ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർദ്ധിച്ചു വരുന്നു. വെറും ഇ.എം.ഐ ഉപയോഗിക്കുക, വായ്പ എടുക്കുക എന്നതിനപ്പുറം നിരവധി ആനുകൂല്യങ്ങൾ ഓരോ ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്യുന്നു. സമ്പന്നരും അതിസമ്പന്നരുമായ ഉപഭോക്താക്കൾക്കായി പ്രീമിയം ക്രെഡിറ്റ് കാർഡുകളും വിപണിയിൽ നിറയുന്നു. ഇത്തരം ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് ആഢംബര ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.
ആഡംബര ഹോട്ടലുകളിൽ സൗജന്യമായും മറ്റു ആനുകൂല്യങ്ങളോടെയും കയറാൻ സാധിക്കുന്ന മികച്ച അഞ്ച് ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളാണ് ഈ വമ്പൻ ആനുകൂല്യങ്ങൾ നൽകുന്നത്. ഓരോന്നും പരിശോധിക്കാം;
1. എച്ച്.എസ്.ബി.സി താജ് ക്രെഡിറ്റ് കാർഡ്
താജ് ഇന്നർസർക്കിൾ പ്ലാറ്റിനം ന്യൂപാസ് അംഗത്വത്തിലൂടെ എക്സ്ക്ലൂസീവ് ആഡംബര ആനുകൂല്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ കാർഡ് ആക്ടിവേറ്റാണെങ്കിൽ താജ് പാലസുകളിൽ പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ താമസം ഉറപ്പാക്കാം. നേരത്ത തന്നെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനും, വൈകിയുള്ള ചെക്ക്-ഔട്ടുകളും അനുവദിക്കുന്നു. മാത്രമല്ല മുഴുവൻ സമയവും പ്ലാറ്റിനം കൺസേർജ് സേവനവും ഉറപ്പാക്കാം. ഇന്ത്യയിലെ പ്രമുഖ എക്സിക്യൂട്ടീവ് ബിസിനസ് ക്ലബ്ബായ ദി ചേംബേഴ്സ് ലോഞ്ചിൽ വർഷത്തിൽ 12 തവണ വരെ പ്രവേശനം നേടാം.
2. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
ഫൈൻ ഹോട്ടൽ & റിസോർട്ടുകളിൽ ബുക്ക് ചെയ്യുമ്പോൾ ഏകദേശം 44,300 രൂപ വിലമതിക്കുന്ന പ്രീമിയം ആനുകൂല്യങ്ങൾ ആസ്വദിക്കൂ. ഫോർ സീസൺസ് ഹോട്ടൽസ് & റിസോർട്ട്സ്, മന്ദാരിൻ ഓറിയന്റൽ, ദി റിറ്റ്സ്-കാൾട്ടൺ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഓരോ ആനുകൂല്യങ്ങളും അറിയാം;
- നിങ്ങളുടെ റൂം അപ്‌ഗ്രേഡ് ചെയ്യാം.
- ദിവസേന രണ്ടുപേർക്കുള്ള പ്രഭാതഭക്ഷണം
- വൈകുന്നേരം 4 മണിക്കുള്ള ചെക്ക്-ഔട്ടുകൾ ഉറപ്പാക്കുന്നു.
- താജ്, ഒബ്റോയ് ഹോട്ടൽസ് & റിസോർട്ട്സ്, ദി ലളിത് ഹോട്ടൽസ് എന്നിവയുൾപ്പെടെയുള്ള പ്രശസ്ത ഹോസ്പ്പിറ്റാലിറ്റി ഗ്രൂപ്പുകളിലും പ്രത്യേക കിഴിവുകൾ ലഭ്യമാണ്.

3. ആക്സിസ് ബാങ്ക് റിസർവ് ക്രെഡിറ്റ് കാർഡ്
പ്രീമിയം ഹോട്ടൽ ആനുകൂല്യങ്ങൾക്കൊപ്പം എക്സ്ക്ലൂസീവ് ഹോസ്പിറ്റാലിറ്റി പ്രിവിലേജുകൾ ഉറപ്പാക്കാം. ഈ കാർഡ് ഉപയോഗിച്ച് ആഢംബര ഹോട്ടലുകളിൽ നിങ്ങൾക്ക് മൂന്ന് രാത്രി സൗജന്യമായി താമസിക്കാം.
- ഡൈനിംഗിന് 50% കിഴിവ്, ഭക്ഷണ പാനീയ ചെലവുകൾക്ക് 25% കിഴിവ്.
- ഏഷ്യാ പസഫിക്കിൽ സൗജന്യ താമസം, സൗജന്യ റൂം അപ്ഗ്രേഡിംഗ്, 50% കിഴിവോടെ ഭക്ഷണപാനീയങ്ങൾ, ഇന്ത്യൻ അക്കോർ ഹോട്ടലുകളിൽ രണ്ടുപേർക്ക് സൗജന്യ ബുഫെ ഉച്ചഭക്ഷണം എന്നിവ നേടൂ.
- ഇന്ത്യയിലെ മാരിയറ്റ് ഹോട്ടലുകളിൽ ഭക്ഷണ- പാനീയങ്ങൾക്ക് 20% വരെ കിഴിവ് നേടൂ.
- ഒബറോയ് ഹോട്ടലുകളിലും റിസോർട്ടുകളിലും മുറിക്ക് മാത്രം അല്ലെങ്കിൽ പ്രഭാതഭക്ഷണത്തോടുകൂടിയ മുറിക്ക് മാത്രവും 15% കിഴിവ്, മൂന്ന് രാത്രി സൗജന്യ താമസം, സ്യൂട്ടുകൾക്ക് 50% കിഴിവ് എന്നിവ നേടൂ.
നിങ്ങൾക്ക് 700നു മുകളിൽ ഉയർന്ന ക്രെഡിറ്റ് സ്കോർ വേണോ? 6 മികച്ച വഴികൾ ഇതാ....
4. മാരിയറ്റ് ബോൺവോയ് എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ്
സൗജന്യ താമസത്തിനുള്ള റിവാർഡുകളും എലൈറ്റ് പ്രിവിലേജുകളും സഹിതം എക്‌സ്‌ക്ലൂസീവ് മാരിയറ്റ് ബോൺവോയ് ആനുകൂല്യങ്ങൾ ആസ്വദിക്കാം.
- സൗജന്യമായി താമസിക്കുമ്പോൾ വർഷത്തിലൊരിക്കൽ നിങ്ങൾക്ക് 15,000 മാരിയട്ട് ബോൺവോയ് പോയിന്റുകൾ വരെ നേടാം.
- ആനിവേഴ്സറി വർഷത്തിൽ 6 ലക്ഷം, 9 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാൽ കൂടുതൽ സൗജന്യ താമസത്തിനുള്ള നേട്ടം ഉറപ്പാക്കാം.
- മാരിയറ്റ് ബോൺവോയ് പ്രോഗ്രാമിൽ നിങ്ങളുടെ മുറികളും അംഗത്വവും അപ്‌ഗ്രേഡ് ചെയ്യാനായി 10 എലൈറ്റ് നൈറ്റ് ക്രെഡിറ്റുകൾ നേടാം.
5. എച്ച്.ഡി.എഫ്.സി ഇൻഫിനിയ മെറ്റൽ ക്രെഡിറ്റ് കാർഡ്
പ്രീമിയം ഹോസ്പിറ്റാലിറ്റി ആനുകൂല്യങ്ങളോടെ ITC ഹോട്ടലുകളിൽ എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ ആസ്വദിക്കാം. തിരഞ്ഞെടുത്ത ITC ഹോട്ടലുകളിൽ മൂന്ന് രാത്രി താമസം ബുക്ക് ചെയ്താൽ അതിനൊപ്പം ഒരു രാത്രി അധികം സൗജന്യമായി ലഭിക്കും.
- തിരഞ്ഞെടുത്ത ഐടിസി ഹോട്ടലുകളിൽ മാത്രം 1+1 സൗജന്യ ബുഫെ ഉറപ്പാക്കാം
- ഏഷ്യ-പസഫിക് മേഖലയിലുടനീളം ഭക്ഷണത്തിനും താമസത്തിനും 20% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന സൗജന്യ ക്ലബ് മാരിയറ്റ് അംഗത്വം ആദ്യ വർഷത്തേക്ക് ഉറപ്പാക്കാം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
