സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്നവർ ബാങ്കുകളുമായി സഹകരിച്ച് ഐആർസിടിസി വാഗ്ദാനം ചെയ്യുന്ന കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്താൽ ആകർഷകമായ ഓഫറുകൾ ഉറപ്പാക്കാനും സാമ്പത്തിക നേട്ടം നേടാനും സാധിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ആർബിഎൽ എന്നീ ബാങ്കുകളുമായി ചേർന്നാണ് ഐആർസിടിസി ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്.
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും, ക്യാഷ്ബാക്കും, റിവാർഡുകളും നേടുവാനും ഇത്തരം ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. മാത്രമല്ല അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ ഈ കാർഡുകളിലൂടെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഐആർസിടിസിയുടെ ഈ സ്പെഷ്യൽ ക്രെഡിറ്റ് കാർഡുകളും അവ നൽകുന്ന ആനുകൂല്യങ്ങളും അറിയാം....
1. ഐആർസിടിസി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
- ഈ ക്രെഡിറ്റ് കാർഡിൽ ജോയിൻ ചെയ്യുവാനും വാർഷികമായി പുതുക്കുവാനും 500 രൂപ നൽകണം.
- കാർഡ് ലഭിച്ച് ആദ്യത്തെ 37 ദിവസത്തിനുള്ളിൽ കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ 500 രൂപയുടെ വെൽക്കം ഗിഫ്റ്റ് വൗച്ചർ ലഭിക്കും.
- ഐആർസിടിസി വെബ്‌സൈറ്റിലും 'റെയിൽ കണക്ട്' ആപ്പിലും ഐആർസിടിസി ടിക്കറ്റുകൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും അഞ്ച് റിവാർഡ് പോയിന്റുകൾ ലഭിക്കും.
- മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റ് നേടാം.
- ഐആർസിടിസി വെബ്‌സൈറ്റിലൂടെയും 'റെയിൽ കണക്ട്' ആപ്പിലൂടെയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1% ഇളവ് ലഭിക്കും.
- വർഷത്തിൽ എട്ട് തവണ വരെ (പാദത്തിൽ രണ്ട്) 'ഐആർസിടിസി ലോഞ്ചുകൾ' സൗജന്യമായി ഉപയോഗിക്കാം.
- മൂന്ന് മാസത്തിൽ നിങ്ങൾ 30000 രൂപ ചെലവഴിച്ചാൽ 500 രൂപയുടെ മൈൽസ്റ്റോൺ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.
2. ഐആർസിടിസി ആർബിഎൽ കാർഡ്
- ഈ ക്രെഡിറ്റ് കാർഡിൻ്റം ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 500 രൂപയാണ്.
- വെൽകം ബെനിഫിറ്റായി 500 റിവാർഡ് പോയിന്റ് ലഭിക്കും.
- IRCTC വെബ്‌സൈറ്റിലും 'Rail Connect' ആപ്പിലുമായി എല്ലാ തരം ക്ലാസിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെലവഴിക്കുന്ന 200 രൂപയ്ക്ക് അഞ്ച് റിവാർഡ് പോയിന്റുകൾ ലഭിക്കും.
- ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ 1 ശതമാനം ഇളവ് ഉറപ്പാണ്.
- പ്രതിവർഷം എട്ട് തവണ വരെ സൗജന്യമായി ഐആർസിടിസി ലോഞ്ചുകളിൽ പ്രവേശിക്കാം (പാദത്തിൽ രണ്ട് തവണ).
- ഐആർസിടിസി വെബ്‌സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ ഫ്ലൈറ്റ്, ഹോട്ടലുകൾ, ക്രൂയിസുകൾ എന്നിവ ബുക്ക് ചെയ്യുന്നതിന് ചെലവഴിക്കുന്ന 200 രൂപയ്ക്ക് രണ്ട് റിവാർഡ് പോയിന്റുകൾ നേടാം.
- മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റ് നേടാം.

3. ഐആർസിടിസി ബോബ് കാർഡ്
- ഈ കാർഡിന് 500 രൂപ ജോയിനിംഗ് ഫീസും വാർഷിക പുതുക്കലിന് 300 രൂപയും ഈടാക്കും.
- വെൽകം ആനുകൂല്യമായി 500 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും.
- ഐആർസിടിസി ടിക്കറ്റുകൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 40 BOBCARD റിവാർഡ് പോയിന്റുകൾ വരെ ലഭിക്കും.
- ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് 1 ശതമാനം ഇളവ് നേടാം.
- വർഷത്തിൽ നാല് തവണ തിരഞ്ഞെടുത്ത റെയിൽവേ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നേടാം (പാദത്തിൽ ഒന്ന്).
- മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 4 റിവാർഡ് പോയിന്റുകൾ വരെ ലഭിക്കും.
4. ഐആർസിടിസി എസ്ബിഐ കാർഡ് പ്രീമിയർ
- ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക പുതുക്കൽ ഫീസും 1499 രൂപയാണ്.
- വെൽകം ആനുകൂല്യമായി 1500 ബോണസ് റിവാർഡ് പോയിന്റുകൾ നേടാം.
- ഐആർസിടിസി ടിക്കറ്റുകൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും പത്ത് റിവാർഡ് പോയിന്റുകൾ ലഭിക്കും.
- റെയിൽ, വിമാന ബുക്കിംഗുകൾക്ക് 1% ഇളവ് നേടാം.
- പ്രതിവർഷം എട്ട് തവണ വരെ റെയിൽവേ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നേടാം (പാദത്തിൽ രണ്ട് തവണ).
കെഎസ്എഫ്ഇ എഫ്ഡികളിൽ പലിശത്തുക മുഴുവനും കിട്ടില്ല: 3 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര..?
5. ഐആർസിടിസി എസ്ബിഐ കാർഡ് (റുപേ പ്ലാറ്റ്‌ഫോമിൽ)
- ഈ കാർഡിന് 500 രൂപ ജോയിനിംഗ് ഫീസും വാർഷിക പുതുക്കലിന് 300 രൂപയും ഈടാക്കും.
- ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ വെൽകം ആനുകൂല്യമായി 350 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും.
- ഐആർസിടിസി ടിക്കറ്റുകൾക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 10 റിവാർഡ് പോയിന്റുകൾ വരെ ലഭിക്കും.
- ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് 1 ശതമാനം ഇളവ് നേടാം.
- സ്ഥിരമായി 125 രൂപ ചെലവഴിച്ചാൽ 1 റിവാർഡ് പോയിന്റ് ലഭിക്കും.
- വർഷത്തിൽ നാല് തവണ വരെ തിരഞ്ഞെടുത്ത റെയിൽവേ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നേടാം (പാദത്തിൽ ഒന്ന്).
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications