ഈ വർഷം സ്ഥിരനിക്ഷേപകർക്ക് പൊതുവേ നിരാശയാണ്. 2025ൽ തുടർച്ചയായ മൂന്ന് തവണയും ആർബിഐ റിപ്പോനിരക്ക് കുറച്ചു. മൊത്തം 100 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ പല ബാങ്കുകളും എഫ്ഡി നിരക്കും, സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്. പക്ഷേ ചെറുകിട സമ്പാദ്യ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സ്കീം (NSC), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) തുടങ്ങിയവയുടെ പലിശ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ തുടരുന്നു.
സ്ഥിര നിക്ഷേപങ്ങളുടെയും, ഈ ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കുകൾ പരസ്പരം താരതമ്യം ചെയ്യുന്നത് വളരെ നല്ലതാണ്. കാരണം ഇത് നിക്ഷേപകർക്ക് മികച്ച സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുന്നു. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ പലിശ നിരക്കുകൾ 2025-26 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ ബാധകമാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) , എച്ച്ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തുടങ്ങിയ പ്രധാന ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുമായി ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിന്നുള്ള വരുമാനം താരതമ്യം ചെയ്യുന്നത് ചെയ്താലോ? 5 വർഷത്തെ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കൊപ്പം 5 വർഷത്തെ കാലാവധിയുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയുടെ പലിശ നിരക്കുകളും നമുക്ക് വിലയിരുത്താം .
ചെറുകിട സമ്പാദ്യ പദ്ധതികളും പലിശ നിരക്കും
- പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD) 5 വർഷത്തേക്ക് എല്ലാ പൗരന്മാർക്കും 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ് (NSC) 5 വർഷത്തേക്ക് 7.7% എന്ന ഉയർന്ന നിരക്ക് നൽകുന്നു.
- സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) മുതിർന്ന പൗരന്മാർക്ക് 8.2% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ബാങ്ക് എഫ്ഡികളും പലിശ നിരക്കും
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് സാധാരണ നിക്ഷേപകർക്ക് 6.3 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.8 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- എച്ച്‌ഡിഎഫ്‌സി ബാങ്ക് എഫ്ഡി സാധാരണ പൗരന്മാർക്ക് 6.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.9 ശതമാനവും പലിശ നിരക്ക് നൽകുന്നു.
- ഐസിഐസിഐ ബാങ്ക് എഫ്ഡി സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.1 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- പിഎൻബി സാധാരണ പൗരന്മാർക്ക് 6.5 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും എഫ്ഡി പലിശ വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് സ്കീമുകളും എഫ്ഡിയും സുരക്ഷിതമാണോ?
പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുണ്ട്. അതിനാൽ നിങ്ങളുടെ നിക്ഷേപങ്ങൾ പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് എഫ്ഡികളും സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കുന്നു. എന്നിരുന്നാലും അവയുടെ കവറേജ് ഒരു പരിധി വരെയാണുള്ളത്. നിലവിലെ പലിശ നിരക്കിൻ്റെ കാര്യത്തിൽ ബാങ്ക് എഫ്ഡികളേക്കാൾ ഉയർന്ന വരുമാനം പോസ്റ്റ് ഓഫീസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു.
മാത്രമല്ല പോസ്റ്റ് ഓഫീസ് സ്കീം എല്ലാ നിക്ഷേപകർക്കും ഒരുപോലെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നൽകുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാം. ബാങ്ക് എഫ്ഡികളിൽ 5 ലക്ഷം വരെ സുരക്ഷിത നിക്ഷേപമായി കണക്കാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications