അപ്രതീക്ഷിതയമായി സാമ്പത്തിക ആവശ്യങ്ങളുണ്ടാകുമ്പോൾ വ്യക്തിഗത വായ്പയെടുക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ആ വായ്പ ചിലപ്പോൾ അടുത്ത കൂട്ടുകാരോ ബന്ധുകളോ ആകാം. എന്നാൽ ഉയർന്ന തുക ആവശ്യമുണ്ടാക്കുന്ന അവസരങ്ങളിൽ ബാങ്കുകളിൽ നിന്നും വ്യക്തിഗത വായ്പ എടുക്കുക എന്നതാണ് ഏകവഴി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അല്ലെങ്കിൽ ബാങ്ക് ഓഫ് ബറോഡ പോലുള്ള സർക്കാർ ബാങ്കിൽ നിന്നോ എച്ച്ഡിഎഫ്സി ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് പോലുള്ള ഒരു സ്വകാര്യ ബാങ്കിൽ നിന്നോ നിങ്ങൾക്ക് വ്യക്തിഗത വായ്പ എടുക്കാം.
വ്യക്തിഗത വായ്പകൾ നൽകുന്ന നിരവധി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുമുണ്ട്. രാജ്യത്തെ കമ്പനിനിയമപ്രകാരം റജിസ്റ്റർ ചെയ്തതും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ. ഈ കമ്പനികൾക്ക് വായ്പ, നിക്ഷേപം, ഹയർപർച്ചേസ്, ലീസിങ് തുടങ്ങിയ ബിസിനസുകൾ ചെയ്യാം.
1. ബജാജ് ഫിനാൻസ്
പ്രതിവർഷം 11 ശതമാനം മുതൽ 32 ശതമാനം വരെ പലിശയ്ക്ക് വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ലോൺ തുകയുടെ 3.93 ശതമാനം വരെയാണ് പ്രോസസ്സിംഗ് ഫീസ്. അപേക്ഷകർക്ക് 25,000 രൂപയോ അതിൽ കൂടുതലോ പ്രതിമാസ ശമ്പളവും 685-ൽ കൂടുതൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം.
2. മുത്തൂറ്റ് ഫിൻകോർപ്പ്
750 ക്രെഡിറ്റ് സ്കോർ ഉള്ള 21 നും 67 നും ഇടയിൽ പ്രായമുള്ള ആർക്കും വ്യക്തിഗത വായ്പ ലഭിക്കും. അപേക്ഷകൻ്റെ പ്രൊഫൈലിൻ്റെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.

3. മണപ്പുറം ഫിനാൻസ്
ഇത് പ്രതിവർഷം 12 ശതമാനം പലിശയ്ക്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നു. കാലാവധി 6 മുതൽ 24 മാസം വരെയാണ്. എന്നാൽ ഈടില്ലാതെ ഒരാൾക്ക് 25,000 രൂപ വരെ മാത്രമേ വായ്പയെടുക്കാനാകൂ.
4. മഹീന്ദ്ര ഫിനാൻസ്
50,000 മുതൽ 15 ലക്ഷം വരെ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു . മുൻകൂർ പേയ്‌മെൻ്റ് പിഴയില്ലാതെ ഒരാൾക്ക് 24-60 മാസം വരെയുള്ള കാലാവധി തിരഞ്ഞെടുക്കാം.
5. ടാറ്റ ക്യാപിറ്റൽ ഫിനാൻസ് സർവീസ്
75,000 മുതൽ 35,00,000 വരെ ലോണിന് അപേക്ഷിക്കാം. വായ്പയുടെ കാലാവധി 6 വർഷം വരെയാണ്. പലിശ നിരക്ക് പ്രതിവർഷം 10.99 ശതമാനം ആരംഭിക്കുന്നു.

6. ആദിത്യ ബിർള ഫിനാൻസ്
ആദിത്യ ബിർള ഫിനാൻസ് 7 വർഷം വരെയുള്ള കാലയളവിൽ 50 ലക്ഷം വരെയുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് 10 മുതൽ 16 ശതമാനം വരെയാണ്. യോഗ്യത വർദ്ധിപ്പിക്കുന്നതിന് അപേക്ഷകർക്ക് സഹ-അപേക്ഷകൻ്റെ വരുമാനം കൂട്ടിച്ചേർക്കാം.
7. ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഫിനാൻസ് കമ്പനി
സൗകര്യപ്രദമായ ലോൺ തിരിച്ചടവ് ഓപ്ഷനുകളോടെ ചോളമണ്ഡലം ഈട് രഹിത വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യവ്യാപകമായി 800-ലധികം സ്ഥലങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്. സിബിൽ സ്കോറും മൊത്തത്തിലുള്ള പ്രൊഫൈലും അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക്.
ആവശ്യമായ രേഖകൾ
വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 10-11 ശതമാനത്തിൽ നിന്ന് ആരംഭിച്ച് പ്രതിവർഷം 16-20 ശതമാനം വരെ നീളുന്നു. ക്രെഡിറ്റ് സ്‌കോർ, അപേക്ഷകൻ്റെ പ്രൊഫൈൽ, പ്രതിമാസ വരുമാനം, അപേക്ഷിച്ച വായ്പയുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ പലിശ നിരക്കുകൾ മാറിക്കൊണ്ടിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. പേഴ്‌സണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകളിൽ അഡ്രസ് പ്രൂഫ്, ഐഡൻ്റിറ്റി പ്രൂഫ്, 3 മാസത്തെ സാലറി സ്ലിപ്പുകൾ, ഇൻകം ടാക്സ് റിട്ടേൺ (ഐടിആർ) എന്നിവ ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications