ഭവന വായ്പയെടുത്ത് നടുവൊടിഞ്ഞിരിക്കുകയാണോ? പലിശ നിരക്ക് കുത്തനെ ഉയർന്ന കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഭവന വായ്പയുടെ പലിശ നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ഫ്ളോട്ടിംഗ് റേറ്റ് പ്രകാരം 2 വർഷം മുൻപ് കുറഞ്ഞ നിരക്കിൽ ഭവന വായ്പയെടുത്തവർക്ക് ഇന്ന് ഉയർന്ന പലിശയിൽ വായ്പ തിരിച്ചടയ്ക്കേണ്ടി വന്നിരിക്കുകയാണ്.
അതിനാൽ തന്നെ പ്രത്യേക ഓഫറുകളുടെ ഭാഗമായി ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ഭവനവായ്പ നിരക്കുകൾ പലർക്കും ആകർഷകമായി തോന്നാം. സ്വന്തം വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷണം തോന്നുന്നുണ്ടെങ്കിൽ ഭവന വായ്പ ട്രാൻസ്ഫർ പരിഗണിക്കാം.
ഭവന വായ്പ ട്രാൻസ്ഫർ
നിലവിൽ ഭവന വായ്പയുള്ള ബാങ്ക്/ ബാങ്കിതര ധനകാര്യ സ്ഥാപനത്തിൽ (എൻബിഎഫ്സി) നിന്ന് വായ്പ മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇപ്പോൾ അടയ്‌ക്കുന്നതിനേക്കാൾ ഇഎംഐ കുറവാണോ എന്ന് പരിശോധിച്ച് വേണം ഭവന വായ്പ ട്രാൻസ്ഫറിലേക്ക് കടക്കാൻ.
വായ്പ ട്രാന്‍സ്ഫർ ചെയ്യുന്നതിനായി ഈടാക്കുന്ന ചാര്‍ജുകള്‍ കൂടി പരിശോധിച്ച് വേണം ഈ തീരുമാനമെടുക്കാൻ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിലവിലുള്ള ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ എല്ലാവർക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്ന മികച്ച പലിശ നിരക്ക് ലഭിക്കാൻ സാധ്യതയില്ല. ക്രെഡിറ്റ് സ്കോർ, ശമ്പളക്കാരനോ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയോ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ പരിശോധിച്ച ശേഷം മാത്രമെ പുതിയ ബാങ്ക് നിരക്ക് നിശ്ചയിക്കുന്നത്.
ഉദാഹരണമായി എസ്ബിഐയില്‍ നിലവിലുള്ള ഓഫര്‍ പ്രകാരം, ക്രെഡിറ്റ് സ്‌കോര്‍ 800- 800 ന് മുകളിലുള്ളവര്‍ക്ക് 8.60 ശതമാനം പലിശ നിരക്കില്‍ വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാം. 700- 749 നും ഇടയില്‍ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്ക് 8.70 ശതമാനം പലിശ നൽകേണ്ടി വരും.
ഒറ്റത്തവണ ചെലവുകൾ
ഭവന വായ്പ ട്രാൻസ്ഫർ ചെയ്യുന്നതിന് ഉപഭോക്താവ് വിവിധ ചാർജുകൾ വഹിക്കേണ്ടി വരും. ഫ്ലോട്ടിംഗ് റേറ്റ് ഭവന വായ്പയാണെങ്കിൽ ബാങ്ക് ട്രാൻസ്ഫർ ഒരു പ്രീ-പേയ്‌മെന്റ് പോലെയാണ്. ആർബിഐ ചട്ടങ്ങൾ അനുസരിച്ച് ഫ്ലോട്ടിംഗ് റേറ്റ് ലോണിന് പ്രീ-പേയ്‌മെന്റ് ചാർജ് ഈടാക്കില്ല. പുതിയ ബാങ്കിനാണ് ചാർജുകൾ നൽകേണ്ടത്.
ട്രാൻസ്ഫർ ചെയ്യുന്ന ബാങ്കിന് പ്രോസസിംഗ് ഫീസ് അടയ്‌ക്കേണ്ടി വരും. സാധാരണയായി ലോൺ തുകയുടെ 0.5 ശതമാനം വരെയാണ് പ്രോസസിംഗ് ഫീസ് ഈടാക്കുന്നത്. ചില സന്ദർഭങ്ങളിൽ ബാങ്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കാറുണ്ട്. മറ്റൊരു പ്രധാനപ്പെട്ട ചാർജാണ് മെമ്മോറാണ്ടം ഓഫ് ഡെപ്പോസിറ്റ് ചാർജ്. സാധാരണയായി ലോൺ തുകയുടെ ഏകദേശം 0.25 ശതമാനമാണിത്.
നടപടി ക്രമങ്ങൾ
വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് നിലവിലുള്ള ബാങ്കില്‍ നിന്ന് എന്‍ഒസി വാങ്ങണം. ശേഷം പുതിയ ബാങ്കിലേക്ക് അപേക്ഷ നല്‍കണം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈല്‍, ലീഗല്‍ പരിശോധനകള്‍ നടത്തും. വായ്പ അനുവദിക്കാന്‍ 1-3 ആഴ്ച വരെയെടുക്കും. ആദ്യ ബാങ്കില്‍ അടയ്ക്കാനുള്ള വായ്പ പുതിയ ബാങ്ക് അടയ്ക്കും. ഇതോടൊപ്പം വസ്തു രേഖകള്‍ പുതിയ ബാങ്കിന്റെ കയ്യിലെത്തും. ഇതോടെ പുതിയ ബാങ്കില്‍ ഇഎംഐ അടയ്ക്കാം.
സാമ്പത്തിക ലാഭം എങ്ങനെ
വലിയ തുക തിരിച്ചടവുള്ളപ്പോഴും ദീര്‍ഘകാലയളവ് വായ്പയില്‍ ബാക്കിയുള്ളപ്പോഴും വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സാമ്പത്തികമായി ഗുണമുണ്ടാക്കുന്ന കാര്യമാണ്. 30 ലക്ഷം രൂപ തിരിച്ചടവ് ബാക്കിയുള്ള വായ്പയില്‍ 15 വര്‍ഷം കാലാവധി ബാക്കി കിടക്കുമ്പോള്‍ വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലെ സാമ്പത്തിക നേട്ടം പരിശോധിക്കാം.
10 ശതമാനം പലിശ നിരക്കില്‍ 32,238 രൂപ പ്രതിമാസം ഇഎംഐ അടയ്ക്കുന്ന നിലവിലെ ബാങ്കില്‍ നിന്ന് 8.50 ശതമാനം പലിശയുള്ള പുതിയ ബാങ്കിലേക്ക് വായ്പ മാറ്റുമ്പോള്‍ 29,542 രൂപയായി ഇഎംഐ കുറയും. ഇവിടെ ആകെ തിരിച്ചടവ് 58,02,868 രൂപയില്‍ നിന്ന് 53,17,594 രൂപയായി കുറയും.15 വര്‍ഷത്തിനിടെ 4,85,274 രൂപയാണ് തിരിച്ചടവിൽ കുറവ് വരുന്നത്.
ഇതിനായി വരുന്ന ഒറ്റത്തവണ ട്രാന്‍സ്ഫര്‍ ചെലവ് 22,500 രൂപയാണ്. ബാക്കിയുള്ള വായ്പ തുകയുടെ 0.50 ശതമാനം പ്രോസസിംഗ് ഫീസും 0.25 ശതമാനം മെമ്മോറാണ്ടം ഓഫ് ഡെപ്പോസിറ്റ് ചാർജും അടക്കമാണിത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications