മാസത്തില്‍ കയ്യിലുള്ള നീക്കിയിരിപ്പ് തുകയെ വളരാന്‍ സാധിക്കുന്നൊരു നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ കാലത്തിന് അനുസരിച്ച നേട്ടം ഉറപ്പാണ്. മാസത്തവണകളായി നിക്ഷേപിച്ച് പണം വളരാനാണെങങ്കില് ഇന്ന് ഏറ്റവും അനുയോജ്യം മ്യൂച്വല്‍ ഫണ്ടുകളാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓരോരുത്തരുടെയും റിസ്ക് അനുസരിച്ചുള്ള ഫണ്ടുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
അല്പം റിസ്കെടുക്കാന്‍ സാധിക്കുന്ന ചുരുങ്ങിയത് 5 വര്‍ഷകാലം നിക്ഷേപം നടത്താന്‍ സാധിക്കുന്നൊരാള്‍ക്ക് സ്മോള്‍ കാപ് ഫണ്ട് തിരഞ്ഞെടുക്കാം. എടുക്കുന്ന റിസ്കിന് അനുസരിച്ചുള്ള നേട്ടം തരുന്നവയാണ് സ്മോള്‍ കാപ് ഫണ്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനം നോക്കുകയാണെങ്കില്‍ നിക്ഷേപം ഇരട്ടിയാക്കിയ 5 സ്മോള്‍ കാപ് ഫണ്ടുകളെ കാണാം. ഇവയുടെ പ്രകടനം നോക്കാം.

ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്
ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ 5 വര്‍ഷത്തിനിടെ 24.08 ശതമാനം റിട്ടേണ്‍ നല്കി. 5 വര്‍ഷം മുന്‍പ് 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 2,94,231 രൂപയാണ് 2023 ഏപ്രില്‍ 13നുള്ള മൂല്യം. എസ്ഐപി നിക്ഷേപകര്‍ക്ക് 34.73 ശതമാനം റിട്ടേണും നല്കി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപിയുടെ മൂല്യം 14.01 ലക്ഷം രൂപയാണ്. റെഗുലര്‍ പ്ലാനില്‍ 22.83 ശതമാനം റിട്ടേണാണ് അഞ്ച് വര്‍ഷത്തിനിടെ ലഭിച്ചത്.
ആക്സിസ് സ്മോള്‍ കാപ് ഫണ്ട്
ആക്സിസ് സ്മോള്‍ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാനില്‍ 19.23 ശതമാനമാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ ലഭിച്ച റിട്ടേണ്‍. 1 ലക്ഷത്തിന്റെ നിക്ഷേപം 2.41 ലക്ഷം രൂപയായി. എസ്ഐപി നിക്ഷേപകര്‍ക്ക് ലഭിച്ച റിട്ടേണ്‍ 23.61 ശതമാനമാണ്. 10,000 രൂപ പ്രതിമാസ എസ്ഐപി നടത്തിയൊരാള്‍ക്ക് 10.76 ലക്ഷം രൂപ നേടാനായി. റെഗുലര്‍ പ്ലാനില്‍ 17.54 ശതമാനം റിട്ടേണും ഫണ്ട് നല്കി.
നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്
നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 16.59 ശതമാനം റിട്ടേണാണ് നല്‍കിയത്. 1 ലക്ഷം രൂപയുടെ നിക്ഷേപം 2.15 ലക്ഷമായി മാറി. എസ്ഐപി നിക്ഷേപകര്‍ക്ക് 26.4 ശതമാനം റിട്ടേണ്‍ നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് നല്കി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 11.51 ലക്ഷം രൂപയായി മാറി. റെഗുലര്‍ പ്ലാനില്‍ 15.51 ശതമാനം റിട്ടേണാണ് ഫണ്ട് നല്‍കിയത്.
കൊട്ടക് സ്മോള്‍ കാപ് ഫണ്ട്
കൊട്ടക് സ്മോള്‍ കാപ് ഫണ്ടിന്റെ പ്രകടനം നോക്കിയാല്‍, ഡയറക്ട് പ്ലാനില്‍ 16.36 ശതമാനം റിട്ടേണാണ് നല്‍കിയിട്ടുള്ളത്. റെഗുലര്‍ പ്ലാനില്‍ ഇത് 15.51 ശതമാനമാണ്. ഡയറക്ട് പ്ലാനില്‍ ഒരു വര്‍ഷം മുന്‍പ് നടത്തിയ 1 ലക്ഷത്തിന്റെ നിക്ഷേപം 2.13 ലക്ഷമായി ഉയര്‍ന്നു. എസ്ഐപി നിക്ഷേപകര്‍ക്ക് 24.07 ശതമാനം റിട്ടേണ്‍ നല്കി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 10.88 ലക്ഷമായി ഉയര്‍ന്നു.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്മോള്‍ കാപ് ഫണ്ട്
5 വര്‍ഷത്തിനിടെ 15.04 ശതമാനം റിട്ടേണാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്മോള്‍ കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ നല്‍കിയത്. റെഗുലര്‍ പ്ലാനില്‍ 13.59 ശതമാനം റിട്ടേണും ലഭിച്ചു. റെഗുലര്‍ പ്ലാനില്‍ 5 വര്‍ഷം മുന്‍പ് 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 2.01 ലക്ഷം രൂപയാണ് ഇന്നത്തെ മൂല്യം. എസ്ഐപി നിക്ഷേപകര്‍ക്ക് 23.83 ശതമാനം റിട്ടേണാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 10.82 ലക്ഷമായി വളര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications