നിക്ഷേപങ്ങൾക്ക് സുരക്ഷ ആഗ്രഹിക്കുന്നവർ പൊതുവെ തിരഞ്ഞെടുക്കാവുന്ന നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പലിശ നിരക്കിലെ കുറവാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോട് മുഖം തിരിക്കുന്നത്. ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസിൽ മികച്ച പലിശയൊന്നും ലഭിക്കുന്നില്ല. 2 വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് ലഭിക്കുന്ന പലിശ നിരക്ക് വെറും 5.7 ശതമാനമാണ്.
സ്ഥിര നിക്ഷേപത്തിന് ബാങ്കിനെ ആശ്രയിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2 വർഷത്തേക്ക് നൽകുന്നത് 6.75 ശതമാനമാണ്. ഇതിനാലാണ് ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മാർഗമായി ട്രഷറി നിക്ഷേപം മാറുന്നത്. 2 വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ നൽകുന്ന ട്രഷറിയിൽ എങ്ങനെ അക്കൗണ്ടെടുക്കുമെന്ന് നോക്കാം.
ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം
ട്രഷറിയിൽ നേരിട്ടെത്തി വേണം നിക്ഷേപത്തിനായി അക്കൗണ്ട് തുറക്കാൻ. ഇതിനായി ജില്ലാ ട്രഷറികളിലും താലൂക്കുകളിലുള്ള സബ് ട്രഷറികളിലും സൗകര്യമുണ്ടാകും. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ ആദ്യം ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് എടുക്കണം.
സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനുള്ള അപേക്ഷയോടൊപ്പം ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൂടി നൽകണം. 100 രൂപ അക്കൗണ്ട് ആരഭിക്കുന്ന സമയത്തെ ഡെപ്പോസിറ്റായി നൽകി ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാം.
ട്രഷറി സ്ഥിര നിക്ഷേപം തുടങ്ങാം
സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചവർക്ക് വേഗത്തിൽ സ്ഥിര നിക്ഷേപം നടത്താം. സ്ഥിര നിക്ഷേപമിടേണ്ട തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റുകയും ഈ തുക സ്ഥിര നിക്ഷേപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമാണ് ചെയ്യേണ്ടത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. പണമായോ ചെക്കായോ ട്രഷറിയിൽ നിക്ഷേപിക്കാം. ട്രഷറിലെ സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
പലിശ നിരക്ക്
ട്രഷറിയിൽ 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപത്തിന് 5.9 ശതമാനം പലിശ ലഭിക്കും. 366 ദിവസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപത്തിന് 6.4 ശതമാനം പലിശയാണ് ലഭിക്കുക.
731 ദിവസത്തിൽ കൂടുതൽ 999 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. മാസത്തിൽ ലഭിക്കുന്ന പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിച്ചാലും ലാഭമാണ്. ട്രഷറിയിലെ സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ 4 ശതമാനമാണ്.
പലിശ പിൻവലിക്കാൻ
ട്രഷറി സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ വരുമാനം ലഭിക്കും. ഇവ മാസത്തിൽ പിൻവലിക്കാം. ട്രഷറി സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. ഈ തുക ഓൺലൈനായി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. ഇതിനായി
tsbonline.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, യൂസർ നെയിം എന്നിവ നൽകിയ ശേഷം ഒടിപി നൽകിയാൽ താൽകാലിക പാസ്‍വേർഡ് എസ്എംഎസ് ആയി ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്ത് അക്കൗണ്ടിന് സ്വന്തം പാസ്‍വേർഡ് നൽകണം. പിന്നീട് നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നത് പോലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications