കാമുകിക്ക് / കാമുകന് ഒരു നല്ല ട്രീറ്റ് കൊടുക്കാൻ ആഗ്രഹം ഉണ്ടോ? ഈ ക്രെഡിറ്റ്‌ കാർഡുകൾ സഹായിക്കും

ഓൺലൈൻ ഷോപ്പിംഗിനും ട്രാവലിനും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ മാത്രമല്ല, റെസ്റ്റോറന്റുകളിൽ ഭക്ഷണം ആസ്വദിക്കുന്നവർക്ക് പെട്ടെന്നു തന്നെ വലിയ ലാഭം നേടാൻ സഹായിക്കുന്ന ഡൈനിങ് ബെനിഫിറ്റുകൾ ഉള്ള ക്രെഡിറ്റ് കാർഡുകളും വിപണിയിൽ ഇപ്പോൾ ലഭ്യമാണ്.

നിങ്ങൾക്ക് നിങ്ങളുടെ കാമുകിക്കോ അല്ലെങ്കിൽ കാമുകനോ സുഹൃത്തുക്കൾക്കോ ഒരു നല്ല ഡിന്നറോ മറ്റോ പ്രീമിയം ഹോട്ടലുകളിൽ നൽകണമെങ്കിലോ, ഏതെങ്കിലും പ്രത്യേക ഭക്ഷണത്തിന് അധികം ഡിസ്കൗണ്ടുകൾ വേണമെങ്കിലോ നിങ്ങളെ ഈ കാർഡുകൾ സഹായിക്കും. ക്രെഡിറ്റ് ആയതുകൊണ്ട് തന്നെ ബില്ലടച്ച് തുക പിന്നീട് തിരിച്ചടിച്ചാൽ മാത്രം മതി.

നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? അല്ലെങ്കിൽ ഒരു പുതിയ കാർഡ് എടുക്കാൻ ആലോചിക്കുന്നയാളാണോ? എന്നാൽ, ഡൈനിങ് ആനുകൂല്യങ്ങൾ നൽകിയേക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് കൂടി പഠിച്ചശേഷം ഒരു നല്ല തീരുമാനത്തിലെത്തിയാൽ മതി.

ഇനി ഏതൊക്കെയാണ് ആ പരോപകാരികളായ ക്രെഡിറ്റ് കാർഡുകൾ എന്ന് നോക്കാം

1. എച്ഡിഎഫ്സി ബാങ്ക് ഡൈനേർസ് ക്ലബ്‌ ബ്ലാക്ക് ക്രെഡിറ്റ്‌ കാർഡ്

ഈ കാർഡ് ഉപയോഗിച്ച് വീക്ക്‌ എന്ഡുകളിൽ ഡൈനിങ് ചെയ്യുമ്പോൾ 2X അധിക റിവാർഡ് പോയിന്റുകൾ ലഭിക്കും. കൂടാതെ, ക്ലബ്‌ മാരിയറ്റ്, ടൈംസ് പ്രൈം, ആമസോൺ പ്രൈം, സ്വിഗി, വൺ (3 മാസം), എം എം ടി, ബ്ലാക്ക് എന്നിവയുടെ സൗജന്യ വാർഷിക അംഗത്വം നൽകുന്നു. കൂടാതെ ആഡംബര ഹോട്ടലുകളിൽ ഭക്ഷണത്തിന് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

2. എസ് ബി ഐ കാർഡ് എലൈറ്റ്

ഡൈനിങ്ങ് ചെലവിൽ 5X റിവാർഡ് പോയിന്റുകൾ നേടാം. വാർഷിക ഫീസ് ₹4,999 + നികുതികൾ. ₹5,000 വിലയുള്ള വെൽക്കം ഗിഫ്റ്റ് കാർഡുടമകൾക്ക് ലഭിക്കും. പ്രീമിയം റെസ്റ്റോറന്റുകളിലും ആഡംബര ഹോട്ടലുകളിലും പ്രത്യേക ഓഫറുകൾ.

3. ഐ സി ഐ സി ഐ ബാങ്ക് സഫീറോ ക്രെഡിറ്റ്‌ കാർഡ്

ഐ സി ഐ സി ഐ ബാങ്ക് കുലിനറി ട്രീറ്റസ് പ്രോഗ്രാം വഴി ആനുകൂല്യങ്ങൾ. നിരവധി റെസ്റ്റോറന്റുകളിൽ കുറഞ്ഞ നിരക്കിൽ വിഭവങ്ങൾ ആസ്വദിക്കാം. വിവിധ തരം വിഭവങ്ങൾ കുറഞ്ഞ ചെലവിൽ വാങ്ങാൻ സഹായിക്കുന്ന പ്രോഗ്രാമുകളാണ് ഇതിൽ ഭൂരിഭാഗവും ഉൾപ്പെടുത്തിയിരിക്കുന്നത്.

4. കൊടക് വൈറ്റ് റിസേർവ് കാർഡ്

ഇന്ത്യയിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും 25% വരെ കിഴിവ്. ഏഷ്യാ-പസഫിക് മേഖലയിൽ 20% വരെ ഓഫർ ലഭിക്കും. കാർഡ് നേടിയതിന് ശേഷം 60 ദിവസത്തിനകം ₹30,000 ചെലവഴിക്കുമ്പോൾ ₹1,500 രൂപയുടെ മൂല്യത്തിന്റെ വൗച്ചർ ലഭിക്കും.

കാമുകിക്ക് / കാമുകന് ഒരു നല്ല ട്രീറ്റ് കൊടുക്കാൻ ആഗ്രഹം ഉണ്ടോ? ഈ ക്രെഡിറ്റ്‌ കാർഡുകൾ സഹായിക്കും

5. ആക്സിസ് ബാങ്ക് റിസേർവ് ക്രെഡിറ്റ്‌ കാർഡ്

ഈസി ഡൈനെർ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കും. ഇതിലൂടെ 25% വരെ ഡിസ്കൗണ്ട് പ്രമുഖ റെസ്റ്റോറന്റുകളിൽ ലഭ്യമാകുന്നു. കൂടാതെ, ബുക്ക്‌ മൈ ഷോ വഴി ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ രണ്ടാമത്തേതിന് ₹500 വരെ കിഴിവ് ലഭിക്കും.

ഏത് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കണം?

നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമാകുന്ന കാർഡ് തിരഞ്ഞെടുക്കുന്നതിന് താഴെയുള്ള കാര്യങ്ങൾ മനസ്സിലാക്കണം:

*വാരാന്ത്യ ഓഫറുകൾ ആവശ്യമാണോ? എങ്കിൽ → എച്ഡിഎഫ്സി ഡൈനെർസ് ക്ലബ്‌ ബ്ലാക്ക് തിരഞ്ഞെടുക്കാം.

*റിവാർഡ് പോയിന്റുകൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ → എസ് ബി ഐ കാർഡ് എലൈറ്റ് സ്വന്തമാക്കാം.

*പ്രീമിയം റെസ്റ്റോറന്റുകളിൽ ആനുകൂല്യം വേണോ? എങ്കിൽ → ആക്സിസ് ബാങ്ക് റിസേർവ് കാർഡ് മതി.

*വിവിധ വിഭവങ്ങൾ കുറഞ്ഞ നിരക്കിൽ ആസ്വദിക്കണമോ? എങ്കിൽ → ഐ സി ഐ സി ഐ ബാങ്ക് സഫീറോ തന്നെ തിരഞ്ഞെടുക്കേണ്ടി വരും.

*പ്രത്യേക തവണകൾക്കായി കൂടുതൽ കിഴിവ് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ → കൊടക് വൈറ്റ് റിസേർവ് കാർഡ് ആണ് ഏറ്റവും മികച്ചത്

ഒരു ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*വാർഷിക ഫീസ്: ചില കാർഡുകൾക്ക് ഉയർന്ന വാർഷിക ഫീസുകൾ ഉണ്ടായിരിക്കാം.

*ഓഫറുകളുടെ ലഭ്യത: ഓഫറുകൾ ഏതൊക്കെ റെസ്റ്റോറന്റുകളിൽ ലഭ്യമാണെന്ന് പരിശോധിക്കുക.

നിങ്ങൾ സ്ഥിരമായി റസ്റ്റോറന്റുകളിൽ ഭക്ഷണം ആസ്വദിക്കുന്നവരാണെങ്കിൽ, ഈ ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ബില്ല് ലാഭിക്കാൻ വളരെ ഉപകരിക്കാം. ഏറ്റവും മികച്ച ഓഫറുകൾ നൽകിയിരിക്കുന്ന ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കൂ, ഇനി മുതൽ ഭക്ഷണത്തിനും ലാഭിക്കൂ!

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X