ഇപ്പോൾ നിരവധി നിക്ഷേപ പദ്ധതികൾ ലഭ്യമാണെങ്കിലും, ആളുകൾ വളരെക്കാലമായി വിശ്വസിക്കുന്ന ചില പദ്ധതികളുണ്ട്. അങ്ങനെ ജനങ്ങൾക്ക് വിശ്വാസമുള്ള ഒരു പദ്ധതിയാണ് എൽ.ഐ.സി. ഇന്നും എൽ.ഐ.സി പദ്ധതികളിൽ നിക്ഷേപിക്കാൻ പലരും ഇഷ്ടപ്പെടുന്നു. അത്തരത്തിലുള്ള ഒരു എൽ.ഐ.സി പദ്ധതിയാണ് ജീവൻ ആനന്ദ് പോളിസി. ഇതൊരു ടേം പോളിസിയാണ്. ബോണസ്, മരണ ആനുകൂല്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
18നും 50നും ഇടയിൽ പ്രായമുള്ള ആർക്കും ജീവൻ ആനന്ദ് പോളിസി എടുക്കാൻ സാധിക്കും. പരമാവധി മെച്യൂരിറ്റി പ്രായം ഏകദേശം 75 വയസാണ്. പോളിസിയിലെ ഏറ്റവും കുറഞ്ഞ കാലാവധി 15 വർഷവും കൂടിയ കാലാവധി 35 വർഷവുമാണ്. പോളിസിയിലെ വരിസംഖ്യ പ്രതിമാസമായോ ത്രൈമാസമായോ അർദ്ധവാർഷികമായോ വാർഷികമായോ അടയ്ക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. പോളിസിയിൽ ലോൺ സൗകര്യവും ലഭ്യമാണ്.

ദിവസവും 45 രൂപ മാറ്റി വയ്ക്കുന്നതിലൂടെ, എൽ.ഐ.സിയുടെ ജീവൻ ആനന്ദ് പോളിസി വഴി 25 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.
5 ലക്ഷം അഷ്വേർഡ് തുകയിൽ പോളിസി എടുക്കുകയാണെങ്കിൽ, നിങ്ങൾ പ്രതിമാസം അടയ്‌ക്കേണ്ട തുക 1358 രൂപയാണ്. ഇങ്ങനെ ഒരു വർഷത്തിലെ നിങ്ങളുടെ നിക്ഷേപ തുക 16,300 രൂപയും 35 വർഷത്തിലെ നിങ്ങളുടെ ആകെ നിക്ഷേപം 5,70,500 രൂപയുമായിരിക്കും. 35 വർഷത്തിന് ശേഷം സം അഷ്വേർഡ് തുകയായി 5 ലക്ഷം രൂപയും ബോണസായി 8.50 ലക്ഷം രൂപയും അവസാനം അധിക ബോണസായി ഏകദേശം 11.50 ലക്ഷം രൂപയും ലഭിക്കും. അങ്ങനെ കാലാവധി പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് ആകെ 25 ലക്ഷം രൂപ ലഭിക്കും.
വില 230 രൂപ മുതൽ, ഇപ്പോൾ വാങ്ങാൻ ബയോകോൺ ഉൾപ്പെടെ 3 ഓഹരികൾ, കുതിപ്പിനുള്ള കാരണം ഇതാണ്
ജീവൻ ആനന്ദ് പോളിസിയിൽ കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണെങ്കിലും പരമാവധി പരിധിയില്ല. ഈ പോളിസിയിൽ നാല് തരം റൈഡറുകൾ ലഭ്യമാണ്. ആക്സിഡന്റൽ ഡെത്ത് ആൻഡ് ഡിസബിലിറ്റി റൈഡർ, ആക്സിഡന്റ് ബെനിഫിറ്റ് റൈഡർ, ന്യൂ ടേം ഇൻഷുറൻസ് റൈഡർ, ന്യൂ ക്രിട്ടിക്കൽ ബെനിഫിറ്റ് റൈഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇൻഷ്വർ ചെയ്ത വ്യക്തി ഏതെങ്കിലും കാരണത്താൽ മരിക്കുകയാണെങ്കിൽ, അയാളുടെ നോമിനിക്ക് 125 ശതമാനം മരണ ആനുകൂല്യം ലഭിക്കും. എങ്കിലും, ഈ പോളിസിയിൽ നികുതി ആനുകൂല്യമില്ല.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications