മ്യൂച്വൽ ഫണ്ട് നിക്ഷേപം പരി​ഗണനയിലുണ്ടോ? ഇപ്പോൾ നിക്ഷേപിക്കാൻ പറ്റിയ 10 സ്കീമുകളിതാ; നോക്കുന്നോ

ഇക്വിറ്റി വിപണി നേട്ടത്തോടെയാണ് നവംബർ മാസം അവസാനിപ്പിക്കുന്നത്. അതിനാൽ തന്നെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലും നേട്ടമുണ്ട്. വിപണി അനുകൂലമാകുന്ന ഘട്ടത്തിൽ പൊതുവെ നിക്ഷേപകർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലുള്ള താൽപര്യം വർധിക്കാറുണ്ട്. എസ്ഐപി നിക്ഷേപ തുക ഉയരുന്നത് ഇതിന്റെ സൂചനയാണ്. ബാങ്ക്ബസാർ സർവേ പ്രകാരം 54 ശതമാനം പേരും മ്യൂച്വൽ ഫണ്ടുകൾ ഇഷ്ടപ്പെട്ട നിക്ഷേപ മാർ​ഗമായി കണക്കാക്കുന്നുണ്ട്.

ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം ഏറ്റവും അനുയോജ്യമായൊരു മാർ​ഗമാണ്. പുതുതായി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ നവംബർ മാസത്തിൽ മികച്ച പ്രകടനം നടത്തിയ 10 മ്യൂച്വൽ ഫണ്ട് സ്കീമുകൾ നോക്കാം. കഴിഞ്ഞ മൂന്ന്, അഞ്ച് വർഷത്തെ റിട്ടേണുകളെ അടിസ്ഥാനമാക്കിയാണ് ഇവയെ തിരഞ്ഞെടുക്കുന്നത്.

മുൻകാല പ്രകടനം ഭാവി ഫലങ്ങൾ ഉറപ്പുനൽകുന്നില്ലെങ്കിലും, ലഭ്യമായ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന വാർഷിക റിട്ടേൺ നേടിയത് നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട് ആണ്- 26.03 ശതമാനം.

മ്യൂച്വൽ ഫണ്ട് നിക്ഷേപം പരി​ഗണനയിലുണ്ടോ? ഇപ്പോൾ നിക്ഷേപിക്കാൻ പറ്റിയ 10 സ്കീമുകളിതാ; നോക്കുന്നോ

നിപ്പോൺ ഇന്ത്യ ലാർജ്കാപ് ഫണ്ട്

15855.03 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന നിപ്പോൺ ഇന്ത്യ ലാർജ്കാപ് ഫണ്ട് ഡയറക്ട് പ്ലാനിന് വാല്യു റിസർച്ച് 5 സ്റ്റാർ റേറ്റിം​ഗ് നൽകുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ 15.90 ശതമാനം വാർഷിക റിട്ടേൺ ഫണ്ട് നൽകിയിട്ടുണ്ട്. 73.72 രൂപയാണ് ബുധനാഴ്ച പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ

എച്ച്‌ഡിഎഫ്‌സി ടോപ്പ് 100 ഫണ്ട്

ലാർജ്കാപ് വിഭാ​ഗത്തിൽപ്പെടുന്ന എച്ച്‌ഡിഎഫ്‌സി ടോപ്പ് 100 ഫണ്ടിന് 25422.81 കോടിയുടെ എയുഎം ഉണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ 15.08 ശതമാനം വാർഷിക റിട്ടേൺ നൽകിയ ഫണ്ടിന് വാല്യു റിസർച്ച് 5 സ്റ്റാർ റേറ്റിം​ഗ് നൽകുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി എന്നിവയാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിംഗുകൾ. ബുധനാഴ്ചയിലെ കണക്ക് പ്രകാരം 963.90 രൂപയാണ് നെറ്റ് അസറ്റ് വാല്യു.

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്

മറ്റൊരു ലാർജ്കാപ് ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്. 5 വർഷത്തിനിടെ 16.23 ശതമാനം വാർഷിക വളർച്ച നൽകിയ ഫണ്ടാണിത്. ട്രപ്‌സ്, ഐസിഐസിഐ ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങൾ. 40078.90 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 89.68 രൂപയാണ്.

മറ്റു ഫണ്ടുകൾ

ടാറ്റ ലാര്‍ജ്കാപ് ഫണ്ട് മൂന്ന് വര്‍ഷത്തിനിടെ 20.19 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടാണ്. മൂന്ന് വര്‍ഷത്തിനിടെ 14.85 ശതമാനാണ് റിട്ടേണ്‍. മഹീന്ദ്ര മനുലൈഫ്‌ലാര്‍ജാകാപ് ഫണ്ട് 19.12 ശതമാനം റിട്ടേണ്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കി.

നിക്ഷേപത്തിന് പരിഗണിക്കാവുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പത്തില്‍ വരുന്ന മറ്റു ഫണ്ടുകള്‍ എഡല്‍വീസ് ലാര്‍ജ്കാപ് ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ ലാര്‍ജ്കാപ് ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ലൈഫ് ഫോര്‍ച്യൂണ്‍ ഇക്വിറ്റി ഫണ്ട്, സുന്ദരം ലാര്‍ജ്കാപ് ഫണ്ട്, കൊട്ടക് ബ്ലൂചിപ്പ് ഫണ്ട് എന്നിവയാണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X