ട്രെന്‍ഡാണ് സുഹൃത്ത്! ഒരു മാസത്തിനുള്ളില്‍ കൈനിറയെ ലാഭം നേടാന്‍ 10 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഓഹരികളും

പ്രധാന സൂചികയായ നിഫ്റ്റി ഏറെക്കാലം തങ്ങിനിന്ന 17,000- 17,500 നിലവാരം ഭേദിച്ച് മുന്നേറുന്നതിന് കഴിഞ്ഞയാഴ്ച സാക്ഷ്യംവഹിച്ചു. ഏപ്രില്‍ 1-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ നിഫ്റ്റി 3 ശതമാനത്തിലേറെ നേട്ടം കൈവരിച്ചാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്ന പക്ഷത്തേക്ക് ചുവടു മാറ്റിയതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും റഷ്യ ഉക്രൈന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചെന്ന റിപ്പോര്‍ട്ടുകളുടേയും പിന്‍ബലത്തിലാണ് വിപണിയിലെ മുന്നേറ്റം. തുടര്‍ച്ചയായ ഒമ്പതാം മാസവും ജിഎസ്ടി വരുമാനം 1 ലക്ഷം കോടിക്ക് മുകളില്‍ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

കയറാനുള്ള

പുതിയ നെഗറ്റീവ് വാര്‍ത്തകള്‍ ഇല്ലെങ്കില്‍ സൂചികകള്‍ മുകളിലക്ക് കയറാനുള്ള ശ്രമം തുടരും. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 17,300 തകരാതെ നില്‍ക്കുന്നിടത്തോളം പൊതു ട്രെന്‍ഡ് ബുള്ളിഷായി തുടരാനാണ് സാധ്യത. 17,300-ന് മുകളില്‍ നില്‍ക്കുമ്പോള്‍ ഷോര്‍ട്ട് സെല്‍ ഒഴിവാക്കുന്നതാവും ഉചിതം. 17,050- 17,300 നിലവാരം സൂചികയുടെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. അതേസമയം, 17,800- 17,905 നിലവാരങ്ങളാണ് തൊട്ടടുത്ത പ്രതിരോധ മേഖല. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍, അടുത്ത 3- 4 ആഴ്ചയ്ക്കുള്ളില്‍ മികച്ച ലാഭം നേടാവുന്ന 10 ഓഹരികള്‍ നിര്‍ദേശിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.

കൊഫോര്‍ജ്

കൊഫോര്‍ജ്

മിഡ് കാപ് ഐടി കമ്പനിയായ കൊഫോര്‍ജ് 4,415 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 5,500 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 4 ആഴ്ചയ്ക്കുള്ളില്‍ 25 ശതമാനം ലാഭമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,000 രൂപയില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

ടാറ്റ മോട്ടോര്‍സ്

ലാര്‍ജ് കാപ് ഓട്ടോ സ്‌റ്റോക്കായ ടാറ്റ മോട്ടോര്‍സ് 441 രൂപയിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 490 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ 11 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 425 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് അറിയിച്ചു.

ജെകെ പേപ്പര്‍

ജെകെ പേപ്പര്‍

സ്‌മോള്‍ കാപ് പേപ്പര്‍ കമ്പനിയായ ജെകെ പേപ്പറിന്റെ ഓഹരികള്‍, വെള്ളിയാഴ്ച 324.30 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 360 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 11 ശതമാനം നേട്ടം കൈവരിക്കാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 305 രൂപയില്‍ ക്രമീകരിക്കണം.

കാവേരി സീഡ്‌സ്

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയായ കാവേരി സീഡ്‌സിന്റെ ഓഹരി, കഴിഞ്ഞയാഴ്ച 583.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 635 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അറിയിച്ചു. ഇതിലൂടെ 9 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 555 രൂപയില്‍ ക്രമീകരിക്കണം.

ഷാഫ്‌ലര്‍ ഇന്ത്യ

ഷാഫ്‌ലര്‍ ഇന്ത്യ

എന്‍ജിന്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയായ ഷാഫ്‌ലര്‍ ഇന്ത്യയുടെ ഓഹരി, വെള്ളിയാഴ്ച 1,924 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,120 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 10 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,800 നിലവാരത്തില്‍ ക്രമീകരിക്കണം.

ഫിനിയോടെക്‌സ് കെമിക്കല്‍

ബഹുരാഷ്ട്ര കെമിക്കല്‍ കമ്പനിയായ ഫിനിയോടെക്‌സിന്റെ ഓഹരി, കഴിഞ്ഞയാഴ്ച 188.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 220 ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഇഎം സെക്യൂരിറ്റീസ് അറിയിച്ചു. ഇതിലൂടെ 17 ശതമാനം നേട്ടമാണ് 4 ആഴ്ചയ്ക്കുള്ളില്‍ പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 162 രൂപയില്‍ ക്രമീകരിക്കണം.

ഗുജറാത്ത് ആല്‍ക്കലീസ്

ഗുജറാത്ത് ആല്‍ക്കലീസ്

കെമിക്കല്‍ വ്യവസായ മേഖലയിലെ മുന്‍നിര കമ്പനിയായ ഗുജറാത്ത് ആല്‍ക്കലീസ് & കെമിക്കല്‍സിന്റെ ഓഹരി, ഇക്കഴിഞ്ഞ വെള്ളിയാഴ്ച 946 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,120 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് എച്ച്ഇഎം സെക്യൂരിറ്റീസ് അറിയിച്ചു. ഇതിലൂടെ 18 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 820 രൂപയില്‍ ക്രമീകരിക്കണം.

ടാറ്റ കമ്മ്യൂണിക്കേഷന്‍

ലാര്‍ജ് കാപ് ഓഹരിയായ ടാറ്റ കമ്മ്യൂണിക്കേഷന്‍, കഴിഞ്ഞയാഴ്ച 1,239 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,430 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് പ്രഭുദാസ് ലീലാധര്‍ നിര്‍ദേശിച്ചു. ഇതിലൂടെ 15 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,130 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

കെപിഐടി ടെക്‌നോളജീസ്

കെപിഐടി ടെക്‌നോളജീസ്

മിഡ് കാപ് ഐടി കമ്പനിയായ കെപിഐടി ടെക്‌നോളജീസിന്റെ ഓഹരി, കഴിഞ്ഞയാഴ്ച 608 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 720 രൂപയിലേക്ക് ഓഹരി വില വര്‍ധിക്കാം. നിലവിലെ വിലയില്‍ നിന്നും ഓഹരി വാങ്ങിയാല്‍ 18 ശതമാനം നേട്ടം ലഭിക്കാമെന്ന് പ്രഭുദാസ് ലീലാധര്‍ അറിയിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 565 രൂപയില്‍ ക്രമീകരിക്കണം.

വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ്

മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റുകളുടെ നടത്തിപ്പുകാരായ വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ്, ഇക്കഴിഞ്ഞ വെള്ളിയാഴ്ച 474 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 560 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് പ്രഭുദാസ് ലീലാധര്‍ അറിയിച്ചു. ഇതിലൂടെ 18 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 440 രൂപയില്‍ ക്രമീകരിക്കണം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X