2023 ഇനി ചരിത്രമാണ്. നഷ്ടങ്ങളും നേട്ടങ്ങളും എല്ലാം 2023ന്റെ കണക്കിൽ പെടുത്താം. നിക്ഷേപകരെ സംബന്ധിച്ച് പൊതുവെ വലിയ നഷ്ടങ്ങൾ സംഭവിച്ച വർഷമല്ല 2023. അപ്രതീക്ഷിതമായ ചില തിരിച്ചടികളുണ്ടായെങ്കിലും നേട്ടവും 2023 നൽകി. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക്, പ്രത്യേകിച്ച് ഇക്വിറ്റി ഫണ്ടുകളിലേക്ക് കടക്കുന്നവർക്ക് 2024 വലിയ നേട്ടം നൽകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
പൊതുവിപണിയിലെ പ്രവണതയെ പ്രതിഫലിപ്പിക്കുന്ന ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും യഥാക്രമം 18ശതമാനം, 20 ശതമാനം എന്നിങ്ങനെ റിട്ടേൺ നേടി നിൽക്കുകയാണ്. അതിന്റെ ഫലമായി തന്നെ 1,44,576 കോടി രൂപയുടെ നിക്ഷേമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലുണ്ടായത്. ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള ഈ നിക്ഷേപത്തിന്റെ ഒഴുക്ക് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപങ്ങളെ കുറയ്ക്കുകയും ചെയ്യുന്നുണ്ട്. 29,470 കോടി രൂപയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ ആകെ നിക്ഷേപം.

എന്തായാലും 2023 ൽ മികച്ച വരുമാനം നൽകിയ 9 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചറിയാം.
ജെഎം ഫിനാൻഷ്യൽ മ്യൂച്വൽ ഫണ്ട്
1993-1994 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വിജയകരമായ മ്യൂച്വൽ ഫണ്ട് ഓർഗനൈസേഷനുകളിൽ ഒന്നാണ് ജെഎം ഫിനാൻഷ്യൽ മ്യൂച്വൽ ഫണ്ട്. ജെഎം ഫിനാൻഷ്യൽ മ്യൂച്വൽ ഫണ്ടിന്റെ അസറ്റ് മാനേജ്മെന്റ് കമ്പനി - ജെഎം ഫിനാൻഷ്യൽ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. 1994 ഡിസംബറിൽ ജെഎം ഇക്വിറ്റി ഫണ്ട്, ജെഎം ബാലൻസ്ഡ് ഫണ്ട്, ജെഎം ലിക്വിഡ് ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളുടെ സമാരംഭത്തോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2023 ൽ 47 ശതമാനം റിട്ടേണാണ് ജെഎം വാല്യു ഫണ്ട് നൽകിയത്.
ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട്
ഡിസംബര്‍ 27 നുള്ള കണക്ക് പ്രകാരം ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് 59 ശതമാനം റിട്ടേണ്‍ ലഭിച്ചപ്പോള്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം 1,59,564 രൂപയായി വളര്‍ന്നു. എസ്‌ഐപി നിക്ഷേപകര്‍ക്ക് 96 ശതമാനം റിട്ടേണാണ് ലഭിച്ചത്. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 1,76,151 രൂപയായി വളര്‍ന്നു. 1.20 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 56,151 രൂപയാണ് ലാഭം.
എച്ച്ഡിഎഫ്സി മൾട്ടി ക്യാപ് ഫണ്ട്
എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്, അല്ലെങ്കിൽ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടും സജീവമായി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുമാണ്. രാജ്യത്തെ ഏറ്റവും ലാഭകരമായ അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ (എഎംസി) ഒന്നാണിത്. കഴിഞ്ഞ വർഷം 40 ശതമാനം റിട്ടേൺ എച്ച്ഡിഎഫ്സി മൾട്ടി ക്യാപ് ഫണ്ട് നൽകി.
നിപ്പോൺ ഇന്ത്യ മൾട്ടി ക്യാപ് ഫണ്ട്
നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ ഒന്നാണ്. 2023 സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം 3,50,564 കോടി രൂപയാണ് എയുഎം. കഴിഞ്ഞ വർഷം 38 ശതമാനം റിട്ടേൺ ആണ് നിപ്പോൺ ഇന്ത്യ മൾട്ടി ക്യാപ് ഫണ്ട് നൽകിയത്.
2023ൽ മികച്ച നേട്ടം നൽകിയ മറ്റു ചില ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കൂടി പരിശോധിക്കാം.
1. നിപ്പോൺ ഇന്ത്യ മൂല്യ ഫണ്ട് :- 45%
2. ആക്സിസ് വാല്യൂ ഫണ്ട് :- 40%
3. ഐടിഐ മൾട്ടി ക്യാപ് ഫണ്ട് :- 39%
4. ഐസിഐസിഐ പ്രുഡൻഷ്യൽ പിഎസ്‌യു ഇക്വിറ്റി ഫണ്ട് :- 53%
5. ആദിത്യ ബിർള സൺ ലൈഫ് പ്യുവർ വാല്യൂ ഫണ്ട് :- 42%
2023ൽ വലിയ റിട്ടേണുകൾ നൽകിയെങ്കിലും ഈ വർഷവും സമാനമായ മുന്നേറ്റം മ്യൂച്വൽ ഫണ്ടുകൾ ആവർത്തിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഒരു പ്രത്യേക സ്കീമിൽ നിക്ഷേപിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഫണ്ട് വിഭാഗം, മ്യൂച്വൽ ഫണ്ട് ഹൗസിന്റെ പ്രശസ്തി, ഫണ്ട് ഹൗസിന്റെയും അതിന്റെ മാനേജർമാരുടെയും മുൻകാല പ്രകടനം തുടങ്ങിയ ഘടകങ്ങളുടെ സമഗ്രമായ പരിഗണന അത്യാവശ്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications