ഇന്ത്യക്കാര്‍ ഒരു വര്‍ഷം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നത് ഏകദേശം 60 ട്രില്യണ്‍ രൂപ ആണെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. 15 ശതമാനം വീതം സ്വര്‍ണത്തിലും സ്ഥിര നിക്ഷേപത്തിലേക്കും മാറ്റുന്നവരാണ്. പരമ്പരാഗത നിക്ഷേപങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ പലരും സമാന നിക്ഷേപങ്ങളുടെ ബദല്‍ മാര്‍ഗങ്ങള്‍ പോലും ഉപയോഗപ്പെടുത്തുന്നില്ല.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുന്നതിനേക്കള് പലർക്കും സ്വീകാര്യമായ മാർഗം സ്വര്‍ണഭരണങ്ങൾ വാങ്ങുന്നതാണ്. സ്ഥിര നിക്ഷേപത്തിന്റെ കാര്യമെടുത്താൽ സമാന കാലയളവിൽ കൂടുതല്‍ പലിശ ലഭിക്കുന്ന സുരക്ഷിതമായ ട്രഷറി ബില്ലുകളില്‍ നിക്ഷേപിക്കുന്നവരും കുറവാണ്. ഹ്രസ്വകാലത്തേക്ക് സ്ഥിര നിക്ഷേപത്തേക്കാൾ മികച്ചവയാണ് ട്രഷറി ബില്ലുകൾ. ഇവയുടെ പ്രത്യേകതകളും എവിടെ നിന്ന് എങ്ങനെ നിക്ഷേപിക്കാമെന്നും നോക്കാം.
ട്രഷറി ബില്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര് സര്‍ക്കാറിന് വേണ്ടി പുറത്തിറക്കുന്ന പ്രോമിസറി നോട്ടുകളാണ് ട്രഷറി ബില്‍ അഥവാ ടി- ബില്‍. സര്‍ക്കാറിന്റെ പണ ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന വായ്പ ഉപാധിയാണിവ. എല്ലാ ആഴ്ചയും പുറത്തിറക്കുന്ന ട്രഷറി ബില്ലുകള്‍ക്ക് 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയാണ് കാലാവധിയുണ്ടാവുക. സ്ഥിര നിക്ഷേപ പലിശയേക്കാള്‍ റിട്ടേണ്‍ ഈകാലയളവില്‍ ട്രഷറി ബില്ലില്‍ നിന്ന് ലഭിക്കും.

കേന്ദ്രസര്‍ക്കാര്‍ ധനകമ്മി പരിഹരിക്കാനും കറന്‍സി സര്‍ക്കുലേഷന്‍ നിയന്ത്രിക്കാനും ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. 25,000 രൂപയാണ് ട്രഷറി ബില്ലുകളില്‍ ചുരുങ്ങിയത് നിക്ഷേപിക്കേണ്ടത്. 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. സുരക്ഷിതത്വം ഉയര്‍ന്ന് നില്ക്കുന്ന നിക്ഷേപങ്ങളാണ് ട്രഷറി ബില്ലുകള്‍. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വായ്പയായതിനാല്‍ തിരിച്ചടവ് സര്‍ക്കാറിന്റെ ബാധ്യതയാണ്.
സ്ഥിര നിക്ഷേപത്തേക്കാൾ വരുമാനം
സ്ഥിര നിക്ഷേപങ്ങളിലേത് പോലെ പലിശ നിരക്ക് ട്രഷറി ബില്ലില്‍ നൽകുന്നില്ല. മുഖ വിലയില്‍ നിന്ന് ഡിസ്ക്കൗണ്ടിലാണ് ട്രഷറി ബില്ലുകള്‍ അനുവദിക്കുന്നത്. കാലാവധിയെത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് ട്രഷറി ബില്ലുകൾ ഡെബിറ്റാവുകയും മുഖവില ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും.
ഉദാഹരണത്തിന് 100 രൂപ മുഖവിലയുള്ള ട്രഷറി ബില്‍ 93 രൂപയ്ക്കാണ് നിക്ഷേപം സ്വീകരിക്കുക. അതേസമയം, കാലാവധിയിൽ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് 100 രൂപ തോതിൽ ക്രെഡിറ്റാകും. മുഖവിലയും വില്പന വിലയും തമ്മിലുള്ള വ്യത്യാസമാണ് നിക്ഷേപകന്റെ ലാഭം.
പലിശ താരതമ്യം
1 വർഷത്തിൽ താഴെ 5.8 ശതമാനമാണ് എസ്ബിഐ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. എസ്ബിഐയിൽ 1 വർഷത്തേക്ക് 5.8 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. ഇത് താരതമ്യം ചെയ്യുമ്പോൾ സ്ഥിര നിക്ഷേപത്തേക്കാൾ റിട്ടേൺ ലഭിക്കുന്നതായി കാണാം.
ലിക്വിഡിറ്റി
കുറഞ്ഞ പലിശനിരക്കുകൾക്കിടയിലും എളുപ്പമുള്ള പണലഭ്യതയാണ് സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന നേട്ടം. അടിയന്തിര സാഹചര്യങ്ങളിൽ ട്രഷറി ബില്ലുകൾ പണയപ്പെടുത്തി വായ്പ സംഘടിപ്പിക്കുകോ സെക്കൻറി മാർക്കറ്റിൽ വിൽപ്പന നടത്തുകയോ ചെയ്യാം. വില്പന നടത്തുമ്പോൾ ആവശ്യമായ തുകയ്ക്ക് വാങ്ങാൻ ആളെ ലഭിക്കുക എന്നത് പ്രയാസമാണ്.
മാസത്തിൽ 15,000 രൂപ അടയ്ക്കാൻ സാധിക്കുമോ? 9 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടി ചേരാം; എവിടെ ലഭിക്കും
എങ്ങനെ നിക്ഷേപിക്കാം
റിട്ടെയില്‍ നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് സ്കീം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നിക്ഷേപകര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് വഴിയും ട്രഷറി ബില്‍ വാങ്ങാം. സേവിഗംസ് അക്കൗണ്ട് ആരംഭിക്കുന്നത് പോലെ റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് സ്കീം അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
