ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇടയിലും ക്രെഡിറ്റ് കാർഡ് ജനപ്രിയമാണ്. ട്രെയിൻ, ഫ്ലൈറ്റ്, ബസ് തുടങ്ങിയ യാത്രകൾക്കെല്ലാം കിടിലൻ ഓഫറുകളാണ് ഈ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്. അതിനാൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല ഒറ്റയടിയ്ക്ക് മുഴുവൻ പണവും യാത്രയ്ക്കായി ചിലവഴിക്കേണ്ടി വരില്ല.
നിങ്ങൾക്ക് ഒരു ട്രെയിൻ യാത്ര ചെയ്യാൻ പ്ലാനുണ്ടോ? എങ്കിൽ തീർച്ചയായും യാത്രകൾക്ക് മാത്രമായി ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കൂ, പ്രത്യേകിച്ച് ട്രെയിൻ ടിക്കറ്റ് ബുക്കിനുള്ളത്. അത്തരത്തിലുള്ള യാത്രാ കാർഡുകൾ ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഉറപ്പാക്കും. മാത്രമല്ല ഐ.ആർ.സി.ടി.സി ബുക്കിംഗിലൂടെ പ്രത്യേക ക്യാഷ്ബാക്കും കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് ആക്സസും ലഭിക്കും.
നിരവധി ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ മികച്ച യാത്രാ ക്രെഡിറ്റ് കാർഡുകൾ പ്രത്യേകിച്ച് ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനും ഫ്ലൈറ്റ് ടിക്കറ്റിനും ആനുകൂല്യങ്ങളുള്ള കാർഡുകൾ വളരെ കുറവാണ്. മികച്ച 4 കാർഡുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
1) എസ്.ബി.ഐ ഐ.ആർ.സി.ടി.സി പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
- ഐ.ആർ.സി.ടി.സി ബുക്കിംഗുകളിൽ ഇടപാടുകൾക്ക് 1.8% ഫീസ് ഇളവുണ്ട്
- ഐ.ആർ.സി.ടി.സി വഴി AC1, AC2, AC3, ചെയർ കാർ ബുക്ക് ചെയ്താൽ 10% വാല്യൂ ബാക്ക് റിവാർഡ് കിട്ടും.
- തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ കോംപ്ലിമെൻ്ററി റെയിൽവേ ലോഞ്ച് ആക്സസുണ്ട്.
- മറ്റ് ഇടപാടുകളിലും എസ്.ബി.ഐ റിവാർഡ്സ് പോയിൻ്റുകൾ ലഭിക്കും.
- ഓരോ 125 രൂപ ഇടപാടുകൾക്കും ഓരോ 1 റിവാർഡ് പോയിൻ്റ് ലഭിക്കും ( ഇന്ധനത്തിനുള്ള ട്രാൻസാക്ഷൻ ഉൾപ്പെടില്ല)
- 500 രൂപയാണ് വാർഷിക ഫീസ്. അംഗത്വം പുതുക്കാൻ 300 രൂപയും വേണം.

2) എയർ ഇന്ത്യ എസ്.ബി.ഐ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
- വാർഷിക ഫീസ് ചാർജിൻ്റെ 15 ദിവസത്തിനുള്ളിൽ 20,000 റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
- ഓരോ തവണയും നിങ്ങളുടെ അംഗത്വം പുതുക്കുമ്പോൾ 5000 ബോണസ് പോയിൻ്റുകൾ ലഭിക്കും.
- ഓരോ പാദത്തിലും രണ്ട് കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കും.
- വെബ്സൈറ്റ് വഴി എയർ ഇന്ത്യ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കും.
- ഇന്ത്യയിലുള്ള എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും 1% ഇന്ധന സർചാർജ് ഒഴിവാക്കും.
- വാർഷിക ഫീസ് 4,999 രൂപയാണ്. അംഗത്വം പുതുക്കാൻ 4,999 രൂപയും വേണം.
3. കൊട്ടക് റോയൽ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
- ഐ.ആർ.സി.ടി.സി ബുക്കിംഗുകളിൽ 500 രൂപ വരെ കിഴിവ് നേടാം.
- കാർഡ് ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന എല്ലാ ഇടപാടുകൾക്കും 4X റിവാർഡ് പോയിൻ്റുകൾ നേടുക.
- 500 രൂപ മുതൽ 3000 രൂപ വരെയുള്ള എല്ലാ ഇന്ധന ഇടപാടുകൾക്കും 3% വരെ കിഴിവ് നേടുക.
- എയർപോർട്ടിലും തിരഞ്ഞെടുത്ത ചില റെയിൽവേ സ്റ്റേഷനുകളിലും കോംപ്ലിമെന്റ്റി ലോഞ്ച് ആക്സസ് ലഭ്യമാണ്.
- വാർഷിക ഫീസ് ഇല്ല. അംഗത്വം പുതുക്കാൻ 999 രൂപ വേണം.
വെറും 444 ദിവസം കൊണ്ട് സമ്പന്നരാകാം, എസ്ബിഐയുടെ കിടിലൻ സ്കീം
4) എച്ച്.ഡി.എഫ്.സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
- ഐ.ആർ.സി.ടി.സി ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ, യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ, ഇന്ധന ഇടപാടുകൾ എന്നിവയ്ക്ക് ഈ കാർഡിലൂടെ 5% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.
- രാജ്യത്തെ എല്ലാ ഇന്ധന പമ്പുകളിലും ഈ കാർഡിലൂടെ 1% ഇന്ധന സർചാർജ് ഒഴിവാക്കും.
- വലിയ പർച്ചേസുകൾക്കും ഇടപാടുകൾക്കും പെട്ടെന്നുള്ള ഇ.എം.ഐ ഓപ്ഷനുകൾ ലഭിക്കും.
- EasyEMI, PayZapp, SmartBUY എന്നിവയിലൂടെ നടത്തുന്ന എല്ലാ ഇടപാടുകൾക്കും 5% ക്യാഷ്ബാക്ക് ഓഫർ ഉറപ്പാക്കാം.
- 500 രൂപയാണ് വാർഷിക ഫീസ്. അംഗത്വം പുതുക്കാൻ 500 രൂപ വേണം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications