നിക്ഷേപത്തിന് വലിയ ലാഭം വേഗത്തില്‍ ലഭിക്കുന്നൊരിടമാണ് ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടും. ഉയർന്ന ആദായമെന്ന് കേൾക്കുമ്പോൾ തന്നെ റിസ്കിനെ പറ്റി ആലോചിക്കണം. ഒരു നാണയത്തിന്റെ ഇരു വശമെന്ന പോലെ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലെ ഉയര്‍ന്ന ആദായത്തിന് ഉയര്‍ന്ന റിസ്കെടുക്കാനും നിക്ഷേപകന് തയ്യാറാകേണ്ടതുണ്ട്.
നിക്ഷേപം ആരംഭിക്കാനും ലാഭമെടുക്കാനുമുള്ള സാങ്കേതികമായ അറിവുള്ളവര്‍ക്കാണ് ഓഹരി വിപണിയില്‍ ലാഭം നേടാനാവുകയുള്ളൂ. എന്നാല്‍ അധികം റിസ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും നിക്ഷേപിച്ച് മാന്യമായ ആദായം ഉണ്ടാക്കേണ്ടതുണ്ട്. സുരക്ഷ, ഉയര്‍ന്ന ആദായം എന്നിവയാണ് ഇത്തരക്കാര്‍ പരിഗണിക്കുന്ന വിഷയം.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഇടങ്ങൾ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളാണ്. സുരക്ഷ നല്‍കുന്നതിനൊപ്പം മാന്യമായ ആദായം കൂടി ഉറപ്പു വരുത്തുന്നവയാണ് ഇവ. ഓഹരി വിപണി കൂപ്പുകുത്തിയാലും യാതൊരു കുലുക്കമുമില്ലാത്ത നിക്ഷേപകന്റെ പണം സുരക്ഷിതമായിരിക്കും എന്ന ഗ്യാരണ്ടി ലഘു സമ്പാദ്യ പദ്ധതികൾക്കുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയം വിവിധ വകുപ്പുകള്‍ വഴി നടത്തുന്ന 5 നിക്ഷേപങ്ങളാണ് ചുവടെ കൊടുക്കുന്നത്.
1. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പട്ടികയില്‍ ഒന്നാമത് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ആണ്. ഏതൊരാള്‍ക്കും പിപിഎഫില്‍ അക്കൗണ്ടെടുക്കാന്‍ സാധിക്കും. പൂര്‍ണമായും നികുതിയിളവുള്ള നിക്ഷേപം കൂടിയാണിത്. പിപിഎഫില്‍ നിക്ഷേപത്തിന് നിലവില്‍ 7.1 ശതമാനം പലിശ നല്‍കുന്നുണ്ട്. വര്‍ഷത്തില്‍ പരമാവധി 1.5 ലക്ഷം രൂപയാണ് പിപിഎഫില്‍ നിക്ഷേപിക്കാനാവുക. 15 വര്‍ഷമാണ് കാലാവധി. എക്കാലവും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ പലിശ നിരക്ക് പിപിഎഫ് നല്‍കിയിട്ടുണ്ട്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
60 വയസ് കഴിഞ്ഞവര്‍ക്കുള്ള പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. മാസ വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. 15 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 7.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ പലിശ നിരക്ക്. പാദങ്ങളില്‍ പലിശ നിക്ഷേപകന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റും. പോസ്റ്റ് ഓഫീസില്‍ നിന്നോ ദേശസാത്ൃത ബാങ്കുകളില്‍ നിന്നോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ സ്കീം അക്കൗണ്ടെടുക്കാം.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
ബാങ്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നവര്‍ക്ക് ബദല്‍ നിക്ഷേപമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷ ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കും.
ബാങ്കിനേക്കാള്‍ ഉയര്‍ന്ന് നില്ക്കുന്ന പലിശ നിരക്കാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ പ്രത്യേകത. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 1000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് നിലവിലെ 6.8 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തിന് ശേഷം 1,389 രൂപ ലഭിക്കും
കിസാന്‍ വികാസ് പത്ര
കിസാന്‍ വികാസ് പത്ര ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം ഇരട്ടിക്കുന്നൊരു പദ്ധതിയാണ്. നിക്ഷേപിക്കുന്ന തുക നിലവിലെ 6.9 ശതമാനം പലിശ നിരക്കില്‍ 124 മാസം കൊണ്ട് ഇരട്ടിയാക്കും. 1000 രൂപ മുതല്‍ പദ്ധതിയില്‍ നിക്ഷേപം തുടങ്ങാം. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല. കിസാന്‍ വികാസ് പത്ര ഈട് നല്കി നിക്ഷേപകര്‍ക്ക് വായ്പയെടുക്കാന്‍ സാധിക്കും.
സുകന്യ സമൃദ്ധി യോജന
ലഘു സമ്പാദ്യ പദ്ധതികളില്‍ ഉയര്‍ന്ന പലിശ നല്കുന്ന നിക്ഷേപങ്ങളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. 7.6 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക പലിശ നിരക്ക്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നത്. വര്‍ഷത്തില്‍ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. 15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ഇതിന് ശേഷം നിക്ഷേപിക്കേണ്ട ആവശ്യമില്ല. പെണ്‍കുട്ടികള്‍ക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോഴോ 18 വയസിന് ശേഷം കല്യാണം നടക്കുമ്പോഴോ മാത്രമാണ് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കുക.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications