സാമ്പത്തിക സുരക്ഷ വാക്കുകളിലല്ല, മറിച്ച് പ്രവൃത്തികളിലായിരിക്കണം. എന്നാൽ എവിടെ നിക്ഷേപിക്കും? ഇതൊരു വലിയ ചോദ്യമാണ്. നിരവധി നിക്ഷേപ മാർഗങ്ങളുണ്ടായിട്ടും ആളുകൾ ഇപ്പോഴും സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നു. പലിശ വരുമാനം പരിശോധിച്ചാൽ മാറ്റു നിക്ഷേപങ്ങളേക്കാൾ കുറവായിരിക്കും. പക്ഷേ, സുരക്ഷിതമായി നിക്ഷേപിക്കാനും, സ്ഥിരമായ വരുമാനം ലഭിക്കുവാനും എഫ്ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ തന്നെയാണ് ഏറ്റവും ബെസ്റ്റ്.
തുടർച്ചയായി ആർബിഐ അതിൻ്റെ അടിസ്ഥാന പലിശ നിരക്ക് വെട്ടിച്ചുരുക്കിയതിനാൽ ഈ വർഷം പൊതുവേ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ കാര്യമായ കുറവുണ്ട്. എന്നിട്ടും എഫ്ഡിയിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ അതിൻ്റെ പ്രധാന കാരണം സുരക്ഷയും, സ്ഥിരമായ വരുമാനം തന്നെയാണ്. 2025 ജൂലൈ മാസത്തിലെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ അറിയണ്ടേ.?

2025 ജൂലൈയിലെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ
ചെറുകിട ധനകാര്യ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ നിന്നും ലഭ്യമായ ഏറ്റവും ഉയർന്ന സ്ഥിര നിക്ഷേപ നിരക്കുകൾ താഴെ കൊടുത്തിട്ടുണ്ട്. വിശദമായി അറിയാം.
- സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക് : 18 മാസം 1 ദിവസം മുതൽ 18 മാസം 2 ദിവസം വരെ കാലാവധിയുള്ള എഫ്ഡി 8.50% പലിശ നൽകുന്നു.
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് : 30 മാസം മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്ഡി 8.40% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് : 2 വർഷം മുതൽ 3 വർഷം വരെ നിക്ഷേപിച്ചാൽ 8.25% പലിശ ഉറപ്പാക്കാം.
- ജന സ്മോൾ ഫിനാൻസ് ബാങ്ക് : 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിച്ചാൽ 8.20% പലിശ ലഭിക്കും.
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് : 2 വർഷത്തെ കാലാവധിയിൽ ഇവിടെ നിക്ഷേപിച്ചാൽ ലഭിക്കുന്നത് 7.75% പലിശയാണ്.
- ഐസിഐസിഐ ബാങ്ക് : 2 വർഷം, 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡിയിൽ 6.60% പലിശ ലഭിക്കും.
- എച്ച്ഡിഎഫ്സി ബാങ്ക് : 18 മാസം മുതൽ 21 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡിയിൽ 6.60% പലിശ നേടാം.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 444 ദിവസത്തെ കാലാവധിയുള്ള അമൃത് വൃഷ്ടി സ്കീമിൽ 6.60% പലിശ ലഭിക്കും.
ഉയർന്ന പലിശ നിരക്കുള്ള എഫ്ഡി
ചെറുകിട ധനകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളാണ് സ്ഥിര നിക്ഷേപങ്ങളിൽ ഉയർന്ന പലിശ നിരക്ക് നൽകുന്നത്. 8.5% വരെ പലിശ നൽകുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ ബാങ്കുകളൊന്നും ഇത്രയും നിരക്ക് നൽകുന്നില്ല. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ സാധാരണ പൊതു, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ഇത്തരം ചെറുകിട ധനകാര്യ ബാങ്കുകൾ അല്പം ഉയർന്ന അപകടസാധ്യതയുള്ളവയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications