നിക്ഷേപിച്ച തുകയ്ക്ക് പൂർണ സുരക്ഷിതത്വം. ഇതിനൊപ്പം പലിശയും ചേര്‍ത്ത് കാലാവധിയിൽ നല്ലൊരു തുക കയ്യിൽ ലഭിക്കും, സ്ഥിര നിക്ഷേപത്തെ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാക്കുന്ന ഘടകങ്ങൾ ഇവയാണ്. എന്നാൽ പലിശ പരിശോധിച്ചാൽ പോസ്റ്റ് ഓഫീസ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ വളരെ പിന്നിലാണ്. സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6 ശതമാനത്തോളമാണ്. പണപ്പെരുപ്പ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ ഈ പലിശ നിരക്കിൽ നിക്ഷേപിക്കുന്നത് ഗുണകരമല്ല. പലിശ നല്‍കുന്ന സുരക്ഷിത ഇടങ്ങൾ നിക്ഷേപകർ തിരഞ്ഞെടുക്കണം.
ഉയര്‍ന്ന പലിശ നിരക്ക് നോക്കുന്നവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ നിക്ഷേപിക്കാവുന്ന ഇടങ്ങളാണ് ട്രഷറി നിക്ഷേപങ്ങള്‍, കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ. പൊതുജനങ്ങള്‍ക്ക ട്രഷറിയില്‍ 2 വര്‍ഷത്തേക്ക് 7.5 ശതമാനമാണ് പലിശ നിരക്ക്. കെഎസ്എഫ്ഇയില്‍ പൊതുജനങ്ങള്‍ക്ക് 6.50 ശതമാനവും ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോൾ 7.50 ശതമാനവും ലഭിക്കും. ഇവിടെ നിന്ന് ഉയർന്ന പലിശ നിക്ഷേപകന് ലഭിക്കുന്നതിനൊപ്പം ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉയർന്ന നികുതി അടയ്ക്കേണ്ടിയും വന്നേക്കാം.
പലിശയും നികുതിയും
ഏത് സ്ഥിര നിക്ഷേപമായാലും പലിശയ്ക്ക് നികുതി ബാധകമാണ്. സ്രോതസില്‍ നിന്നുള്ള നികുതിയാണ് പലിശയ്ക്ക് മുകളിൽ ഈടാക്കുന്നത്. ബാങ്ക്, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് വര്‍ഷത്തില്‍ പലിശ വരുമാനം 40,000 രൂപ കവിഞ്ഞാലാണ് നികുതി വരുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയാണ് പരിധി. ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ഈ തുക ഈടാക്കിയാണ് പലിശ നല്‍കുക.
എന്നാൽ ട്രഷറി, കെഎസ്എഫ്ഇ എന്നിവ ബാങ്കിതര ധനകാര്യ. സ്ഥാപനങ്ങളായതിവാൽ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നികുതിയും വ്യത്യാസപ്പെടും. ഇതിനാൽ പലിശ വരുമാനം വര്‍ഷത്തില്‍ 5,000 രൂപയില്‍ കൂടിയാല്‍ ആദായ നികുതി ഈടാക്കും.
5,000 രൂപ കടന്നാലുള്ള പലിശയ്ക്ക് 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.പാന്‍ കാര്‍ഡ് ഇല്ലാത്ത നിക്ഷേപകരാണെങ്കിൽ 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി കിഴിച്ചാണ് പലിശ നൽകുക. 7.5 ശതമാനം പലിശ ലഭിക്കുന്ന സാഹചര്യത്തില്‍ കെഎസ്എഫ്ഇയിൽ 75,000 രൂപയിലധികം നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 5,000 രൂപയില്‍ കൂടുതല്‍ പലിശ ലഭിക്കും.
ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമിടുമ്പോള്‍ 7.5 ശതമാനമാണ് കെഎസ്എഫ്ഇ പലിശ നല്‍കും. 5 ലക്ഷം രൂപയുടെ 30 ശതമാനം കിഴിവിൽ പിടിച്ചൊരാൾ ചാര്‍ജുകൾ കിഴിച്ച് 3 ലക്ഷം രൂപ കെഎസ്എഫ്ഇയില്‍ നിക്ഷേപിച്ചാല്‍ 22,500 രൂപ വർഷത്തിൽ പലിശ ലഭിക്കും.
നികുതി ഒഴിവാക്കാൻ എന്ത് ചെയ്യും
ആദായ നികുതി അടയ്ക്കാൻ ബാധ്യതയില്ലാത്തവർക്ക് നികുതി പിടിക്കുന്നത് ഒഴിവാക്കാന്‍ വഴിയുണ്ട്. ഇതിനാൽ നിക്ഷേപമിടാൻ ഒരുങ്ങുന്നവർ നികുതി പേടിച്ച് മാറി നിൽക്കേണ്ട. വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമില്ലാത്തവര്‍ ഫോം പൂരിപ്പിച്ച് പ്രസ്തുത സ്ഥാപനത്തിൽ നൽകണം.
സാധാരണ നിക്ഷേപകര്‍ 15 ജി ഫോമും 60 വയസ് കഴിഞ്ഞവര്‍ 15എച്ച് ഫോമും പൂരിപ്പിച്ച് ട്രഷറി, കെഎസ്എഫ്ഇ ശാഖ എന്നിവിടങ്ങളിൽ നൽകണം. സാമ്പത്തിക വര്‍ഷത്തില്‍ ഫോം സമര്‍പ്പിക്കാത്തവരാണെങ്കില്‍ ടിഡിഎസ് ഈടാക്കും. ഓരോ സാമ്പത്തിക വർഷത്തിലും ഫോം സമര്‍പ്പിക്കണം.
ശ്രദ്ധിക്കേണ്ടത്
കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപമിടുന്നതും ട്രഷറിയിൽ സ്ഥിര നിക്ഷേപമിടുന്നതും 1 വർഷത്തിൽ കൂടുതൽ കാലത്തേക്കായിരിക്കും. ഇചിനാൽ ഓരോ വര്‍ഷത്തിലും 15എച്ച്, 15ജി ഫോം സമര്‍പ്പിക്കണം. ഇല്ലെങ്കിൽ പലിശ 5,000 രൂപ കടക്കുന്നവരാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കി ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കും. നിക്ഷേപം തുടരുന്നത്രയും കാലം വര്‍ഷത്തില്‍ ഫോം സര്‍പ്പിക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
