ലാർജ് കാപ്, മിഡ് കാപ് ഫണ്ടുകളെ അപേക്ഷിച്ച് ഉയർന്ന അപകട സാധ്യതയുള്ള ഫണ്ടുകളാണ് സ്മോൾ കാപ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം. ഉയർന്ന റിസ്കെടുക്കുന്നവർക്ക് മികച്ച റിട്ടേൺ നൽകുന്ന ഫണ്ടുകൾ വിപണി മുന്നേറ്റത്തിന്റെ കാലത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്താറുണ്ട്. അത്ര അറിയപ്പെടാത്തതും ചെറിയ ബിസിനസ് നടത്തുന്ന കമ്പനികളിലാണ് സ്മോൾ കാപ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഇത് നിക്ഷേപത്തിന് റിസ്ക് കൂട്ടുന്നു.
സ്മോൾ കാപ് സ്കീമുകൾക്ക് തീവ്രമായ ചാഞ്ചാട്ടം നേരിടുമെങ്കിലും ദീർഘകാല നിക്ഷേപകന് നഷ്ടം നികത്തി മികച്ച റിട്ടേൺ നൽകാൻ ശേഷിയുള്ളവയാണ്. അസ്സോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വന്ന വമ്പൻ പണമൊഴുക്കിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊരാൾ സ്മോൾ കാപ് ഫണ്ടുകളാണ്. 6 മാസത്തിനിടെ 20 ശതമാനം റിട്ടേൺ വരെയാണ് ഈ വിഭാഗത്തിലെ സ്കീമുകൾ നൽകിയത്. മികച്ച പ്രകടനം നടത്തിയ 5 ഫണ്ടുകൾ നോക്കാം.

എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 21.13 ശതമാനം റിട്ടേൺ നൽകി. 1 ലക്ഷത്തിന്റെ നിക്ഷേപം 6 മാസം കൊണ്ട് 1,21,064. രൂപയായി. ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളിൽ 91.21 ശതമാനം നിക്ഷേപമുണ്ട്. 4.09 ശതമാനം ലാർജ് കാപ് ഓഹരികളിലും 4.36 ശതമാനം മിഡ് കാപ് ഓഹരികളിലും 72.49 ശതമാനം സ്മോൾ കാപ് ഓഹരികളിലുമാണ്.
71 ഓഹരികളിലാണ് ആകെ നിക്ഷേപം. 18,999കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന സ്കീമിൻെറ ചെലവ് അനുപാതം0.79 ശതമാനമാണ്. ജൂലായ് 10 നുള്ള നെറ്റ് അസറ്റ് വാല്യു 107.13 രൂപ.
ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് - ഡയറക്ട് പ്ലാൻ
ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് ഡയറക്ട് പ്ലാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 20.36ശതമാനം റിട്ടേൺ നൽകി. സ്മോൾ കാപ് ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളിൽ 93.99 ശതമാനം നിക്ഷേപമുണ്ട്. 3.96%- ലാർജ് കാപ് ഓഹരികൾ, 2.77%- മിഡ് കാപ് ഓഹരികൾ, 54.85%- സ്മോൾ കാപ് ഓഹരികൾ എന്നിങ്ങനെയാണ്.
ആകെ 82 കമ്പനികൾ പോർട്ട്ഫോളിയോയിൽ ഉണ്ട്. 8,576.9 കോടിയുടെ ആസ്തിയുള്ള സ്കീമിന്റ ചെലവ് അനുപാതം 0.83 ശതമാനം ആണ്. നെറ്റ് അസറ്റ് വാല്യു- 126.35 രൂപ
നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട് - ഡയറക്ട് പ്ലാൻ
നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ ആറ് മാസത്തിനുള്ളിൽ 19.79 ശതമാനം വരുമാനം നൽകി. സ്മോൾ കാപ് ഫണ്ടിന് 180 ഓഹരികളിൽ നിക്ഷേപമുണ്ട്. ആഭ്യന്തര ഇക്വിറ്റികളിൽ 96.8 ശതമാനം ആണ് നിക്ഷേപം. 7.58 ശതമാനം ലാർജ് കാപ് ഓഹരികളിലും 7.72 ശതമാനം മിഡ് കാപ് ഓഹരികളിലുമാണ്. 58.44 ശതമാനം നിക്ഷേപം സ്മോൾ കാപ് ഓഹരികളിലുണ്ട്.
31,945.15 കോടി രൂപയുടെ ആസ്തിയുള്ള ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ 0.8 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു- 121.55 രൂപ.
ടാറ്റ സ്മോൾ കാപ് ഫണ്ട് - ഡയറക്ട് പ്ലാൻ
ടാറ്റ സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ ജനുവരി മുതൽ ജൂലായ് വരെ 15.48 ശതമാനം റിട്ടേൺ നൽകി. ടാറ്റ സ്മോൾ കാപ് ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളിൽ 83.78 ശതമാനം നിക്ഷേപമുണ്ട്. 2.75 ശതമാനം മിഡ് കാപ് ഓഹരികളിലും 65.07 ശതമാനം സ്മോൾ കാപ് ഓഹരികളിലുമാണ്. 5,233.48 കോടിയുടെ ആസ്തിയുള്ള സ്കീമിന്റെ എക്സ്പെൻസ് റേഷ്യോ 0.46 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു- 29.76 രൂപ.
ക്വാൻഡ് സ്മോൾ കാപ് ഫണ്ട്
ക്വാൻഡ് സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 13.05 ശതമാനം റിട്ടേൺ നൽകി. ആഭ്യന്തര ഇക്വിറ്റികളിൽ 86.65 ശതമാനം നിക്ഷേപമുണ്ട്. അതിൽ, ലാർജ് കാപ് 13.77%, മിഡ് കാപ് 4.86%, സ്മോൾ കാപ്- 45.66% എന്നിങ്ങനെയാണ് ഇക്വിറ്റി വിഹിതം. 5,565.26 കോടി രൂപ ആസ്തിയുള്ള സ്കീമിന്റെ ചെലവ് അനുപാതം 0.62 ശതമാനമാണ്. നെറ്റ് അസറ്റ് വാല്യു- 175.30 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
