ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയിൽ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വലിയ രീതിയിൽ കുത്തിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാൽ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയില്ല. പ്രധാന ടെക്‌നിക്കൽ ഇൻഡിക്കേറ്റുകളിലൊന്നായ സ്റ്റോക്കാസ്റ്റിക്ക് ഓസിലേറ്ററിൻ്റെ ചാർട്ടുകളിൽ നിഫ്റ്റി സൂചിക ഓവർസോൾഡായതിനാൽ എപ്പോൾ വേണമെങ്കിലും വിപണിയിൽ ഒരു പുൾബാക്ക് പ്രതീക്ഷിക്കാം. ഇതിൻ്റെ സൂചനയെന്നോണമാണ് കഴിഞ്ഞ ദിവസം രാവിലെ ഓഹരി വിപണികളിൽ മുന്നേറ്റം പ്രകടമായത്. ഈ സാഹചര്യത്തിൽ പരിഗണിക്കാവുന്ന 3 ബാങ്ക് ഓഹരികൾ പരിശോധിക്കാം.
കരൂർ വശ്യ ബാങ്ക്
ഇന്ത്യയിലെ പ്രധാന സ്വകാര്യ ബാങ്കുകളിലൊന്നാണ് കരൂർ വശ്യ ബാങ്ക്. ഈ സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബാങ്ക് കൈവരിച്ചത് 25 ശതമാനം വളർച്ചയാണ്. കൂടാതെ 18 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി. വിപണി തളർച്ച നേരിട്ടപ്പോഴും കാര്യമായ ഇടിവേൽക്കാതെ നിലനിൽക്കാൻ കരൂർ വശ്യ ബാങ്കിൻ്റെ ഓഹരികൾക്കായി. ഇപ്പോൾ 235 രൂപ മുതൽ 245 രൂപ വരെ ലക്ഷ്യമാക്കി കരൂർ വശ്യ ബാങ്കിൻ്റെ ഓഹരികൾ സ്വന്തമാക്കാം. വരാനിരിക്കുന്ന ആഴ്ചകളിൽ 15 ശതമാനം വളർച്ചയാണ് കരൂർ വശ്യ ബാങ്ക് ഓഹരികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ
രാജ്യത്തെ മുൻനിര ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ. 2024 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബാങ്ക് ഓഫ് ബറോഡ അറ്റാദായത്തിൽ 23 ശതമാനവും ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 11 ശതമാനവും വളർച്ച നേടി. ചെറിയ കാലയളവിൽ ഈ ബാങ്കിൻ്റെ ഓഹരികൾ 290 രൂപ മുതൽ 300 രൂപ വരെ നിരക്കിൽ സ്വന്തമാക്കാം. വരുന്ന ആഴ്ചകളിൽ ഈ ബാങ്ക് ഓഹരി 25 ശതമാനം വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി വാങ്ങുന്നവർ 230 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ശ്രദ്ധിക്കുക. വരുന്ന ട്രേഡിങ് സെഷനുകളിൽ 250 രൂപ നിലവാരം ഭേദിക്കാനായാൽ 300 രൂപ മൂല്യത്തിലേക്ക് ബാങ്ക് ഓഫ് ബറോഡ ഓഹരികൾക്ക് മുന്നേറാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യൂണിയൻ ബാങ്ക്
വർഷങ്ങളായി രാജ്യത്ത് വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന മുൻ നിര പൊതുമേഖല ബാങ്കാണ് യൂണിയൻ ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇതുവരെ 8 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. 108.80 രൂപയിലാണ് ഈ ആഴ്ച തുടക്കത്തിൽ യൂണിയൻ ബാങ്കിൻ്റെ ഓഹരികൾ വ്യാപാരം ആരംഭിച്ചത്. ഈ നിലവാരം നിലനിർത്തിയാൽ 120 രൂപയ്ക്ക് യൂണിയൻ ബാങ്കിൻ്റെ ഓഹരികൾ വാങ്ങാം. വരും ആഴ്ചകളിൽ 11 ശതമാനം കുതിപ്പാണ് യൂണിയൻ ബാങ്ക് ഓഹരി വിപണിയിൽ ലക്ഷ്യമിടുന്നത്. ഈ ഓഹരികൾ വാങ്ങുന്നവർ 105 രൂപയിൽ സ്റ്റോപ്പ് ലോസ്സ് ക്രമീകരിക്കാനും ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസങ്ങളിലെ വ്യാപാര ചാർട്ട് പരിശോധിച്ചാൽ യൂണിയൻ ബാങ്കിൻ്റെ ഓഹരികൾ ഡൗൺട്രെൻഡിലാണെന്ന് കാണാം. പക്ഷേ വരും ആഴ്ചകളിൽ ഈ ഓഹരികൾക്ക് വളർച്ച കൈവരിക്കാനാവുന്ന അനുകൂല ഘടകങ്ങളുണ്ടെന്നാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ടെക്നിക്കൽ അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
