ഹ്രസ്വകാല നിക്ഷേപത്തിന് പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. 3 വർഷ കാലത്തേക്കുള്ള നിക്ഷേപത്തിന് ബാങ്കുകൾ ഇന്ന് 8 ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്. ഈ പലിശ നിരക്കുകൾ ആകർഷകമാണെങ്കിലും 1 വർഷത്തേക്ക് ബാങ്ക് നിക്ഷേപങ്ങൾക്ക് മികച്ച പലിശ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ബാങ്ക് പലിശയേക്കാൾ ആദായം ലഭിക്കുന്ന സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറകയാണ് ഇവിടെ പരിഗണിക്കേണ്ടത്.
1 വര്‍ഷത്തേക്കുള്ള നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന തീരെ റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ബാങ്കിനേക്കാള്‍ ആദായം ലഭിക്കുന്ന നിക്ഷേപമാണ് ട്രഷറി ബില്ലുകള്‍. 1 വർഷ കാലാവധിയുള്ള ട്രഷറി ബില്ലുകൾ സുരക്ഷയിലും ആദായത്തിലും ലിക്വിഡിറ്റിയിലും സ്ഥിര നിക്ഷേപത്തേക്കാൾ മുന്നിലാണ്. എങ്ങനെ നിക്ഷേപിക്കാമെന്നും മറ്റ് വിശദംശങ്ങളും നോക്കാം.

ട്രഷറി ബിൽ
ഹ്രസ്വകാല ഡെബ്റ്റ് നിക്ഷേപ മാര്‍ഗമാണ് ട്രഷറി ബില്‍ (ടി- ബില്‍). കേന്ദ്ര സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ട്രഷറി ബില്ലുകള്‍ ഇഷ്യു ചെയ്യുന്നത്. അതിനാല്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കും. 1 വർഷത്തിൽ കുറവാണ് ട്രഷറി ബില്ലുകളുടെ കാലാവധി. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ കാലാവധിയിലാണ് ട്രഷറി ബില്ലുകൾ ലഭിക്കുന്നത്. നിശ്ചിത നിരക്ക് പലിശ ട്രഷറി ബില്ലിന് മുൻകൂട്ടി നിശ്ചയിക്കുകയില്ല.
റിട്ടേൺ
നിശ്ചിത പലിശ നിരക്ക് നൽകാത്തതിനാൽ ട്രഷറി ബില്ലുകളെ സീറോ-കൂപ്പൺ ബോണ്ടുകൾ എന്നാണ് വിളിക്കുന്നത്. നിക്ഷേപകർക്ക് ട്രഷറിബില്ലുകൾ മുഖവിലയ്ക്ക് ഇളവ് നൽകിയാണ് ഇഷ്യു ചെയ്യുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപകന് ട്രഷറി ബില്ലിന്റെ മുഖവിലയിൽ ട്രഷറിബില്ലുകൾ തിരികെ നൽകാൻ സാധിക്കും. ഉദാഹരണത്തിന് ഒരാൾ 100 രൂപ മുഖവിലയുള്ള 91 ദിവസത്തെ ട്രഷറി ബിൽ 98 രൂപ ഡിസ്കൗണ്ട് വിലയിൽ വാങ്ങിയതായി കണക്കാക്കാം.
കാലാവധി പൂർത്തിയാകുമ്പോൾ മുഖവിലയിൽ തിരികെ എടുക്കുന്നത് വഴി ട്രഷറി ബില്ലിൽ 2 രൂപ ലാഭം നേടാം. ഇതുപ്രകാരം (100-98)/98] *(365/91) കണക്കാക്കിയാൽ 8.18 ശതമാനം യീൽഡ് ലഭിക്കും. ട്രഷറി ബില്ലിന്റെ മുഖവില എപ്പോഴും 100 രൂപയായിരിക്കും. കാലാവധി കൂടുന്നതിനനുസരിച്ച് ട്രഷറി ബില്ലിന്റെ കിഴിവ് വില കുറവായിരിക്കും.
നികുതി കണക്കാക്കുന്നത് എങ്ങനെ
ട്രഷറി ബില്ലുകൾ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള നിക്ഷേപമാണ്. അതിനാൽ ഒരു വ്യക്തിക്ക് കാലാവധിക്ക് മുൻപ് സെക്കൻഡറി മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. മെച്യൂരിറ്റി കാലാവധി വരെ നിക്ഷേപം തുടരാനും സാധിക്കും. ട്രഷറി ബില്ലുകളിൽ നിന്ന് നികുതി ഇളവുകളൊന്നും ലഭിക്കുന്നില്ല.
നിക്ഷേപ കാലയളവ് പരിഗണിക്കാതെ ആദായ നികുതി സ്ലാബ് അനുസരിച്ച് ട്രഷറി ബില്ലുകളിൽ നിന്നുള്ള ആദായത്തിന് നികുതി ചുമത്തും. ഹ്രസ്വകാല മൂലധന നേട്ടത്തിനും പലിശ വരുമാനത്തിനും വ്യക്തിക്ക് ബാധകമായ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ചാണ് നികുതി ചുമത്തുന്നത്.
എങ്ങനെ നിക്ഷേപം നടത്താം
ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കാൻ ആർബിഐ റീട്ടെയിൽ നിക്ഷേപകർക്കായി 'ആർബിഐ റീട്ടെയിൽ ഡയറക്ട്' എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. നിക്ഷേപത്തിനായി ഈ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് തുറക്കുകയാണ് ആദ്യം വേണ്ടത്. rbiretaildirect.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് അക്കൗണ്ട് എടുക്കേണ്ടത്. കെവൈസി പൂർത്തിയാക്കി നിക്ഷേപം ആരംഭിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം.
ട്രഷറി ബില്ലുകളിൽ നിക്ഷേപം ആരംഭിക്കുന്നതിന് ടി-ബില്ലുകളുടെ ലേലം എപ്പോഴാണെന്ന് നടക്കുന്നതെന്ന് ആദ്യം അറിയണം. ലേലം ആഴ്ചയിലൊരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കലാണ് നടക്കുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച് ചൊവ്വാഴ്ച രാത്രി അവസാനിക്കുന്ന തരത്തിലാണ് ലേല സമയം. റീട്ടെയിൽ നിക്ഷേപകർക്ക് ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
