രാജ്യത്തിനെന്ന പോലെ നമ്മള്‍ക്കും ഉപകാരപ്പെടും; പ്രതിരോധ രംഗത്തെ മികച്ച 5 ഓഹരികളിതാ

ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ സമീപകാലത്ത് ഈര്‍ജിതമാക്കിയിട്ടുണ്ട്. ശത്രുക്കളില്‍ നിന്നുള്ള ഭീഷണിയും സുരക്ഷാ പ്രശ്‌നങ്ങളും മറികടക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. മേക്ക് ഇന്‍ ഇന്ത്യ, അത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായി നിരവധി സ്വദേശി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. കൂടാതെ, ഇത്തവണത്തെ പൊതു ബജറ്റിലും തദ്ദേശീയമായി നിര്‍മിക്കുന്ന ആയുധങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മികച്ച 5 ഓഹരകിളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

ആയുധ

ആയുധ ഇറക്കുമതി കുറയ്ക്കുമെന്നാണ് ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്. പ്രതിരോധ വകുപ്പിനായി നീക്കിവെയ്ക്കുന്ന ഫണ്ടിന്റെ 68 ശതമാനവും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതികള്‍ക്ക് കീഴിലായിരിക്കുമെന്നും ഇതിനായി പ്രത്യേക സാമ്പത്തിക മേഖലാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 58 ശതമാനം വിഹിതമാണ് തദ്ദേശീയ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിനോടൊപ്പം, പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും. ഇതിനായി പ്രത്യേക പദ്ധതി രൂപീകരിക്കും. കൂടാതെ പ്രതിരോധ ഗവേഷണത്തിനുള്ള ഫണ്ടില്‍ 25 ശതമാനം വിഹിതം സ്വകാര്യ മേഖലയ്ക്കായി നീക്കിവയ്ക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

1) അവാന്റല്‍

1) അവാന്റല്‍

ടെലികോം രംഗത്തെ വിവിധ ഉത്പന്നങ്ങളും സോഫ്റ്റ്വയര്‍ സേവനങ്ങളും നല്‍കുന്ന വിശാഖപട്ടണം ആസ്ഥാനമായി സ്‌മോള്‍ കാപ് ക്മ്പനിയാണ് അവാന്റല്‍ സോഫ്റ്റ് ലിമിറ്റഡ്. അതിശക്തമായ ബ്രോഡ് ബാന്‍ഡ്് വയര്‍ലെസ്, ഉപഗ്രഹ വിനിമയം, ബ്രോഡ് ബാന്‍ഡ് അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെ രൂപകല്‍പനയും വികസനത്തിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ സാറ്റ്‌ലൈറ്റ് (INSAT) ഉപയോഗിച്ചുള്ള ആശയവിനിമയ സംവിധാനം പ്രതിരോധ സേനകള്‍ക്കായി ന്ല്‍കുന്നുണ്ട്. കൂടാതെ, റഡാര്‍ സംവിധാനങ്ങള്‍, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സോഫ്റ്റ്വയര്‍ സേവനങ്ങള്‍, വയര്‍ലെസ് ഡിഫന്‍സ് ഇലക്ട്രോണിക്‌സ് എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്.

കരസേന

കരസേന, വ്യോമസേന, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ബോയിങ്, എല്‍ & ടി എന്നീവരൊക്കെ കമ്പനിയുടെ ദീര്‍ഘകാല ഉപഭോക്താക്കളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുമാനത്തില്‍ 15 ശതമാനവും ലാഭത്തില്‍ 17 ശതമാനം നിരക്കിലും അവാന്റല്‍ (BSE: 532406) സംയുക്ത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. നിരവധി കരാറുകള്‍ നേടിയിട്ടുള്ളത് വരുമാനവും ഉറപ്പാക്കുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.52 ശതമാനമാണ്. വെള്ളിയാഴ്ച 776.50 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 949 രൂപയും കുറഞ്ഞ വില 360.55 രൂപയുമാണ്.

2) ഭാരത് ഇലക്ട്രോണിക്സ്

2) ഭാരത് ഇലക്ട്രോണിക്സ്

രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രതിരോധ, വ്യോമയാന സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍ (ബിഇഎല്‍). 1954 മുതല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, വോട്ടിങ് മെഷീന്‍, ടെലികോം, ടിവി സംപ്രേക്ഷം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ കമ്പനി നിര്‍മിക്കുന്നു. വരുമാനത്തിന്റെ 7.5 ശതമാനം തുക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു.

ഇന്തോനേഷ്യ

ഇന്തോനേഷ്യ, ശ്രീലങ്ക, റഷ്യ, സൗത്ത് ആഫ്രിക്ക, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലേക്കും ഭാരത് ഇലക്ട്രോണിക്സ് (BSE : 500049, NSE : BEL) ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. മികച്ച കരാറുകള്‍ സ്വന്തമാക്കിയിട്ടുള്ളത് ഇക്കാലയളവിലേക്കുള്ള വരുമാനവും ഉറപ്പാക്കുന്നു. കഴിഞ്ഞ 3 വര്‍ഷമായി വരുമാനം 4.8 ശതമാനവും ലാഭം 3.8 ശതമാനം നിരക്കിലും സംയുക്ത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2 ശതമാനമാണ്. അതേസമയം, വെള്ളിയാഴ്ച രാവിലെ 200.35 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 228 രൂപയും കുറഞ്ഞ വില 115.85 രൂപയുമാണ്.

3) മസഗോണ്‍ ഡോക്ക്

3) മസഗോണ്‍ ഡോക്ക്

ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ട യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എണ്ണ പര്യവേക്ഷണത്തിനു വേണ്ട അനുബന്ധ യാനങ്ങളും ചരക്ക്, യാത്രാ കപ്പലുകളുമൊക്കെ നിര്‍മിക്കുന്നതും അറ്റക്കുറ്റപ്പണി നടത്തുന്നതുമായ പ്രശസ്ത പൊതു മേഖല കപ്പല്‍ നിര്‍മാണ ശാലയാണ് മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡ്. മുംബൈയാണ് ആസ്ഥാനം. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട എന്‍ജിനീയറിംഗ് ഉപകരണങ്ങളും സമീപ ഭാവിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു.

(BSE : 543237, NSE : MAZDOCK)

കഴിഞ്ഞ സാമ്പത്തിക പാദങ്ങളിലായി മികച്ച പ്രവര്‍ത്തനഫലം മുന്നോട്ടുവച്ചിരുന്നു. വമ്പന്‍ കരാറുകള്‍ മസഗോണ്‍ ഡോക്ക് (BSE : 543237, NSE : MAZDOCK) കരസ്ഥമാക്കിയിട്ടുള്ളത് വരുമാനവും ഉറപ്പാക്കുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.76 ശതമാനമാണ്. അതേസമയം, വെള്ളിയാഴ്ച രാവിലെ 262.40 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 321 രൂപയും കുറഞ്ഞ വില 191.85 രൂപയുമാണ്.

4) ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്

4) ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്

വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിര്‍മിക്കുന്ന വന്‍കിട സ്ഥാപനമാണ്. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിരുന്നു. സമീപകാലത്ത് വലിയ തോതില്‍ കടം വീട്ടിയതോടെ പറയത്തക്ക ബാധ്യതകളില്ല.

കഴിഞ്ഞ

കഴിഞ്ഞ 3 വര്‍ഷമായി 20 ശതമാനത്തിന് മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സിന്‌ (BSE: 541154, NSE: HAL) സാധിക്കുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.17 ശതമാനമാണ്. അതേസമയം, വെള്ളിയാഴ്ച 1,380 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,566 രൂപയും കുറഞ്ഞ വില 929 രൂപയുമാണ്.

5) കൊച്ചിന്‍ ഷിപ്യാര്‍ഡ്

5) കൊച്ചിന്‍ ഷിപ്യാര്‍ഡ്

രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് കപ്പല്‍ നിര്‍മാണ കേന്ദമായ ഈ പൊതുമേഖല സ്ഥാപനം 1972-ലാണ് ആരംഭിച്ചത്. വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെ 40-ഓളം കപ്പലുകള്‍ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. നാവിക സേനയ്ക്കു പുറമെ പ്ലാറ്റ്‌ഫോം കപ്പലുകളും ഡബിള്‍- ഹള്‍ഡര്‍ ഓയില്‍ ടാങ്കറുകളും നിര്‍മിക്കുന്നു ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നാവിക സേനക്ക് തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ കപ്പലും കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സംഭാവനയാണ്.

പാദങ്ങളിലായി

1982 മുതല്‍ കപ്പല്‍ അറ്റകുറ്റപ്പണി സേവനങ്ങള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് (BSE: 540678, NSE: COCHINSHIP) നല്‍കിവരുന്നു. കഴിഞ്ഞ സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ 6 ശതമാനവും ലാഭത്തില്‍ 22.5 ശതമാനം നിരക്കിലും സ്ഥായിയായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.71 ശതമാനമാണ്. അതേസമയം, വെള്ളിയാഴ്ച 329 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 433.90 രൂപയും കുറഞ്ഞ വില 327.90 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X