ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം ഇപ്പോൾ സർവ്വ സാധാരണമാണ്. എല്ലാ സാമ്പത്തിക ശേഷിയുള്ളവർക്കും ക്രെഡിറ്റ് കാർഡ് കൈവശമുണ്ടായിരിക്കും. നിങ്ങൾക്ക് പർച്ചേസ് നടത്താനും കടം എടുക്കാനുമെല്ലാം ക്രെഡിറ്റ് കാർഡ് ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ വമ്പൻ നേട്ടങ്ങൾ ഉറപ്പാക്കാം. ഓരോ ക്രെഡിറ്റ് കാർഡുകളും ക്യാഷ്ബാക്ക്, റിവാർഡുകൾ, ഡിസ്കൗണ്ടുകൾ മറ്റ് അധിക നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കണമെങ്കിൽ ആദ്യം അതിനു വേണ്ടി അപേക്ഷിക്കണം. ഏതൊരു ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചാലും കൃത്യമായി ട്രാക്ക് ചെയ്യേണം. അതിലൂടെ മാത്രമേ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ അംഗീകരിച്ചോ ഇല്ലയോ എന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കൂ. ഇത്തരത്തിൽ അപേക്ഷ ട്രാക്ക് ചെയ്യുന്നത് വളരെ ലളിതമാണ്. എന്നാൽ ചില ബാങ്കുകളിൽ ഈ പ്രക്രിയ്ക്ക് വ്യത്യാസമുണ്ടാവും.
പലപ്പോഴും പ്രസ്തുത ബാങ്കിൻ്റെ വെബ്‌സൈറ്റ് വഴിയോ ഉപഭോക്തൃ സേവനം വഴിയോ അല്ലെങ്കിൽ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിച്ചോ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുന്നതിന് ബാങ്കുകൾ ചില രേഖകൾ ആവശ്യപ്പെട്ടേക്കാം. ഇവ പരിശോധിക്കാം.
- അപേക്ഷ നമ്പർ
- പാൻ കാർഡ്
- ജനനത്തീയതി
- തിരിച്ചറിയൽ രേഖ
- മൊബൈൽ നമ്പർ
ക്രെഡിറ്റ് കാർഡ് അപേക്ഷ ഓൺലൈനിൽ ട്രാക്ക് ചെയ്യാം....
നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ബാങ്കിലും ഇത് ചില വ്യത്യസ്തമായേക്കാം. ഈ സ്റ്റെപ്പുകൾ വിശദമായി അറിയാം....
- ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ക്രെഡിറ്റ് കാർഡ് എന്ന് സെക്ഷനിലേക്ക് പോകുക.
- ട്രാക്ക് ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.
- ആപ്ലിക്കേഷൻ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. ശേഷം ആപ്ലിക്കേഷൻ നമ്പർ, പാൻ കാർഡ് നമ്പർ, ഫോൺ നമ്പർ തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകേണ്ടി വരും.
- വിശദാംശങ്ങൾ നൽകിയ ശേഷം, എൻ്റർ അല്ലെങ്കിൽ സ്റ്റാറ്റസ് ടാബ് തിരഞ്ഞെടുക്കുക.

ക്രെഡിറ്റ് കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് ഓഫ്‌ലൈനായി പരിശോധിക്കാൻ സാധിക്കുമോ?
1. കസ്റ്റമർ കെയർ
- കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുക.
- കസ്റ്റമർ കെയർ പ്രതിനിധി നിങ്ങളുടെ അപേക്ഷ നമ്പർ ചോദിക്കും.
- പ്രതിനിധി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് നിങ്ങളെ അറിയിക്കും.
2. ബാങ്ക് സന്ദർശിക്കുക
- അടുത്തുള്ള ബാങ്കിലേക്കോ എൻ.ബി.എഫ്.സി ശാഖയിലോ നേരിട്ട് പോകുക.
- ഹെൽപ്പ്‌ഡെസ്‌കിൽ പോയി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷയുടെ സ്റ്റാറ്റസിനെ കുറിച്ച് അന്വേഷിക്കുക.
- അപേക്ഷാ നമ്പറും മറ്റ് വിശദാംശങ്ങളും പ്രതിനിധി ആവശ്യപ്പെടും.
- എല്ലാ വിവരങ്ങളും നൽകിയ ശേഷം, അവർ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് നിങ്ങളെ അറിയിക്കും.
3. എസ്.എം.എസ്
- ക്രെഡിറ്റ് കാർഡ് അപേക്ഷകളുടെ സ്റ്റാറ്റസ് എസ്.എം.എസ് വഴി പരിശോധിക്കാനുള്ള ഓപ്ഷൻ നിരവധി ബാങ്കുകളും എൻ.ബി.എഫ്.സികളും നൽകുന്നു.
- നൽകിയിരിക്കുന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ് അയയ്ക്കുക.
- ബാങ്കുകളും എൻ.ബി.എഫ്.സികളും അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് എസ്.എം.എസ് വഴി മറുപടി നൽകും.
ഫ്ലിപ്പ്കാർട്ട് പർച്ചേസ് മുതൽ ലോഞ്ച് ആക്സസ് വരെ; ഈ ക്രെഡിറ്റ് കാർഡ് വാങ്ങിയാൽ വമ്പൻ ഓഫറുകൾ
ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചാൽ എന്തെല്ലാം ഘട്ടങ്ങളുണ്ട്?
പ്രോസസ്സ്: സ്റ്റാറ്റസ് പരിശോധിച്ചാൽ പ്രോസസ്സിംഗ് എന്നാണ് കാണിക്കുന്നതെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ അവലോകനത്തിലാണ് എന്നാണ് അർത്ഥം. ബാങ്കുകളും എൻ.ബി.എഫ്.സികളും നിങ്ങളുടെ രേഖകൾ പരിശോധിച്ച് കാർഡിനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കുന്ന സമയമാണിത്. ഈ ഘട്ടത്തിൽ അപേക്ഷ തള്ളിക്കളയാനും സാധ്യതയുണ്ട്.
ഹോൾഡ് : നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ ഹോൾഡിൽ വെക്കാൻ കഴിയും. ആവശ്യമായ രേഖകൾ ഇല്ലെങ്കിലോ കാർഡ് ഇഷ്യൂവർക്ക് ക്രെഡിറ്റ് സ്‌കോർ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലോ ഇത് സംഭവിക്കാം.
ഡിസ്പാച്ച്ഡ്: ക്രെഡിറ്റ് കാർഡ് അപേക്ഷ അംഗീകരിച്ചു എന്നാണ് ഇതിനർത്ഥം. ബാങ്കുകളും എൻ.ബി.എഫ്.സികളും ക്രെഡിറ്റ് കാർഡ് തപാൽ വഴിയാണ് നിങ്ങൾക്ക് അയയ്ക്കുന്നത്. സാധാരണയായി 3,4 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കും.
അംഗീകാരമില്ല: ബാങ്കിനും എൻ.ബി.എഫ്.സികൾക്കും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ നിരസിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ അംഗീകരിച്ചിട്ടില്ല എന്നായിരിക്കും സ്റ്റാറ്റസിൽ കാണുന്നത്.


Click it and Unblock the Notifications