ഭവന വായ്പ ടോപ്പ് അപ്പിന് സമാനമായി വലിയ അളവിലുള്ള തുക കണ്ടെത്തുന്നതിനായി ആസ്തികളുടെ ഈടിന്മേല് വായ്പ ( ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പേര്‍ട്ടി) എടുക്കാന്‍ സാധിക്കും.
ഭവന വായ്പ ടോപ്പ് അപ്പിന് സമാനമായി വലിയ അളവിലുള്ള തുക കണ്ടെത്തുന്നതിനായി ആസ്തികളുടെ ഈടിന്മേല് വായ്പ ( ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പേര്‍ട്ടി) എടുക്കാന്‍ സാധിക്കും. എന്നാല്‍ ടോപ്പ് അപ്പ് വായ്പാ സേവനം ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് നിലവില്‍ ഒരു വായ്പ ആവശ്യമാണ്. എല്‍എപി ലഭിക്കുന്നതിനായി നിങ്ങളുടെ ആസ്തിയിന്മേല് മറ്റ് ബാധ്യതകളൊന്നും തന്നെ പാടില്ല. ടോപ്പ് അപ്പ് വായ്പ്പകളെക്കാള് അല്‍പ്പം ഉയര്‍ന്നതാണ് എല്എപിയുടെ പലിശ നിരക്ക്. രണ്ടും തമ്മിലുള്ള വായ്പാ നിരക്കില്‍ ഏകദേശം 2 ശതമാനത്തിന്റെ വരെ വ്യത്യാസം ഉണ്ടാകാറുണ്ട്. ആസ്തികളുടെ ഈടിന്മേല് വായ്പ എടുക്കുമ്പോള്‍ സംഭവിക്കാവുന്ന തെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പലിശ നിരക്ക്
സാധാരണ ഗതിയില്‍ എല്എപിയുടെ പലിശ നിരക്ക് 8.4 ശതമാനത്തില്‍ ആരംഭിച്ച് 14.5 ശതമാനം വരെയാണ്. ആസ്തിയുടെ മൂല്യത്തിന് അനുസരിച്ചും വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രൊഫൈലിന് അനുസരിച്ചും പലിശ നിരക്കില്‍ വ്യത്യാസങ്ങളുണ്ടാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.80 ശതമാനം മുതല്‍ 9.65 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 7.5 കോടി വരെയാണ് പരമാവധി ലഭിക്കാവുന്ന വായ്പാ തുക. 15 വര്‍ഷമാണ് പരമാവധി വായ്പാ കാലാവധി.
പ്രൊസസിംഗ് ചാര്‍ജും കാലാവധിയും
ബാങ്ക് ഓഫ് ബറോഡയില്‍ 8.20 ശതമാനം മുതല്‍ 13.85 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം പ്രൊസിസിംഗ് ചാര്‍ജായി ഈടാക്കും. 2 ലക്ഷം മുതല്‍ 10 കോടി വരെയാണ് വായ്പയായി ലഭിക്കുക. 15 വര്‍ഷമാണ് പരമാവധി വായ്പാ കാലാവധി. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.40 ശതമാനം മുതല്‍ 10.65 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 5 ലക്ഷം മുതല്‍ 10 കോടി വരെയാണ് വായ്പാ തുക ലഭിക്കുക. 15 വര്‍ഷമാണ് വായ്പാ കാലാവധി.
ഫെഡറല്‍ ബാങ്കില്‍
ഫെഡറല്‍ ബാങ്കില്‍ 10.10 ശതമാനം മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 5 കോടി വരെയാണ് വായ്പാ തുക ലഭിക്കുക. 15 വര്‍ഷമാണ് വായ്പാ കാലാവധി. ആക്സിസ് ബാങ്കില്‍ 10.50 ശതമാനം മുതല്‍ 11 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 5 ലക്ഷം മുതല്‍ 5 കോടി വരെയാണ് വായ്പയായി ലഭിക്കുക. 20 വര്‍ഷമാണ് പരമാവധി വായ്പാ കാലാവധി.
എച്ച്ഡിഎഫ്സി ബാങ്കില്‍
എച്ച്ഡിഎഫ്സി ബാങ്കില്‍ 8.75 ശതമാനം മുതല്‍ 11.40 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 1.5 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജ്. 15 വര്‍ഷമാണ് വായ്പാ കാലാവധി. കാനറ ബാങ്കില്‍ 9.95 ശതമാനം മുതല്‍ 12.00 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 0.5 ശതമാനം വരെയാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. 10 കോടി വരെയാണ് വായ്പയായി ലഭിക്കുക. 10 വര്‍ഷമാണ് വായ്പാ കാലാവധി.
പ്രൊസസിംഗ് ചാര്‍ജുകള്‍ താരതമ്യം ചെയ്യാം
മിക്ക ബാങ്കുകളും വായ്പാ തുകയുടെ 1 ശതമാനം പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില ബാങ്കുകള്‍ അതിന് പരിധി നിശ്ചയിച്ചിരിക്കുന്നതും കാണാവുന്നതാണ്. അതായത് ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. എന്നാല്‍ പരമാവധി ഈടാക്കുന്ന തുക 50,000 രൂപയായും നിശ്ചയിച്ചിരിക്കുന്നു. വായ്പയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
വായ്പാ കാലാവധി
മിക്ക ബാങ്കുകളും 15 വര്‍ഷത്തേക്കാണ് എല്‍എപി വാഗ്ദാനം ചെയ്യുന്നത്. ആക്സിസ് ബാങ്ക്, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ് തുടങ്ങിയവ പരമാവധി 20 വര്‍ഷ കാലയളവിലേക്കാണ് വായ്പ നല്‍കുന്നത്. ഉയര്‍ന്ന വായ്പാ കാലാവധി എന്നത് കുറഞ്ഞ ഇഎംആ എന്ന് കുടെ അര്‍ഥമാക്കേണ്ടതുണ്ട്. എന്നാല്‍ പലിശ ഇനത്തില്‍ നഷ്ടമാകുന്ന ചിലവ് കുറയ്ക്കുന്നതിനായി കുറഞ്ഞ വായ്പാ കാലവധി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ആസ്തികള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബാങ്കുകള്‍ എല്‍എപി അനുവദിക്കാറുള്ളൂ. സാധാരണ ഗതിയില്‍ ഇതിനായി മൂന്നോ അതിലധികമോ സമയം എടുക്കാറുണ്ട്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
