1 വർഷത്തിനപ്പുറം ആവശ്യമുള്ള പണം കയ്യിൽ വെയ്ക്കുന്നത് എന്തായാലും ബുദ്ധിയല്ല. ബാങ്കിലേക്ക് പോയാൽ സേവിംഗ്‌സ് അക്കൗണ്ടുകളിലും എഫ്ഡിയിലും കിട്ടുന്നത് തുച്ഛമായ പലിശ. 1 വർഷത്തേക്ക് റിട്ടേൺ മികച്ചതാകണമെങ്കിൽ നിക്ഷേപം ട്രഷറി ബില്ലുകളവണം. നിക്ഷേപകർക്കിടയിൽ ട്രെൻഡല്ല ട്രഷറി ബിൽ അഥവാ ടി-ബിൽ. ആർബിഐ കേന്ദ്ര സർക്കാറിന് വേണ്ടി ഇറക്കുന്ന ഡെറ്റ് നിക്ഷേപമാണ് ട്രഷറി ബിൽ. 91 ദിവസം, 182 ദിവസം 364 ദിവസം എന്നിങ്ങനെ കാലാവധിയിൽ ട്രഷറി ബില്ലുകൾ ലഭിക്കും.

ട്രഷറി ബില്ലിൽ നിക്ഷേപിക്കാൻ പലിശ എത്രയെന്ന് ചോദിക്കുമ്പോൾ പലിശയില്ലെന്നാണ് ഉത്തരം. മികച്ച റിട്ടേണെന്ന് പറഞ്ഞിട്ട് പലിശയില്ലെന്നോ? കാര്യം വിശദമാക്കിയാൽ, നിശ്ചിത പലിശയില്ലാതെ ഫോസ് വാല്യുവിൽ ഇളവോടെയാൻ് ട്രഷറി ബിൽ ഇഷ്യൂ ചെയ്യുക. വിൽക്കുമ്പോൾ ഫേസ് വാല്യവിന് തിരിച്ചെടക്കും. അതാണ് നിക്ഷേപകന്റെ ലാഭം.
ട്രഷറി ബില്ലിന്റെ മുഖവില 100 രൂപയാണ്. ഒരു ഉദാഹരണത്തിന് 91 ദിവസത്തെ ട്രഷറി ബിൽ 98 രൂപയിൽ വാങ്ങിയൊരാൾ റെഡീം ചെയ്യുമ്പോൾ 2 രൂപ ലാഭം ലഭിക്കും. ഇതാണ് നിക്ഷേപത്തിലെ ലാഭം. 2 രൂപ എന്നത് നിസാര ലാഭമായി കാണേണ്ട. 100 രൂപയ്ക്ക് 8.18 ശതമാനമാണ് യീൽഡ്. കുറഞ്ഞത് 10,000 രൂപ മുതൽ വാങ്ങാം. ട്രഷരി ബില്ലുകൾ വിപണിയിൽ ലിസ്റ്റ് ചെയ്തവയാണ്. ഇതോടൊപ്പം ആർബിഐ റീട്ടെയിൽ ഡയറക്ട് വഴിയും നിക്ഷേപിക്കാം. ട്രഷറി ബിൽ ലേലത്തിലൂടെയാണ് ഇഷ്യു ചെയ്യുന്നത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഇഷ്യു നടക്കും.
14, 91, 182, 364 ദിവസങ്ങൾ എന്നിങ്ങനെ കാലാവധി അനുസരിച്ചാണ് ട്രഷറി ബില്ലുകൾ വ്യത്യസ്തമാകുന്നത്. ലിക്വിഡിറ്റിയും ഡിമാൻഡും ആർബിഐയുടെ പണനയവും അടിസ്ഥാനമാക്കി ഇഷ്യു വില വ്യത്യാസപ്പെടാറുണ്ട്. നിലവിൽ ലഭ്യമായ ട്രഷറി ബില്ലുകളെ പറ്റി അറിയാൻ ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
ട്രഷറി ബില്ലിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. 10,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ഇവിടെ യീൽഡ് അല്ലെങ്കിൽ റിട്ടേൺ എന്നത് വാങ്ങൽ വിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസമാണ്. ഉദാഹരണത്തിന് 10,000 രൂപ മുഖവിലയുള്ള 182 ദിവസത്തെ ട്രഷറി ബില്ലിൽ നിക്ഷേപിക്കുമ്പോൾ 9520 രൂപയ്ക്കാണ് ലഭിച്ചതെന്ന് കരുതാം. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് 10,000 രൂപ തിരികെ ലഭിക്കും. ഇത് 10.1% വാർഷിക വരുമാനത്തിന് തുല്യമാണ്. ട്രഷറി ബില്ലുകളിൽ നിന്നുള്ള ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കും. നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകണം. നിക്ഷേപം പിൻവലിക്കുമ്പോൾ ടിഡിഎസ് കുറയ്ക്കില്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
