ഹ്രസ്വകാല നിക്ഷേപത്തിന് പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. നിലവിൽ 3 വർഷ കാലത്തേക്കുള്ള നിക്ഷേപത്തിന് ബാങ്കുകൾ ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 1 വർഷത്തേക്കുള്ള ബാങ്ക് നിക്ഷേപ പലിശയേക്കാൾ ആദായം ലഭിക്കുന്ന സുരക്ഷിത നിക്ഷേപങ്ങൾ ഇന്നുണ്ട്. ഇത്തരത്തിലൊരു നിക്ഷേപമാണ് ട്രഷറി ബില്ലുകൾ. 1 വർഷ കാലാവധിയുള്ള ട്രഷറി ബില്ലുകൾ സുരക്ഷയിലും ആദായത്തിലും ലിക്വിഡിറ്റിയിലും സ്ഥിര നിക്ഷേപത്തേക്കാൾ മുന്നിലാണ്. എങ്ങനെ നിക്ഷേപിക്കാമെന്നും മറ്റ് വിശദംശങ്ങളും നോക്കാം.
ട്രഷറി ബില്ലുകള്‍
സര്‍ക്കാറിന്റെ പണ ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന വായ്പ ഉപാധിയാണ് ട്രഷറി ബില്ലുകള്‍. പൊതുവെ ഹ്രസ്വകാലത്തേക്കാണ് ട്രഷറി ബ്ലില്ലുകള് പുറത്തിറക്കുന്നത്. 91 ദിവസം, 182 ദിവസം, 364 ദിവസ കാലവധിയുള്ള ട്രഷറി ബില്ലകളാണ് പൊതുവെ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ധനകമ്മി പരിഹരിക്കാനും കറന്‍സി സര്‍ക്കുലേഷന്‍ നിയന്ത്രിക്കാനും ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്.
25,000 രൂപയാണ് ട്രഷറി ബില്ലുകളില്‍ ചുരുങ്ങിയത് നിക്ഷേപിക്കേണ്ടത്. 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. സുരക്ഷിതത്വം ഉയര്‍ന്ന് നില്ക്കുന്ന നിക്ഷേപങ്ങളാണ് ട്രഷറി ബില്ലുകള്‍. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വായ്പയായതിനാല്‍ തിരിച്ചടവ് സര്‍ക്കാറിന്റെ ബാധ്യതയാണ്.
ആദായം
സ്ഥിര നിക്ഷേപങ്ങളിലേത് പോലെ പലിശ നിരക്കോ ബോണ്ടുകളിലേത് പോലെ കൂപ്പണ്‍ നിരക്കോ ട്രഷറി ബില്ലില്‍ ലഭിക്കുന്നില്ല. യഥാര്‍ഥ വിലയില്‍ നിന്ന് ഇളവില്‍ ട്രഷറി ബില്ലുകള്‍ അനുവദിക്കുകയും യഥാര്‍ഥ വിലയില്‍ തിരിത്തെടുക്കുകയുമാണ ചെയ്യുന്നത്.
മുഖവിലയില്‍ നിന്ന് ഇളവിലാണ് ട്രഷറി ബില്ലുകള്‍ അനുവദിക്കുന്നത്.
ഉദാഹരണത്തിന് 10,000 രൂപ മുഖ വിലയുള്ള ട്രഷറി ബില്‍ 9,000 രൂപയ്ക്കാണ് വിപണിയിലിറക്കുന്നത്. ഇവ തിരിച്ചെടുക്കുന്ന സമയത്ത മുഖ വില നിക്ഷേപകന് ലഭിക്കും. മുഖ വിലയും വില്പന വിലയും തമ്മിലുള്ള വ്യത്യാസമാണ് നിക്ഷേപകന്റെ ലാഭം.
സ്ഥിര നിക്ഷേപവും ട്രഷറി ബില്ലും
ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുകയാണ്. എന്നാല്‍ 1-2 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ആകര്‍ഷകമായിട്ടില്ല. ഈയിടെയുണ്ടായ പലിശ നിരക്ക് വര്‍ധനവില്‍ പോലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1 വര്‍ഷത്തേക്ക് നല്കുന്ന പലിശ 6.1 ശതമാനമാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 364 ദിവസത്തേക്കുള്ള ട്രഷറി ബില്ലിന് 6.94 ശതമാനം യീല്‍ഡാണ് ലഭിക്കുന്നത്.
1 വര്‍ഷത്തേക്കുള്ള നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന തീരെ റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് ബാങ്കിനേക്കാള്‍ ആദായം ലഭിക്കുന്ന നിക്ഷേപമാണ് ട്രഷറി ബില്ലുകള്‍. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ആവശ്യ സമയത്ത് വില്പന നടത്താമെന്നത് ട്രഷറി ബില്ലുകളുടെ ഗുണമാണ്. എന്നാല്‍ സ്ഥിര നിക്ഷേപത്തില്‍ ലിക്വിഡിറ്റി കുറവാണ്. പണം കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ ബാങ്ക് പിഴ ഈടാക്കും.
റിസര്‍വ് ബാങ്കി്ല് നിന്ന് നേരിട്ട് വാങ്ങാം
റിട്ടെയില്‍ നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് സ്കീം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നിക്ഷേപകര്‍ക്ക് ഓഹരി വിപണി വഴിയും ട്രഷറി ബില്‍ വാങ്ങാം. സേവിഗംസ് അക്കൗണ്ട് ആരംഭിക്കുന്നത് പോലെ റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് സ്കീം അക്കൗണ്ട് ആരംഭിക്കാം.
ബാങ്ക് അക്കൗണ്ട്, പാന്‍ നമ്പര്‍, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യമാണ്. ഓണ്‍ലൈനായി ആധാര്‍ ഉപയോഗിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം. rbiretaildirect.org.in എന്ന വെബ്സൈറ്റ് വഴിയാണ് അക്കൗണ്ട് എടുക്കേണ്ടത്. ട്രഷറി ബില്‍ കൂടാതെ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബോണ്ടുകള്‍, സംസ്ഥാന വികസന വായ്പകള്‍, ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ വാങ്ങാം.
പോരായ്മ
കാലാവധിക്ക് മുന്‍പ് വില്ക്കുമ്പോള് ആവശ്യമായ വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടാവുക എന്നത് ട്രഷറി ബില്ലിനെ സംബന്ധിച്ചുള്ള പോരായ്മയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ അപേക്ഷിച്ച് വലിയ ആദായം ട്രഷറി ബില്ലുകള്‍ നല്‍കുന്നില്ല. പലിശ നിരക്കോ, കൂപ്പണ്‍ നിരക്കോ ഇല്ലാത്തതിനാല്‍ ഡിസ്ക്കൗണ്ടാണ് ഇവിടുത്തെ ആദായം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications