നിക്ഷേപത്തിനിറങ്ങുന്നവരുടെ ലക്ഷ്യം പരമാവധി ആദായവും സുരക്ഷിതത്വവുമാണ്. ഇത്തരത്തിൽ മികച്ച ആദായവും ഒപ്പം സുരക്ഷിതത്വവും നൽകുന്ന മ്യൂച്വൽ ഫണ്ടുകളാണ് ബ്ലൂചിപ്പ് മ്യൂച്വൽ ഫണ്ടുകൾ. ലാർജ് കാപ് കമ്പനികളിൽ നിക്ഷേപമുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് ബ്ലൂ ചിപ്പ് ഫണ്ടുകൾ. മികച്ച ആദായമെന്ന് പറയുമ്പോൾ അല്പം കാത്തിരിക്കാൻ സാധിച്ചാൽ നിക്ഷേപിച്ച തുക ഇരട്ടിയാക്കി തരുന്നവയും ഇക്കൂട്ടത്തിലുണ്ട്.
സെബിയുടെ റഗുലേഷൻ പ്രകാരം ബ്ലൂ ചിപ്പ് ഫണ്ടുകളിലെ 80 ശതമാനം നിക്ഷേപവും മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ മുന്നിലുള്ള 100 കമ്പനികളിലാണ് നടത്തേണ്ടത്. ഇതിനാൽ തന്നെ ഉയർന്ന സുരക്ഷിതത്വം ലഭിക്കുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന 7 വർഷം കൊണ്ട് 16 ലക്ഷം വരെ നേടാൻ സാധിക്കുന്ന വാല്യു റിസർച്ച് 5 സ്റ്റാർ റേറ്റിംഗ് നൽകിയ മൂന്ന് ഫണ്ടുകളാണ് ചുവടെ വിശദീകരിക്കുന്നത്.
മിറെ അസറ്റ് എമേർജിംഗ് ബ്ലൂചിപ്പ് ഫണ്ട്
2013 ജനുവരി 1നാണ് മിറെ അസറ്റ് എമേർജിംഗ് ബ്ലൂ ചിപ്പ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂൺ 30 പ്രകാരം 20,664 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (എഎംയു).
2022 ജൂലായ് 22നുള്ള നെറ്റ് അസറ്റ് വാല്യു 101.15 രൂപയാണ്. 7 വർഷം കൊണ്ട് 17.76 ശതമാനമാണ് ഫണ്ട് നൽകിയ വാർഷിക ആദായം. ഇതു പ്രകാരം 7 വർഷം മുൻപ് 10,000 രൂപ മാസത്തിൽ എസ്‌ഐപി ചെയ്തൊരാളുടെ നിക്ഷേപം 16.35 ലക്ഷം രൂപയായി ഉയരും. 7 വർഷം കൊണ്ട് നിക്ഷേപിച്ച 8.40 ലക്ഷം ഏതാണ്ട് ഇരട്ടിയാകുമെന്ന് ചുരുക്കം.
5 വർഷം മുൻപ് മാസം 10,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചൊരാൾക്ക് ഫണ്ട് 15.56 ശതമാനം ആദായം നൽകി. ഇത് പ്രകാരം 9.61 ലക്ഷം രൂപയാകും നിക്ഷേപം. ഫണ്ട് ആരംഭിച്ചത് മുതൽ 22.90 ശതമാനം വാർഷിക ആദായം ഫണ്ട് നൽകി.
ഫിനാൻഷ്യൽ, ഓട്ടോ മൊബൈൽ, ടെക്‌നോളജി, ഹെൽത്ത് കെയർ, മേഖലകളിലായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്., ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് എന്നിവയാണ് പ്രധാന 5 നിക്ഷേപപങ്ങൾ. 0.71 ശതമാനമാണ് എക്സ്പെൻസ് നിരക്ക്.
കനറാ റൊബേക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്
2013 ജനുവരിയിലാണ് ഫണ്ട് അവതരിപ്പിക്കുന്നത്. 2022 ജൂൺ പ്രകാരം 6,824 കോടിയുടെ ആസ്തി ഫണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. 43.74 രൂപാണ് 2022 ജൂലായ് 22 നുള്ള നെറ്റ് അസറ്റ് വാല്യു. 7 വർഷം മുൻപ് മാസത്തിൽ 10,000 രൂപ എസ്‌ഐപി ചെയ്തൊരാൾക്ക് നിക്ഷേപം 14.62 ലക്ഷമായി ഉയർന്നു. 12.92 ശതമാനമാണ് വാർഷിക ആദാായ നിരക്ക്.
5 വർഷത്തേക്ക് 14.41 ശതമാനമാമണ് ഫണ്ട് നൽകിയ വാർഷിക ആദായം. 10,000 രൂപയുടെ എസ്‌ഐപി വഴിയുള്ള നിക്ഷേപം 8.94 ലക്ഷമായി ഉയരും. ഫണ്ട് ആരംഭിച്ചത് മുതൽ 14.38 ശതമാനമാണ് നൽകിയ ആദായം. ഫിനാൻസ്, ടെക്‌നോളജി, എനർജി, ഓട്ടോമൊബൈൽ എന്നി മേഖലകളിലായി റിലയൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപമുള്ള കമ്പനികൾ.
ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട്
2013 ജനുവരിയിൽ ആരംഭിച്ച ഫണ്ടാണിത്. ജൂൺ വരെയുള്ള കണക്ക് പ്രകാരം 32,322 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ജൂലായ് 22 നുള്ള നെറ്റ് അസറ്റ് വാല്യു 46.62 രൂപയാണ്. 0.52 ശതമാനമാണ് എക്സ്പെൻസ് നിരക്ക്. മാസത്തിൽ 10,000 രൂപ നിക്ഷേപിച്ചൊരാൾക്ക് 7 വർഷം കൊണ്ട് 13.80 ലക്ഷമാണ് ഫണ്ട് തിരികെ നൽകിയത്. 12.35 ശതമാനമാണ് വാർഷിക ആദായ നിരക്ക്.
5 വർഷത്തേക്ക് 13.96 ശതമാനം ആദായം നൽകി. നിക്ഷേപം 8.29 ലക്ഷം രൂപയാക്കി ഉയർത്തി. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്ഡിഎച്ച്സി ബാങ്ക്. അവന്യു സൂുപ്പർ മാർക്കറ്റ് എന്നിങ്ങനെയാണ് നിക്ഷേപമുള്ള പ്രധാന കമ്പനികൾ.


Click it and Unblock the Notifications