നികുതിയിളവ് നേടുന്നതിനുള്ള സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളിതാ !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുതായി തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ചവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ നികുതി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റി നിരവധി സംശയങ്ങളും ആശങ്കകളും നിങ്ങളുടെ മനസ്സിലുണ്ടാകും. നികുതിയെക്കുറിച്ച് നിര്‍ബന്ധമായും നിങ്ങള്‍ മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

 
നികുതിയിളവ് നേടുന്നതിനുള്ള സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളിതാ !

നിങ്ങളുടെ വരുമാനം 2,50,000 രൂപയോ അതിലധികമോ ആണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വരുമാനത്തിന് മേല്‍ നികുതിയടയ്ക്കുവാന്‍ ബാധ്യസ്ഥരാണ്. നികുതിയിളവിനായുള്ള നിക്ഷേപങ്ങളെ സംബന്ധിച്ചും മറ്റ് ഇളവുകളെക്കുറിച്ചുമൊക്കെ പൂര്‍ണമായും മനസ്സിലാക്കുക എന്നത് പുതിയ ഒരു തൊഴിലാളിയെ സംബന്ധിച്ച് പ്രയാസേറിയ കാര്യമാണ്. എന്നാല്‍ പതിയ കാര്യങ്ങള്‍ വ്യക്തമാകും. അവസാന നിമിഷം ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് യോജിച്ച ചില പദ്ധതികളാണ് ഇവിടെ പറയുന്നത്. വര്‍ഷം മുഴുവന്‍ യാതൊരു ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും നടത്താതെ വര്‍ഷാവസാനം നികുതിയിളവ് നേടുവാനായി മാത്രം നിക്ഷേപ പദ്ധതികളെ തേടുന്നവര്‍ക്കുള്ളവ.

80C നിക്ഷേപങ്ങള്‍

ഏറ്റവും പ്രചാരത്തിലുള്ള കിഴിവുകളാണ് 80C നിക്ഷേപങ്ങളിലുള്ളത്. ഇത്തരം കിഴിവുകളില്‍ പരമാവധി പരിധി പ്രതിവര്‍ഷം 1,50,000 രൂപയാണ്. 80C കിഴിവുകള്‍ നമുക്ക് ലഭ്യമാക്കുന്ന മാധ്യമങ്ങള്‍ ഇവയാണ്

പി.പി.എഫ്

സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര വരുമാന സുരക്ഷാ പദ്ധതിയാണിത്. നിക്ഷേപത്തിന്മേല്‍ 8.8 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുമുണ്ട്. നിക്ഷേപിക്കാവുന്ന പരമാവധി തുക 1,50,000 രൂപ വരെയാണ്.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം

നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളുടെ ആശ്രിതര്‍ക്ക് വേണ്ടിയും നിങ്ങള്‍ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍ ആ പ്രീമിയം തുകയ്ക്ക് മേല്‍ 80C സെക്ഷന് കീഴില്‍ കിഴിവ് ലഭിക്കും.

എന്‍എസ്‌സി

വരുമാന നികുതി നിര്‍ണയിക്കുന്നതിനാണ് പ്രത്യേകമായും ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ നിക്ഷേപിക്കുന്നതിനായി പരമാവധി പരിധിയില്ല. ഇവിടെ ഉറവിടത്തില്‍ നികുതി കിഴിവു നടത്തുന്നുമില്ല. ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനുള്ള ഈടായി എന്‍എസ്‌സി സമര്‍പ്പിക്കാവുന്നതാണ്. ഇതില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പലിശ നിരക്ക് 8.50 ശതമാനമാണ്.

5 വര്‍ഷ ടാക്‌സ് സേവിംഗ് എഫ്ഡി

ഈ സ്ഥിര നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡ് 5 വര്‍ഷ കാലയളവാണ്. പലിശ നിരക്ക് ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും.

ഇഎല്‍എസ്എസ്

വിപണിയോട് ചേര്‍ന്നുള്ള വരുമാനമാണ് ഇഎല്‍എസ്എസ് വാഗ്ദാനം ചെയ്യുന്നത്. 3 വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ് കാലാവധി. നേടുന്ന ഡിവിഡന്റ് ടാക്‌സ് ഇളവിന് അര്‍ഹമാണ്.

പെന്‍ഷന്‍ പ്ലാനുകള്‍

പെന്‍ഷന്‍ പ്ലാനുകള്‍ക്ക് നല്‍കുന്ന പ്രീമിയം തുകകള്‍ സെക്ഷന്‍ 80CCCയുടെ കീഴില്‍ കിഴിവിന് അര്‍ഹമാണ്. സെക്ഷന്‍ 80Cക്ക് കീഴിലും 80CCCയ്ക്ക് കീഴിലും ലഭിക്കുന്ന ഇളവിന്റെ പരമാവധി പരിധി 1,50,000 രൂപയാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

നിലവില്‍ എസ്‌സിഎസ്എസ്‌ന് ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക് 9.20 ശതമാനമാണ്. മൂന്ന് മാസത്തെ കണക്കിലാണ് പലിശ ലഭിക്കുക. എന്നാല്‍ പലിശ നികുതിയ്ക്ക് വിധേയമാണ്.

ഭവനാ വായ്പ്പാ അടവുകള്‍

നിങ്ങള്‍ ഭവനവായ്പാ എടുക്കുകയും മാസാമാസം അതിന്റെ ഇഎംഐ അടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ആ ഇഎംഐ തുക കിഴിവിന് അര്‍ഹമാണ്.

 

ട്യൂഷന്‍ ഫീസ്

കുട്ടികള്‍ക്കായി ചിലവിടുന്ന ട്യൂഷന്‍ ഫീസ് തുക ഈ വിഭാഗത്തില്‍ ഇളവിന് അര്‍ഹമാണ്.

ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സാച്ചിലവിലെ ഇളവുകള്‍ 80DDB നിക്ഷേപത്തിന് കീഴില്‍ ലഭിക്കും.

80E കിഴിവിന് കീഴില്‍ വിദ്യാഭാസ വായ്പയുടെ പലിശയും ഉള്‍പ്പെടും.

Read more about: income tax
English summary

top ways to save tax ; different deposit schemes

top ways to save tax ; different deposit schemes
Story first published: Thursday, March 18, 2021, 17:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X