സ്വന്തമായി വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ വീട് പണിയാനുള്ള ചിലവ് എന്നത് ഉയർന്നതും. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ആളുകളും സ്വപ്ന ഭവനം പൂർത്തിയാക്കുന്നതിനായി ഭവന വായ്പ അഥവാ ഹോം ലോൺ എടുക്കുകയാണ് ചെയ്യാറുള്ളത്. കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾ 7.49 ശതമാനം മുതൽ പലിശ നിരക്കിൽ ഹോം ലോൺ വാഗ്ധാനം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ വഴക്കമുള്ള തിരിച്ചടവ് ഓപ്ഷനുകളും ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
പലിശ നിരക്കിൽ വ്യത്യാസം
50 ലക്ഷം രൂപയും 20 വർഷ കാലാവധിയുമുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 7.49 മുതൽ 9.50 ശതമാനം വരെയാണ്. എന്നാൽ ഈ പലിശ നിരക്കിൽ വായ്പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം തുടങ്ങിയ വ്യക്തിഗത ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസങ്ങളുണ്ടാകും. എന്തായാലും ഹൗസിംഗ് ഫിനാൻസുകൾ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകളും 50 ലക്ഷം രൂപയുടെ വായ്പയ്ക്ക് പ്രതിമാസ തിരിച്ചടവ് തുക(ഇഎംആ) എത്രയാണെന്നും നമുക്ക് പരിശോധിക്കാം.
ബജാജ് ഫിൻസെർവ്: എല്ലാ ഹൗസിംഗ് ഫിനാൻസ് കമ്പനികളിലും വച്ച് ഏറ്റവും കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് ബജാജ് ഫിൻസെർവ് വാഗ്ദാനം ചെയ്യുന്നു, 7.49 ശതമാനം മുതൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപയും 20 വർഷത്തെ കാലാവധിയുമുള്ള ലോണിന് 40,249 രൂപയാണ് ഇഎംഐ.
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്: എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഭവനവായ്പ 7.50 ശതമാനത്തിൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ വായ്പയുടെ ഇഎംഐ 40,280 രൂപയാണ്.

ടാറ്റാ ക്യാപിറ്റൽ: ടാറ്റാ ക്യാപിറ്റൽ 7.70 ശതമാനം നിരക്കിൽ ആരംഭിക്കുന്ന ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ വായ്പയ്ക്ക് 40,893 രൂപ വരെ ഇഎംഐ ഈടാക്കും.
പിഎൻബി ഹൗസിംഗ് ഫിനാൻസ്: പിഎൻബി ഹൗസിംഗ് ഫിനാൻസ് ഭവനവായ്പ 8.25 ശതമാനത്തിൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ ഭവനവായ്പയുടെ ഇഎംഐ 42,603 രൂപയായി മാറുന്നു.
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് : പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ഭവനവായ്പ നിരക്ക് 9.50 ശതമാനത്തിൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ വായ്പയുടെ ഇഎംഐ 46,607 രൂപയാണ്.
പലിശയിൽ ശ്രദ്ധവേണം
മുകളിലെ കാര്യം നോക്കുമ്പോള്‍ പലിശ നിരക്കിലെ മാറ്റങ്ങള്‍ വളരെ ചെറുതാതി തോന്നാം. പക്ഷെ ഈ മാറ്റം മൂലം നിങ്ങള്‍ക്ക് വരുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. അതായത് ഭവന വായ്പ എന്നത് ഒരു ദീര്‍ഘകാല ബാധ്യത ആണെന്നാണു നിങ്ങള്‍ ആദ്യം ഉള്‍ക്കൊള്ളേണ്ടത്. അതുകൊണ്ടുതന്നെ പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും തിരിച്ചടവ് തുകയിൽ വലിയ മാറ്റങ്ങളുണ്ടാക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
