ങിയിട്ടുള്ളത്.
അതേസമയം എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് ഫണ്ട്, ഐസിഐസിഐ പ്രൂ ചൈല്‍ഡ് ഫണ്ട്- ഗിഫ്റ്റ് പ്ലാന്‍, ജെഎം ഫ്‌ലെക്‌സി കാപ്, മിറെ അസറ്റ് എമേര്‍ജിങ് ബ്ലൂചിപ്, യൂണിയന്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്നിവ മാര്‍ച്ച് പാദത്തില്‍ ആദ്യമായി ഈ ഓഹരികളില്‍ നിക്ഷേപം നടത്തി.
ക്രോംപ്ടണ്‍ ഗ്രീവ്‌സ്
പ്രമുഖ ലൈറ്റ്, വൈദ്യുതോപകരണ നിര്‍മാതാക്കളായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലട്രിക്കല്‍സിന്റെ ഓഹരികള്‍ 150 മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഇതിലൂടെ 7,548 കോടി രൂപയാണ് ഈ ഓഹരികളിലേക്ക് ഒഴുകിയെത്തിയിട്ടുള്ളത്. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ പ്രൈമ- 284 കോടി, ആദിത്യ ബിര്‍ള എസ്എല്‍ മിഡ് കാപ്- 109 കോടി, ഐഐഎഫ്എല്‍ ഫോക്കസ്ഡ് ഇക്വിറ്റി- 93 കോടി, മോത്തിലാല്‍ ഒസ്വാള്‍ ലോങ് ടേം ഇക്വിറ്റി- 61 കോടിയുമാണ് ക്രോംപ്ടണ്‍ ഗ്രീവ്‌സ് ഓഹരികള്‍ വാങ്ങിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍.
ബാങ്ക് ഓഫ് ബറോഡ
പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയില്‍ 144 മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിലൂടെ 6,055 കോടിയാണ് ഓഹരികളിലേക്ക് എത്തിയത്. നിപ്പോണ്‍ ഇന്ത്യ ബാങ്കിംഗ് & ഫിനാന്‍സ് സര്‍വീസസ്- 148 കോടി, ആദിത്യ ബിര്‍ള എസ്എല്‍ ബാങ്കിംഗ് & ഫിനാന്‍സ് സര്‍വീസസ്- 100 കോടി, എസ്ബിഐ ബാങ്കിംഗ് & ഫിന്‍ സര്‍വീസസ്- 95 കോടി, നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് പിഎസ്‌യു ബാങ്ക് ബീസ്- 89 കോടി എന്നീ ഫണ്ടുകളാണ് കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.
ലുപിന്‍
പ്രമുഖ ഫാര്‍മ കമ്പനിയായ ലുപിന്റെ ഓഹരിയില്‍ 143 മ്യൂച്ചല്‍ ഫണ്ടുകള്‍ സാന്നിധ്യം അറിയിച്ചു. ഇതിലൂടെ 5,351 കോടിയുടെ നിക്ഷേപമാണ് ഒഴുകിയെത്തിയത്. നിപ്പോണ്‍ ഇന്ത്യ ഫാര്‍മ- 321 കോടി, ഐസിഐസിഐ പ്രൂ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍- 208 കോടി, എസ്ബിഐ ഹെല്‍ത്ത്‌കെയര്‍- 75 കോടി, ഡിഎസ്പി ഹെല്‍ത്ത്‌കെയര്‍- 64 കോടിയും മുടക്കിയിട്ടുണ്ട്.
വോള്‍ട്ടാസ്
എസി, റഫ്രിജറേറ്റര്‍ നിര്‍മാതാക്കളും ടാറ്റ ഗ്രൂപ്പിന്റെ ഭാഗവുമായ വോള്‍ട്ടാസിന്റെ ഓഹരിയില്‍ 139 മ്യൂച്ചല്‍ ഫണ്ടുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതിലൂടെ 7,240 കോടി മൂല്യമുള്ള ഓഹരികള്‍ ഈ ഫണ്ടുകള്‍ കരസ്ഥമാക്കി. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ പ്രൈമ- 267 കോടി, ആദിത്യ ബിര്‍ള എസ്എല്‍ ഇക്വിറ്റി അഡ്വാന്റേജ്- 239 കോടി, മോത്തിലാല്‍ ഒസ്വാള്‍ മിഡ് കാപ്് 30- 118 കോടി, ഇന്‍വെസ്‌കോ ഇന്ത്യ മിഡ് കാപ്- 78 കോടി എന്നിവയാണ് വോള്‍ട്ടാസ് ഓഹരികളില്‍ സാന്നിധ്യമുള്ള പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍.
ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍
മെറ്റല്‍ വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീല്‍ & പവറിന്റെ ഓഹരികള്‍ 137 മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആകെ 7,116 കോടിയാണ് ഈ ഫണ്ടുകളുടെ നിക്ഷേപ മൂല്യം. കൊട്ടക് ഫ്‌ലെക്‌സി കാപ്- 1,172 കോടി, മിറെ അസറ്റ് മിഡ് കാപ്- 280 കോടി, ഐഡിഎഫ്‌സി സ്റ്റെര്‍ലിങ് വാല്യൂ- 181 കോടി, ഡിഎസ്പി നാച്ചുറല്‍ റിസോഴ്‌സസ് & ന്യൂ എനര്‍ജി- 84 കോടിയും നിക്ഷേപം നടത്തി.
ഫെഡറല്‍ ബാങ്ക്
സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്ക് ഓഹരി, 137 മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടി. ഇതിലൂടെ 6,804 കോടിയാണ് നിക്ഷേപം ഒഴുകിയെത്തിയത്. മിറെ അസറ്റ് മിഡ് കാപ്- 273 കോടി, നിപ്പോണ്‍ ഇന്ത്യ ബാങ്കിംഗ് & ഫിനാന്‍സ് സര്‍വീസസ്- 138 കോടി, ഐസിഐസിഐ പ്രൂ മിഡ് കാപ്- 127 കോടി, എസ്ബിഐ ബാങ്കിംഗ് & ഫിനാന്‍സ് സര്‍വീസസ്- 117 കോടി എന്നിവയാണ് ഫെഡറല്‍ ബാങ്ക്് ഓഹരിയില്‍ സാന്നിധ്യമുള്ള പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications