ഏതൊരു നിക്ഷേപത്തിലായാലും പരമാവധി ലാഭം തന്നെയാകും ഓരോ നിക്ഷേപകരുടെയും ലക്ഷ്യം. നിക്ഷേപത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കുന്നവർക്ക് അതിന് അനുസരിച്ചുള്ള റിസ്ക് എടുക്കേണ്ടതായിട്ടുണ്ട്. ഓഹരി വിപണിയിൽ നിന്ന് മാർക്കറ്റിന് അനുസരിച്ച് ഉയർന്ന ലാഭം നേടാനാകും എന്നാൽ വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ നഷ്ട സാധ്യതയും ഓഹരി വിപണി നിക്ഷേപങ്ങളിലുണ്ടാവുന്നു.
നേരിട്ട് ഓഹരി വിപണികളിൽ നിക്ഷേപിക്കേണ്ടതില്ലെങ്കിലും ഓഹരി വിപണിക്ക് അധിഷ്ഠിതമായാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തിക്കുന്നത്. ഇതിനാൽ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും വിപണിയുടെ നഷ്ട സാധ്യതയുണ്ട്. ഇതിനൊപ്പം ഉയർന്ന ലാഭവും ഇവ നൽകുന്നു. ഇത്തരത്തില്‍ മികച്ച പ്രകടനം നടത്തിയ ഫണ്ടുകളില്‍ മുന്നില്‍ നില്ക്കുന്നൊരു ഫണ്ടാണ് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്. മൂന്ന് വര്‍ഷത്തേക്ക് 52 ശതമാനത്തിന്റെ വാര്‍ഷിക ആദായം നല്‍കിയൊരു ഫണ്ടാണിത്. സ്മോള്‍ കാപ് ഫണ്ടുകളിലെ മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന മുന്നേറ്റമാണിത്. ഫണ്ടിന്റെ പ്രകടനവും വിശദാംശങ്ങളും പരിശോധിക്കാം.
ക്വാൻഡ് സ്മോൾ കാപ് ഫണ്ട്
ക്വാൻഡ് മ്യൂച്വൽ ഫണ്ട് ഹൗസിൽ നിന്ന് 2013 ൽ പുറത്തിറക്കിയ ഫണ്ടാണ്. ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്. ഫണ്ടിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റ് 2206.57 കോടി രൂപയാണ്. ഡയറക്ട് പ്ലാനിന്റെ ഒക്ടോബര്‍ 19 നുള്ള നെറ്റ് അസറ്റ് വാല്യു 142.151 രൂപയാണ്. 0.62 ശതമാനമാണ് ചെലവ് അനുപാതാം.
5,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. എസ്ഐപി ചെയ്യാന്‍ 1,000 രൂപ മതിയാകും. നിക്ഷേപം ആരംഭിച്ച ശേഷം ഒരു വര്ഷത്തിനപള്ളില് പിന്‍വലിച്ചാല്‍ 1 ശതമാനം എക്സിറ്റ് ലോഡ് ഈടാക്കും.
ആദായം
ഓഹരി വിപണിയിൽ തന്നെ ഏറ്റവും നഷ്ട സാധ്യതയുള്ള ഫണ്ടുകളിലൊന്നാണ് സ്മോള്‍ കാപ് ഫണ്ടുകൾ. എന്നാൽ വേഗത്തിൽ ലാഭം തരുന്നതിലും ഇവ മുന്നിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 12.18 ശതമാനം ആദായം ക്വാൻഡ് സ്മോൾ കാപ് ഫണ്ട് നൽകി. 2 വര്‍ഷത്തിനിടെ 52.45 ശതമാന ആദായമാണ് ഫണ്ട് നല്‍കിയത്. അതേസമയം ഈ വിഭാഗത്തിലെ ശരാശരി വളര്‍ച്ച 44 ശതമാനമാണ്. അഞ്ച് വര്‍ഷത്തിനിടെ 22.45 ശതമാനമാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ടിന്റെ ആദായം.
മൂന്ന് വർഷം കൊണ്ട് ഇരട്ടി
മൂന്ന് വര്‍ഷത്തിനിടെ 52.55 ശതമാനം വളര്‍ച്ചയാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട് നേടിയത്. സ്മോള്‍ കാപ് ഫണ്ടുകളുടെ ശരാശരി ആദായം 31.65 ളശതമാനമായിരുന്നു. നിക്ഷേപകന് മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയാക്കിയ നല്കിയ ഫണ്ട് കൂടിയാണ് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്.
10,000 രൂപ മാസം എസ്ഐപി വഴി മൂന്ന് വര്‍ഷം നിക്ഷേപിച്ചൊരാള്‍ക്ക് 7.35 ലക്ഷം രൂപയാണ് ലഭിച്ചത്. 3.60 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇരട്ടിയായത്.
പോർട്ട്ഫോളിയോ
ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ടിന്റെ 97.40 ശതമാനം നിക്ഷേപവും ആഭ്യന്തര ഇക്വിറ്റികളിലാണ്, ഇതില്‍ 63.25 ശതമാനം സ്മോള്‍ കാപ് ഓഹരികളിലും 21.27 ശതമാനം ലാര്‍ജ്കാപ് കമ്പനികളിലും 3.85 ശതമാനം മിഡ്കാപ് കമ്പനികളിലുമാണ്.
ഐടിസി, അംബുജ സിമന്റ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെലവപേഴ്സ്, ഇന്ത്യ സിമന്റ്സ്, ഹിന്ദുസ്ഥാന്‍ കോപ്പര്സ ആര്‍ബിഎല്‍ ബാങ്ക്, പതഞ്ജലി എന്നിവയാണ്. നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട്, ഐഡിബിഐ സ്മോൾ കാപ് ഫണ്ട്, കാനറ റെബെക്കോ സ്മോൾ കാപ് ഫണ്ട്, തുടങ്ങിയവയാണ് സ്മോൾ കാപ് വിഭാഗത്തിലെ മറ്റു പ്രധാന ഫണ്ടുകൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications