നല്ലൊരു സമ്പത്ത് സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗം ഇന്ന് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപങ്ങളാണ്. മാസത്തിൽ ചെറിയ തുക മുതൽ എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് ദീർഘകാലത്തേക്ക് മികച്ച സംഖ്യയിലേക്ക് സമ്പാദ്യം എത്തിക്കാം.
ആയിരക്കണക്കിന് മ്യൂച്വൽ ഫണ്ടുകളിൽ ഏത് ഫണ്ട് തിരഞ്ഞെടുക്കും എന്നതാണ് പലരെയും അലട്ടുന്ന ചോദ്യം. മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണെങ്കിലും വൈവിധ്യവത്കരിച്ച നിക്ഷേപം ആവശ്യമുള്ളവർക്കും മൾട്ടി കാപ് ഫണ്ടുകളെ തിരഞ്ഞെടുക്കാം. എന്താണ് മൾട്ടികാപ് ഫണ്ടുകളെന്നും മികച്ച റിട്ടേൺ നൽകിയ ഫണ്ടുകൾ ഏതെന്നും പരിശോധിക്കാം.
മൾട്ടി കാപ് ഫണ്ടുകൾ
വ്യത്യസ്ത മാര്‍ക്കറ്റ് ക്യാപിറ്റലെസേഷനുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ സ്വാതന്ത്യമുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് മള്‍ട്ടി കാപ് ഫണ്ടുകള്‍. ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിങ്ങനെ എല്ലാ തരം ഫണ്ടുകളിലും മള്‍ട്ടി കാപ് ഫണ്ടുകള്‍ നിക്ഷേപിക്കും. ഇതിനാല്‍ തന്നെ വൈവിധ്യവത്കരിച്ചൊരു പോര്‍ട്ടഫോളിയോ ആയിരിക്കും മൾട്ടി കാപ് ഫണ്ടുകളുടേത്.

വിപണി സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പോർട്ട്‌ഫോളിയോയിൽ മാറ്റങ്ങൾ വരുത്താൻ മൾട്ടി കാപ് ഫണ്ടുകൾക്ക് സാധിക്കും. അതിനാൽ കുറഞ്ഞ റിസ്കുള്ള ഫണ്ടുകളാണിത്. കുറഞ്ഞത് 3-4 വർഷത്തേക്ക് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ്. വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ കാരണം മൾട്ടി കാപ് ഫണ്ടുകൾ തുടക്കകാരായ ഇക്വിറ്റി നിക്ഷേപകർക്ക് അനുയോജ്യമാണ്.
ഓരോ സെഗ്മെന്റിലും നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അറിയാത്തവർക്ക് മൾട്ടി കാപ് ഫണ്ടാണ് മികച്ചത്. എന്നാൽ, മൾട്ടി കാപ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഓഹരി വിപണിയിലാണ് നിക്ഷേപിക്കുന്നതെന്നും അതിനൊത്ത അപകടസാധ്യതയ്ക്ക് വിധേയമാണെന്നും നിക്ഷേപകർ മനസിലാക്കണം. ഹ്രസ്വ, ഇടത്തരം കാലത്ത് വിപണികളിൽ അസ്ഥിരമായേക്കാം.
നിപ്പോൺ ഇന്ത്യ മൾട്ടി കാപ് ഫണ്ട്
നിപ്പോൺ ഇന്ത്യ മൾട്ടി കാപ് ഫണ്ടാണ് മൂന്ന് വർഷ കാലയളവിൽ മൾട്ടികാപ് ഫണ്ടുകളിൽ ഏറ്റവും മികച്ച റിട്ടേൺ നൽകിയത്. ഡയറക്ട് പ്ലാൻ മൂന്ന് വർഷത്തിനിടെ 35.93 ശതമാനം റിട്ടേൺ നൽകി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 3 വർഷം കൊണ്ട് 5,69,796 രൂപയായി വളർന്നു. റെഗുലർ പ്ലാനിൽ 3 വർഷത്തെ റിട്ടേൺ 34.99 ശതമാനമാണ്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 5,62,780 രൂപയായി വളർന്നു.
ക്വാൻഡ് ആക്ടീവ് ഫണ്ട്
ക്വാൻഡ് ആക്ടീവ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ മൂന്ന് വർഷത്തിനിടെ 32.17 റിട്ടേൺ നൽകി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 3 വർഷം കൊണ്ട് 5,07,432 രൂപയായി വളർന്നു. റെഗുലർ പ്ലാൻ 3 വർഷത്തിനുള്ളിൽ 30.05 ശതമാനം വാർഷിക റിട്ടേൺ നൽകി. 10,000 രൂപയുടെ എസ്ഐപി 3 വർഷംകൊണ്ട് 4,94,505 രൂപയായി വളർന്നു.
മഹീന്ദ്ര മാനുലൈഫ് മൾട്ടി കാപ് ഫണ്ട്
മഹീന്ദ്ര മാനുലൈഫ് മൾട്ടി കാപ് ഫണ്ട് ഡയറക്ട് പ്ലാൻ മൂന്ന് വർഷത്തിനിടെ 31.13 ശതമാനം റിട്ടേണാണ് നൽകിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 5,17,338 രൂപയായി വളർന്നു. റെഗുലർ പ്ലാൻ 3 വർഷത്തിനുള്ളിൽ 28.34 ശതമാനം റിട്ടേൺ നൽകി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 5,02,156 രൂപയായാണ് വളർന്നത്.
ബറോഡ ബിഎൻപി പാരിബാസ് മൾട്ടി ക്യാപ് ഫണ്ട്
ബറോഡ ബിഎൻപി പാരിബാസ് മൾട്ടി ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 26.28 ശതമാനം റിട്ടേണാണ് കഴിഞ്ഞ 3 വർഷത്തിനിടെ നൽകിയത്. റെഗുലർ പ്ലാൻ 3 വർഷത്തിനുള്ളിൽ 24.97 ശതമാനം റിട്ടേൺ നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications